കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ചൈനയ്ക്ക് സമ്മതിക്കേണ്ടി വന്നു; ഗാൽവാനിൽ സൈനികർ കൊല്ലപ്പെട്ടു, വിവരങ്ങൾ പുറത്തുവിട്ടു

Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ സംഘര്ഷത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന രംഗത്തെത്തി. അഞ്ച് ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്നാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ഇതാദ്യമായാണ് ചൈന തങ്ങളുടെ ഭാഗത്ത് ആള്‍നാശമുണ്ടായതായി സമ്മതിക്കുന്നത്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ പേര് വിവരങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികര്‍ക്ക് മരപണാനന്തര ബഹുമതിയും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നോബിക്കോ മണിക്കുട്ടനോ; ഭാഗ്യലക്ഷമിക്ക് എത്ര, റിപ്പോര്‍ട്ട് പുറത്ത്ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നോബിക്കോ മണിക്കുട്ടനോ; ഭാഗ്യലക്ഷമിക്ക് എത്ര, റിപ്പോര്‍ട്ട് പുറത്ത്

china

കാശില്ലാത്ത വീട്ടിലെ കുട്ടിയായതുകൊണ്ട് മാലക്കള്ളിയാക്കി,ആരും വിശ്വിസിച്ചില്ല തുറന്നുപറഞ്ഞ് ബിഗ്ബോസ് താരം സൂര്യകാശില്ലാത്ത വീട്ടിലെ കുട്ടിയായതുകൊണ്ട് മാലക്കള്ളിയാക്കി,ആരും വിശ്വിസിച്ചില്ല തുറന്നുപറഞ്ഞ് ബിഗ്ബോസ് താരം സൂര്യ

സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് സൈന്യത്തില്‍ നിന്നും ആള്‍നാശം ഉണ്ടായിരുന്നെന്ന നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം തുറന്നുസമ്മതിക്കാന്‍ ചൈന തയ്യാറായിരുന്നില്ല. 45 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ ചൈനയുടെ ഭാഗത്ത് നിന്ന് ആള്‍നാശമുണ്ടായെന്ന് ഇന്ത്യയിലെ കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ചൈന ഇത് നിരസിച്ചിരുന്നു.

 കളമശ്ശേരിയിൽ എഎ റഹീമും സ്വതന്ത്രനും? ഇബ്രാഹിം കുഞ്ഞിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്, ചർച്ചകൾ ഊർജ്ജിതം കളമശ്ശേരിയിൽ എഎ റഹീമും സ്വതന്ത്രനും? ഇബ്രാഹിം കുഞ്ഞിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്, ചർച്ചകൾ ഊർജ്ജിതം

അന്നത്തെ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. കല്ലും വടിവാളും ഉപയോഗിച്ചുള്ള ആക്രമണമാണ് ചൈന നടത്തിയത്. ഇന്ത്യന്‍ സൈനികരില്‍ മിക്കവരും കുത്തനെയുള്ള ചെരിവിലേക്ക് വീണാണ് വിരമൃത്യുവരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പട്രോള്‍ പോയിന്റ് ഫൈവില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സംഭവം. എന്നാല്‍ അന്ന് എത്തിയ ചൈനീസ് സൈനികര്‍ ആണി തറച്ച ബേസ് ബോള്‍ ബാറ്റും മറ്റ് ആയുധങ്ങളുമായിരുന്നു. തുടര്‍ന്ന് അവര്‍ ആക്രമണം തുടങ്ങുകയായിരുന്നു.

സമദാനിക്ക് കാര്യങ്ങള്‍ എളുപ്പമല്ല, ലീഗില്‍ ലോക്‌സഭാ സീറ്റില്‍ കണ്ണുവെച്ച് 4 പേര്‍, സമ്മര്‍ദം!!സമദാനിക്ക് കാര്യങ്ങള്‍ എളുപ്പമല്ല, ലീഗില്‍ ലോക്‌സഭാ സീറ്റില്‍ കണ്ണുവെച്ച് 4 പേര്‍, സമ്മര്‍ദം!!

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുള്ളതിനെ തുടര്‍ന്നാണ് മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. 1975ന് ശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആള്‍നാശം സംഭവിക്കുന്നത്. അതേസമയം, ചൈനയുടെ 40 സൈനികര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.

ശ്രീരാമകൃഷ്ണനെ നേരിടാന്‍ ഇ ശ്രീധരനെ ഇറക്കാന്‍ ബിജെപി, പൊന്നാനി അടക്കം മൂന്നിടത്ത് പരിഗണന!!ശ്രീരാമകൃഷ്ണനെ നേരിടാന്‍ ഇ ശ്രീധരനെ ഇറക്കാന്‍ ബിജെപി, പൊന്നാനി അടക്കം മൂന്നിടത്ത് പരിഗണന!!

 ചങ്ങനാശ്ശേരിയില്‍ ചാണ്ടി ഉമ്മനും തൃപ്പൂണിത്തുറയില്‍ കെപി ധനപാലനും;ഹൈക്കമാന്‍ഡ് സര്‍വേയിലെ 100 പേര്‍ ചങ്ങനാശ്ശേരിയില്‍ ചാണ്ടി ഉമ്മനും തൃപ്പൂണിത്തുറയില്‍ കെപി ധനപാലനും;ഹൈക്കമാന്‍ഡ് സര്‍വേയിലെ 100 പേര്‍

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

English summary
India- China Standoff: China had to agreed their Soldiers killed in clash with Indian Army in Galwan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X