കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന നിര്‍ണായക കമാന്‍ഡര്‍ തല ചര്‍ച്ച; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും പങ്കെടുക്കും

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യ ചൈന കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ചുഷൂളിലെ മോള്‍ഡോയില്‍ രാവിലെ 9 മണിക്ക് യോഗം ചേരുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ആദ്യമായാണ് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ കേന്ദ്രത്തിന്റെ പ്രതിനിധി പങ്കെടുക്കുന്നത്.

india china

ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് 14 പേര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ചൈനീസ് സംഘത്തെ പിഎല്‍എ മേജര്‍ ജനറല്‍ ലിന്‍ ലിയ പ്രതിനിധീകരിക്കും. വിദേശ കാര്യ മന്ത്രാലയം ജോയിന്റെ സെക്രട്ടറി നവീന്‍ ശ്രീവാസ്ത, മേജര്‍ ജനറല്‍ അഭിജിത് ബാപ്പത്, മേജര്‍ പാദം ഷേഖാവത്ത് എന്നിവര്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടും.

ഇന്ത്യന്‍ സൈന്യത്തിലെ നാല് ബ്രിഗേഡിയര്‍മാര്‍ക്കൊപ്പം ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ദീപം സേതും യോഗത്തിന്റെ ഭാഗമാവും. മുന്‍ കമാന്‍ഡര്‍ തല ചര്‍ച്ചകളില്‍ പരാമര്‍ശിച്ചിട്ടില്ലാത്തെ ഡെപ്‌സാങും ഇത്തവണ യോഗത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കാം. ഈ പ്രദേശത്ത് ചൈന സൈന്യത്തെ വിന്യസിച്ച സാഹചര്യത്തിലാണിത്.

Recommended Video

cmsvideo
Amid Tensions On Border, Indian Navy Tracks Chinese Research Vessel In Indian Ocean

ഡെപ്‌സോങ് മുതല്‍ പാഗോഗ് വരെയുള്ള മേഖലയില്‍ നിന്നും ചൈനീസ് സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചചെയ്യും. ഇതിന് പുറമോ മോസ്‌കോയില്‍ വെച്ച് നടന്ന യോഗത്തില്‍ ഇരു രാജ്യങ്ങളുടേയും വിദേശ കാര്യമന്ത്രിമാര്‍ തമ്മിലല്‍ ധാരണയായ അഞ്ചിന പരിപാടിയുടെ നടപ്പാക്കല്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.

 'ആ കോടീശ്വരൻ ഇവിടെയുണ്ട്' ഓണം ബംബർ ഇടുക്കി സ്വദേശിയായ 24കാരന്, കേരളം തിരഞ്ഞ വിജയിയെ ഒടുവിൽ കിട്ടി! 'ആ കോടീശ്വരൻ ഇവിടെയുണ്ട്' ഓണം ബംബർ ഇടുക്കി സ്വദേശിയായ 24കാരന്, കേരളം തിരഞ്ഞ വിജയിയെ ഒടുവിൽ കിട്ടി!

കൊവിഡ് വ്യാപനത്തിൽ ലോക്സഭയിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം, നയിച്ച് ശശി തരൂർകൊവിഡ് വ്യാപനത്തിൽ ലോക്സഭയിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം, നയിച്ച് ശശി തരൂർ

English summary
india-china border issue: Corps Commander-level meet hold on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X