കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്ക് കിട്ടിയത് കല്ലേറ്!! ലഡാക്ക് സംഭവം ആസൂത്രിതം..? ഗതി കെട്ടാല്‍..?

  • By നിള
Google Oneindia Malayalam News

ദില്ലി: ചൈനീസ് പ്രകോപനങ്ങള്‍ അവസാനിക്കുന്നില്ല. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്ക് കിട്ടിയത് കല്ലേറ്. ബാലിശമെന്നു തോന്നാം. എന്നാലത് കുട്ടിക്കളിയായിരുന്നില്ല. ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനു സമീപമുള്ള ഇന്ത്യന്‍ അതിര്‍ത്തി അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറ് നടന്നത്. ഡോക്‌ലാം സംഘര്‍ഷവുമായി അതിര്‍ത്തിയില്‍ നടന്ന കല്ലേറിന് ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ഇന്ത്യയും ചൈനയും തമ്മില്‍ ഇപ്പോഴുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയായിരുന്ന ചൈനയുടെ ലക്ഷ്യമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോക്‌ലാമുമായി ബന്ധം

ഡോക്‌ലാമുമായി ബന്ധം

ഡോക്‌ലാമില്‍ എട്ട് ആഴ്ചയോളം തുടരുന്ന സംഘര്‍ഷവുമായി ലഡാക്ക് സംഭവത്തിനും ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ചാണ് ചൈനീസ് സൈന്യം നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നും ഇവര്‍ പറയുന്നു.

 കല്ലേറ് ആദ്യം

കല്ലേറ് ആദ്യം

ഇരു രാജ്യങ്ങളിലെയും സൈനികര്‍ ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനു സമീപം ഇതിനു മുന്‍പും മുഖാഭിമുഖം എത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ് പരസ്പരം കല്ലെറിഞ്ഞ് ആക്രമിക്കുന്നത്. കല്ലേറില്‍ ഇരു വിഭാഗത്തിലെയും സൈനികര്‍ക്ക് ചെറിയ തോതില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

 പീപ്പിള്‍ ലിബറേഷന്‍ ആര്‍മി

പീപ്പിള്‍ ലിബറേഷന്‍ ആര്‍മി

ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സൈനികരാണ് അതിര്‍ത്തിയില്‍ കടന്നു കയറാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിനും ഒമ്പതിനുമിടയിലായിരുന്നു ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റ ശ്രമം. രണ്ട് തവണ കടന്നു കയറാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതികരിക്കുകയായിരുന്നു.

ഇന്ത്യ തടഞ്ഞത് ഇങ്ങനെ

ഇന്ത്യ തടഞ്ഞത് ഇങ്ങനെ

അരമണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. പെന്‍ഗോങ് തടാകത്തിനു തീരത്തു കൂടി നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ്. മനുഷ്യമതില്‍ തീര്‍ത്താണ് ഇന്ത്യ ചൈനീസ് നുഴഞ്ഞു കയറ്റ ശ്രമത്തെ തടഞ്ഞത്. ശ്രമം പരാജയപ്പെട്ടതോടെയാണ് കല്ലേറ് ആരംഭിച്ചത്. രണ്ട് തവണ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികര്‍ കടന്നു കയറാന്‍ ശ്രമിച്ചതായാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

എട്ട് ആഴ്ച

എട്ട് ആഴ്ച

ഡോക്ലാം സംഘര്‍ം ആരംഭിച്ച് ഏട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും പരിഹാരം കാണാനാകാതെ ഇന്ത്യയും ചൈനയും. ചൈന നിരന്തരം മുന്നറിയിപ്പുകളും താക്കീതുകളുമായി രംഗത്തെത്തുമ്പോള്‍ പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇപ്പോഴും. അപ്പോഴും ശീതക്കാറ്റും തണുപ്പും വകവെയ്ക്കാതെ ഇരു രാജ്യങ്ങളുടെയും സൈനികര്‍ അതിര്‍ത്തി കാക്കുകയാണ്.

 ഡോക് ലാം പ്രശ്നം

ഡോക് ലാം പ്രശ്നം

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ട് ആഴ്ചയായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. തര്‍ക്ക പ്രദേശത്തെ ഭൂട്ടാന്‍ ഡോക്ലാം എന്നാണ് വിളിക്കുന്നത്. ചൈനക്ക് ഈ പ്രദേശം ഡോങ്ഗ്ലാങ്ങ് ആണ്.

English summary
India-China Ladakh lake skirmish unusual, possibly linked to Doklam standoff, intelligence report says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X