കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ വിഷയത്തില്‍ പ്രതിരോധിച്ച് ഇന്ത്യ: പാകിസ്താനുമായുള്ള ചര്‍ച്ച ഭീകരവാദം അവസാനിപ്പിച്ച ശേഷം

Google Oneindia Malayalam News

ജനീവ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ പ്രതിരോധം തീര്‍ത്ത് ഇന്ത്യ. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. പാകിസ്താന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്നും ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ഇന്ത്യ സമിതിയ്ക്ക് മുമ്പാകെ ബോധിപ്പിച്ചത്. കശ്മീരിലെ സ്ഥിതിഗതികളില്‍ ചൈന ആശങ്ക രേഖപ്പെടുത്തയതോടെയാണ് ഇന്ത്യ നിലപാട് ആവര്‍ത്തിക്കുന്നത്.

'ശ്യാം കുമാര്‍ അമ്പരപ്പിച്ചു'; ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ'ശ്യാം കുമാര്‍ അമ്പരപ്പിച്ചു'; ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ

കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയും അതുപോലെ തന്നെയാണെന്നും ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു.

നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

ജമ്മു കശ്മീരില കേന്ദ്രഭരണ പ്രദേശങ്ങള്‍ സാധാരണ രീതിയിലേക്ക് നീങ്ങുന്നതായി ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ആഭ്യന്തരമായുള്ള മാറ്റങ്ങള്‍ ബാഹ്യക്രമീകരണത്തെ മാറ്റുന്നില്ല. ഇക്കാര്യത്തില്‍ ഒപ്പുവെച്ചിട്ടുള്ള എല്ലാ ധാരണകളും പാലിക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ യുഎന്‍ സുരക്ഷാ കൗണ്‍സിലില് വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കി കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത് മികച്ച ഭരണം ഉറപ്പുവരുത്തുന്നതിനും കശ്മീരി ജനതയുടെ സാമൂഹിക- സാമ്പത്തിക വികസനത്തിനും വേണ്ടിയാണെന്നും സയീദ് അക്ബറുദ്ദീന്‍ ചൂണ്ടിക്കാണിച്ചു.

 ചര്‍ച്ച ഭീകരവാദം അവസാനിപ്പിച്ച് മാത്രം

ചര്‍ച്ച ഭീകരവാദം അവസാനിപ്പിച്ച് മാത്രം

പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിച്ച ശേഷം മാത്രം ചര്‍ച്ച ചെയ്യാമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. പാകിസ്താന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ വിമര്‍ശനം ഉന്നയിച്ച ഇന്ത്യ ലക്ഷ്യങ്ങള്‍ നേടാന്‍ ഭീകരവാദത്തെ കൂട്ടുപിടിക്കുന്ന പാക് നയത്തെയും രൂക്ഷമായി വിമര്‍ശിച്ചു. ഇത് വഴി ഒരു തരത്തിലുള്ള ജനാധിപത്യവും പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ഭീകരവാദം അവസാനിപ്പിച്ച് ചര്‍ച്ചകള്‍ ആരംഭിക്കൂ എന്നാണ് സയീദ് പാകിസ്താനോട് ആവശ്യപ്പെട്ടത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു.

 ചൈനയുടേത് ആഗോള അഭിപ്രായമല്ല

ചൈനയുടേത് ആഗോള അഭിപ്രായമല്ല

പാകിസ്താനും ചൈനയും തങ്ങളുടെ നിലപാടുകള്‍ ആഗോള സമൂഹത്തിന്റേതാണെന്ന രീതിയില്‍ അവതരിപ്പിക്കുന്നുവെന്നാണ് ഇന്ത്യയുടെ ആരോപണം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ ചൈനയുടേത് ആഗോള അഭിപ്രായമല്ലെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു.
ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു. നമ്മള്‍ അവസാനത്തെ കരാര്‍ ഒപ്പുവെച്ചത് 1972ലാണെന്ന് ചരിത്രത്തിനറിയാം. പാകിസ്താനും അത് പിന്തുടരേണ്ടതാണ്. നമുക്ക് ചരിത്രത്തിലേക്ക് തിരിച്ചുപോകാം. ഓരോ പുതിയ കരാറുകളും ഏറ്റെടുത്തിട്ടുണ്ട്. അതിനൊപ്പം സിംല കരാര്‍ അനുസരിച്ച് സൗഹൃദവും മുന്നോട്ടുപോയിട്ടുണ്ടെന്നും സയീദ് ചൂണ്ടിക്കാണിച്ചു.

 ഗുരുതരമെന്ന് ചൈന

ഗുരുതരമെന്ന് ചൈന

ജമ്മുകശ്മീരിലെ സ്ഥിതി ഗുരുതരവും അപകടകരവുമാണെന്ന ആരോപണമാണ് ചൈന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം പ്രതികരിച്ചത്. ഇന്ത്യ ഏകപക്ഷീയമായി നടത്തിയ ഭരണഘടനാ ഭേദഗതി അതിര്‍ത്തിയില്‍ സമാധാനം പാലിക്കാനുള്ള ഉഭയകക്ഷി ധാരണകള്‍ ലംഘിച്ചുവെന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഇതിനകം തന്നെ കശ്മീരില്‍ സംഘര്‍ഷത്തിന് ഇടയാക്കിയെന്നും ചൈനീസ് പ്രതിനിധി യുഎന്നിനെ ധരിപ്പിച്ചിരുന്നു. കശ്മീര്‍ വിഷയം സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ചക്ക് വെച്ച ചൈനീസ് നീക്കത്തെ യുഎന്നിലെ പാക് പ്രതിനിധി മലീഹാ ലോധി അഭിനന്ദിച്ചിരുന്നു. ഇന്നാണ് കശ്മീരി ജനങ്ങളുടെ ശബ്ദം കേട്ടതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

English summary
India defends stand on scrapping of article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X