കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊഡജെനിക്‌സ് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

Google Oneindia Malayalam News

ദില്ലി: കൊഡജെനിക്‌സ് വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ നിര്‍മ്മാണം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചുവെന്ന് യുഎസ് ബയോടെക് കമ്പനി വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നും കൊഡജനിക്‌സ് അറിയിച്ചു. യുകെയിലാണ് പരീക്ഷണം നടത്തുന്നത്.

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam
corona

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കൊഡജനിക്‌സിന്റെ സിഡിഎക്‌സ്-005 എന്ന വാക്‌സിനാണ് വികസിപ്പിക്കുന്നത്. കൊവിഡിനെതിരെ നിരവധി വാക്‌സിനുകള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്നുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയമായ ആസ്ട്രാസെനെക ഇവിടെയാണ് നിര്‍മ്മിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിനായി ഇതിനകം 150 ലധികം വാകിനുകളാണ് ഇവിടെ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇവയില്‍ 38 വാക്‌സിനുകള്‍ മനുഷ്യല്‍ പരീക്ഷിക്കുന്നതിന്റെ പല ഘട്ടങ്ങളിലാണ്. മൊഡേണ ഇന്‍ക്, ഫിസാര്‍ ഇന്‍ക്, ആസ്ട്രസെകേന എന്നിവ ഇതിനകം അവസാന ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

വാക്‌സിന്‍ ക്ലിനിക്കല്‍ പഠനത്തിന് മുമ്പ് മികച്ച ഫലം കാണിച്ചുവെന്നാണ് ബയോടെക് കമ്പനി അവകാശപ്പെടുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണകൊണ്ട് വാക്‌സിന്‍ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാവുമെന്നും കമ്പനി അറിയിച്ചു.

ഏകദിന ഉപവാസം അവസാനിപ്പിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ്ഏകദിന ഉപവാസം അവസാനിപ്പിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ്

അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കില്ല; ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനഅതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കില്ല; ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന

മമത രണ്ടും കല്‍പ്പിച്ച്; കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉപാധിവച്ചു, പണം സംസ്ഥാനം വഴി നല്‍കൂ...മമത രണ്ടും കല്‍പ്പിച്ച്; കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉപാധിവച്ചു, പണം സംസ്ഥാനം വഴി നല്‍കൂ...

English summary
India Covid Vaccine Update: serum institute of india starts developing codagenix's nasal vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X