Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം നവംബര്‍ വരെ നീളും; കാരണം ഇതാണ്

സിക്കിം അതിര്‍ത്തിയിലെ ദോല്‍കാമില്‍ ഇന്ത്യ ചൈന തര്‍ക്കം നവംബര്‍ വരെ നീളുമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറിയും ദേശീയ ദുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര്‍ മേനോന്‍

ദില്ലി: സിക്കിം അതിര്‍ത്തിയിലെ ദോല്‍കാമില്‍ ഇന്ത്യ ചൈന തര്‍ക്കം നവംബര്‍ വരെ നീളുമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറിയും ദേശീയ ദുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര്‍ മേനോന്‍. ചൈനയില്‍ നവംബറില്‍ നടക്കുന്നകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷിക കോണ്‍ഗ്രസ് വരെ ഈ തര്‍ക്കം നീളുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

വാര്‍ഷിക കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ഒരു നേതാവും താന്‍ ദുര്‍ബലനാണെന്ന തരത്തില്‍ എത്തില്ല. ശക്തനായ ഭരണാധികാരിയാണെന്ന് തെളിയിക്കാനുള്ള ശ്രമമാണത്. അതുവരെ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ശവശങ്കര്‍ മേനോന്‍ വ്യക്തമാക്കി.

02-1498998349-trump-should-learn-from-india-china-22-1482410499-26-1501036471.jpg -Pro

ഇന്ത്യ ചൈന ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ഒരു മാസത്തോളമായി ഇരു രാജ്യങ്ങളും സംഘര്‍ഷത്തിലാണ്. ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ ഒരു ചര്‍ച്ചയുമില്ലെന്നും സൈനിക നീക്കമുണ്ടായാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്. അതേസമയം, ചൈന പിന്‍വാങ്ങാതെ അതിര്‍ത്തിയില്‍ നിന്നും പിന്തിരിയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

അതിര്‍ത്തിയില്‍ ചൈന നിര്‍മിക്കുന്ന റോഡാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിനിടയാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ഭൂട്ടാനില്‍ ചൈനയുടെ കടന്നുകയറ്റം ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയിരിക്കുകയാണെന്ന് ശിവശങ്കര്‍ മേനോന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+