Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും ചൈനയും ഒരുമിച്ച് നൃത്തം ചെയ്യേണ്ടവർ... കഴിഞ്ഞതു കഴിഞ്ഞു, ഇനി രചിക്കേണ്ടത് പുതിയ അധ്യായം

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെയ്ജിങ്: കഴിഞ്ഞു പോയ അധ്യായങ്ങൾ മറന്നു ഇന്ത്യും ചൈനയും പുതിയ അധ്യായം തുറക്കണമെന്ന് ചൈനീസ് നയതന്ത്രജ്ഞൻ ലൂവോ ജാവോഹുയ്. ഇന്ത്യയെ -ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ലുവോ പറഞ്ഞു. ബ്രിക്സ് സമ്മേളനത്തിനിടെ നടന്ന ഇന്ത്യ-ചൈന കൂടിക്കാഴ്ച്ച സഹകരണത്തിന്റേയും അനുരഞ്ജനത്തിന്റേയും സന്ദേശമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അകല്‍ച്ചയ്ക്ക് അയവുവരുത്തുന്ന രീതിയിലാണ് ചൈനീസ് നയതന്ത്രജ്ഞന്‍ സംസാരിച്ചത്. പഴയ അധ്യായം അടച്ചുവെച്ച് പുതിയ അധ്യായം തുറക്കണം. നമ്മൾ ഒരുമിച്ച് നൃത്തം ചെയ്യേണ്ടവരാണ്. അങ്ങനെ ഒന്നും ഒന്നും ഒരുമിച്ച് ചേർന്ന് പതിനൊന്നാവണമെന്നും ലൂവോ കൂട്ടിച്ചേർത്തു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വാർഷികാഘോഷത്തിനിടെയാണ് ഇന്ത്യയും ചൈനയും തമ്മിലുണ്ടാവേണ്ട സൗഹാർദ്ദ അന്തരീക്ഷത്തെക്കുറിച്ച് ചൈനീസ് നയതന്ത്രജ്ഞൻ സംസാരിച്ചത്.

modi

പുതുച്ചേരിയിൽ അരബിന്ദോ ആശ്രമത്തിൽ 1945 നും 78നുമിടയിൽ താമസിച്ചിരുന്ന പ്രൊഫ ഷു ഫാൻചെങിനെയും അദ്ദേഹം ഈ അവസരത്തിൽ സ്മരിച്ചു. ഉപനിഷത്തും ഭഗവത്ഗീതയും ശാകുന്തളവും ഷു ഫാൻചെങ് സംസ്കൃതത്തിൽ നിന്ന ചൈനീസ് ഭാഷയിലേക്ക് വിവർത്തനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+