കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയേയും ചൈനയേയും സ്‌നേഹിക്കുന്നു; സമാധാനം നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെട്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഇന്ത്യയുടെ ചൈനയും തമ്മിലുള്ള ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം നേരത്തെ ട്രംപ് ചൈനക്കെതിരെ ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളെ താന്‍ സ്‌നേഹിക്കുന്നുവെന്നാണ് ട്രംപിന്റെ ഒടുവിലത്തെ പ്രസ്താവന.

ഇന്ത്യയിലെ ജനങ്ങളേയും ചൈനയിലെ ജനങ്ങളേയും താന്‍ സ്‌നേഹിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്നും ട്രംപിനെ ഉദ്ധരിച്ചുകൊണ്ട് വൈറ്റ് ഹൗസ് സെക്രട്ടറി വ്യക്തമാക്കി.

donald trump

അതേസമയം അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന്് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഒപ്പം ഇന്ത്യക്ക് അമേരിക്കയുമായി മികച്ച പങ്കാളിത്തം ഉണ്ടെന്നും പോപിയോ വ്യക്തമാക്കി.

Recommended Video

cmsvideo
US man moves court to stay back in kerala | Oneindia Malayalam

'ഇന്ത്യ ഒരു മികച്ച പങ്കാളിയാണ്. അവര്‍ ഞങ്ങളുടെ പ്രധാനപ്പെട്ട പങ്കാളികളിലൊരാളാണ്. അവരുടെ വിദേശ കാര്യമന്തിയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. പല വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ സംസാരിക്കാറുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ അവര്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു.' മൈക്ക് പോംപിയോ പറഞ്ഞു.

നേരത്തെ സംഘര്‍ഷം നടക്കുന്ന സമയത്തും ട്രംപ് ഇടപെട്ടിരുന്നു. പ്രശ്നങ്ങള്‍ രൂക്ഷമായ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും പ്രശ്ന പരിഹാരത്തിനായി ഇരു രാജ്യങ്ങളോടും സംസാരിച്ച് വരികയാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. നേരത്തെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നപ്പോഴും മധ്യസ്ഥത വഹിക്കാന്‍ ട്രംപ് പല തവണ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തള്ളികളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ മധ്യസ്ഥത വാഗ്ദാനവുമായി ട്രംപ് എത്തിയത്. മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനം ഇരു രാജ്യങ്ങളും നിരസിച്ചതോടെയാണ് പിന്മാറിയത്.

പാലത്തായിലെ പെണ്‍കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളൊക്കെ ഇല്യൂഷനായിരിക്കും!!പാലത്തായിലെ പെണ്‍കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളൊക്കെ ഇല്യൂഷനായിരിക്കും!!

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കും; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തികുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കും; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി

English summary
India-China Border Conflict: Donald Trump wants to do Everything Possible for the peace of People of India and china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X