കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോസ്‌കോയില്‍ ഇന്ത്യ ചൈന ചര്‍ച്ചകള്‍ ആരംഭിച്ചു, സമാധാനത്തിനുള്ള അവസാന അവസരമെന്ന് ഗ്ലോബല്‍ ടൈംസ്

Google Oneindia Malayalam News

മോസ്‌കോ: ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച മോസ്‌കോയില്‍ ആരംഭിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമൊപ്പം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ചര്‍ച്ചയ്ക്കുണ്ട്. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനിടയിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. നിയന്ത്രണ രേഖയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറണമെന്ന കാര്യത്തില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയാണ്. ലഡാക്കില്‍ രണ്ട് രാജ്യങ്ങളുടെയും സൈന്യങ്ങള്‍ സംഘര്‍ഷം തുടരുന്നത് നല്ലതല്ലെന്നും ഇന്ത്യ പറയുന്നു.

1

ഇതിനിടെ ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് സമാധാനം പുനസ്ഥാപിക്കാനുള്ള അവസാന ശ്രമമാണ് ഈ കൂടിക്കാഴ്ച്ചയെന്ന് പറഞ്ഞു. ഈ കൂടിക്കാഴ്ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ പ്രസ്‌നങ്ങള്‍ മേഖലയില്‍ ഉണ്ടാവും. അത് നേരത്തെയുള്ള ഉടമ്പടിയില്‍ നിന്ന് ഇരുരാജ്യങ്ങളെയും പിന്നോട്ടടിക്കുമെന്ന് ഗ്ലോബല്‍ ടൈംസ് പറഞ്ഞു. അതേസമയം നിയന്ത്രണ രേഖയില്‍ 50000 ട്രൂപ്പുകളെയാണ് ചൈന അണിനിരത്തിയത്. 150 യുദ്ധവിമാനങ്ങളും സജ്ജമാണ്. ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റ് ഫോഴ്‌സുകളും ഒപ്പമുണ്ട്.

അതേസമയം ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് നയിക്കുന്നതല്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ പറയുന്നു. ഇപ്പോഴുള്ളത് സംഘര്‍ഷം മാത്രമാണ്. ആക്രമിക്കാനുള്ള നീക്കത്തില്‍ അല്ല ചൈന നില്‍ക്കുന്നത്. ചൈനയുടെ പ്രാദേശിക കമാന്‍ഡര്‍മാരല്ല ഇത് നിയന്ത്രിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ പ്രശ്‌നം എങ്ങോട്ടാണ് പോകുന്നതെന്ന് നന്നായി അറിയാമെന്ന് വിദഗ്ധര്‍ പറയുന്നു. ചൈനീസ് ഉന്നത നേതൃത്വമാണ് ഈ ഏറ്റുമുട്ടല്‍ നിയന്ത്രിക്കുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ചൈനയെ വിശ്വസിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.

ഓഗസ്റ്റ് 29ന് രാത്രി സൈനിക നീക്കങ്ങളൊന്നും പാടില്ലെന്നാണ് ചൈന ഉടമ്പടി വെച്ചത്. ഞങ്ങള്‍ അതിന് സമ്മതിച്ചു. ചൈനീസ് കമാന്‍ഡര്‍ ചുഷുലിന്റെ ഉറപ്പായിരുന്നു അത്. എന്നാല്‍ അതേ ദിവസം രാത്രി ഇന്ത്യന്‍ പോസ്റ്റുകള്‍ നേരെ ചൈനീസ് സൈന്യം ഇരച്ചെത്തിയതെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇന്ത്യ ഇപ്പോള്‍ ചൈനയ്ക്ക് മേല്‍ ആധിപത്യം നേടുന്ന സ്ഥിതിയിലാണ് ഉള്ളത്. വലിയൊരു സൈനിക വിഭാഗം തന്നെ അവിടെ ഉണ്ട് ഫിംഗര്‍ ഫോറിലാണ് ഇവര്‍ ഉള്ളത്. ഇന്ത്യ സൈനിക പോസ്റ്റുകളിലേക്ക് പരമാവധി അകലം കുറയ്ക്കാനാണ് ചൈനീസ് സൈന്യത്തിന്റെ ശ്രമമെന്ന് ഇന്ത്യ പറഞ്ഞു.

English summary
india china conflict: s jaishankar meet chinese foreign minister in moscow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X