കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ചൈന പറ്റിച്ചു; പിന്‍മാറിയത് ഇന്ത്യന്‍ സൈന്യം മാത്രം!! പിന്നോട്ടില്ലെന്ന് ചൈന

ദോക് ലാമില്‍ ചൈന അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്ത് അവര്‍ റോഡ് പണിയാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

  • By Ashif
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ ദോക് ലാമില്‍ നിന്നു സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്ത. എന്നാല്‍ ഇത് തെറ്റാണെന്നും ഇന്ത്യ മാത്രമാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്നുമാണ് പുതിയ വിവരം. ഇന്ത്യയെ ചൈന പറ്റിച്ചുവെന്ന തോന്നലുണ്ടാക്കുന്നതാണ് അതിര്‍ത്തിയിലെ സംഭവങ്ങള്‍.

സിക്കിം അതിര്‍ത്തിയിലെ ദോക് ലാമില്‍ ജൂണ്‍ മുതല്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ഉടന്‍ യുദ്ധമുണ്ടാകും എന്ന സാഹചര്യമായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ്. പിന്നീട് നടന്ന ചര്‍ച്ചകളാണ് മഞ്ഞുരുകാന്‍ കാരണമായത്. എന്നാല്‍ ഇപ്പോള്‍ ചൈനയ്ക്ക് വിജയം എന്ന രീതിയിലാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ ദോക് ലാമില്‍ നിന്നു ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്നാണ് വ്യക്തമാക്കിയിരുന്നത്.

ചൈനീസ് വിദേശകാര്യമന്ത്രാലയം പറയുന്നത്

ചൈനീസ് വിദേശകാര്യമന്ത്രാലയം പറയുന്നത്

എന്നാല്‍ ഇന്ത്യ മാത്രമേ പിന്‍വലിക്കുന്നുള്ളൂവെന്നാണ് ഇപ്പോള്‍ ചൈനീസ് വിദേശകാര്യമന്ത്രാലയം പറയുന്നത്. ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ചൈന പറയുന്നു.

പാളിച്ച സംഭവിച്ചു

പാളിച്ച സംഭവിച്ചു

എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് വ്യക്തമല്ല. നിലവില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. ഇന്ത്യയുടെ പ്രസ്താവന ശരിയാണെങ്കില്‍ ചൈനയും പിന്‍മാറണം.

 ചൈന പിന്‍മാറില്ലെന്ന് തീര്‍ത്തുപറഞ്ഞു

ചൈന പിന്‍മാറില്ലെന്ന് തീര്‍ത്തുപറഞ്ഞു

പക്ഷേ, ചൈന പിന്‍മാറില്ലെന്ന് തീര്‍ത്തുപറഞ്ഞു. ചൈനീസ് സൈന്യത്തിന്റെ പട്രോളിങ് മേഖലയില്‍ തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

യുദ്ധഭീതി ഒഴിഞ്ഞെങ്കിലും

യുദ്ധഭീതി ഒഴിഞ്ഞെങ്കിലും

ചൈനയും ഭൂട്ടാനും അവകാശ വാദനം ഉന്നയിക്കുന്ന ദോക് ലാമിലെ സ്ഥലത്താണ് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നത്. ഭൂട്ടാനെ പിന്തുണച്ച് ഇന്ത്യ രംഗത്തെത്തിയതോടെ യുദ്ധഭീതി ഉടലെടുത്തിരുന്നു.

300 സൈനികര്‍ നേര്‍ക്കുനേര്‍

300 സൈനികര്‍ നേര്‍ക്കുനേര്‍

ജൂണ്‍ മുതല്‍ ദോക് ലാമില്‍ യുദ്ധ അന്തരീക്ഷമാണ്. അതിര്‍ത്തിയിലുള്ളവരോട് ഒഴിഞ്ഞു സുരക്ഷിത മേഖലയിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഇരുരാജ്യങ്ങളുടെയും 300 സൈനികരാണ് നേര്‍ക്കുനേര്‍ നിന്നത്.

പിന്‍മാറ്റം രക്ഷപ്പെടലോ

പിന്‍മാറ്റം രക്ഷപ്പെടലോ

എന്നാല്‍ പിന്നീട് നടന്ന സമവായ ചര്‍ച്ചകള്‍ ഫലം കാണുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ചൈനയുടെ നീക്കം ദുരൂഹം

ചൈനയുടെ നീക്കം ദുരൂഹം

പക്ഷേ, ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ശരിയാണെങ്കില്‍ ചൈന സൈന്യത്തെ പിന്‍വലിക്കില്ല. ഇന്ത്യ മാത്രമാണ് അതിര്‍ത്തിയില്‍ നിന്നു പിന്മാറുന്നത്. ചൈന പട്രോളിങ് നടത്തുകയും ചെയ്യും.

 ഭൂട്ടാന്റെ ദോക് ലാം മേഖല

ഭൂട്ടാന്റെ ദോക് ലാം മേഖല

ദോക് ലാമില്‍ ചൈന അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്ത് അവര്‍ റോഡ് പണിയാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഭൂട്ടാന്‍ എതിര്‍ക്കുകയും ഇന്ത്യയുടെ സഹായം തേടുകയും ചെയ്തു.

ചര്‍ച്ചകള്‍ നടക്കുന്നു

ചര്‍ച്ചകള്‍ നടക്കുന്നു

ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ തടഞ്ഞു. തുടര്‍ന്ന് നില നിന്ന യുദ്ധ അന്തരീക്ഷം ഇല്ലാതായത് സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലൂടെയായിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ ഇല്ല

ഇപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ ഇല്ല

നിലവില്‍ ഇ്ന്ത്യന്‍ സൈനികര്‍ ദോക് ലാമില്‍ നിന്നു പിന്‍മാറിയിട്ടുണ്ടെന്ന് ചൈന അറിയിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റം. ഇതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു.

മോദി ചൈനയിലേക്ക്

മോദി ചൈനയിലേക്ക്

അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുന്നുണ്ട്. ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണിത്. ഈ സാഹചര്യത്തിലാണ് സമാധാന നടപടികള്‍ വേഗത്തിലായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
India, China Say Sikkim Standoff Ends, China Says Its Troops Will Stay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X