• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആദ്യം പാകിസ്താനെ വിഭജിച്ചു ഇപ്പോള്‍ ബലൂചിസ്താനെ വിഭജിക്കാന്‍ നീക്കം: ഇന്ത്യക്കെതിരെ ഹാഫിസ് സയീദ്

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ പ്രസ്താവനയുമായി പാക് ഭീകര സംഘടനാ തലവന്‍ രംഗത്ത്. ഇന്ത്യയാണ് പാകിസ്താനെ രണ്ടായി വിഭജിച്ചതെന്നും ഇപ്പോള്‍ ബലൂചിസ്താനെ വിഭജിക്കാനാണ് നീക്കമെന്നുമാണ് ഹാഫിസ് സയീദ് ആരോപിക്കുന്നത്. ഒരു പാക് ചാനലിലാണ് പാകിസ്താന്‍ അഭയം നല്‍കിയ അന്താരാഷ്ട്ര ഭീകരന്റെ കശ്മീരിനെക്കുറിച്ചുള്ള പ്രസ്താവന. പാകിസ്താന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടി ഓഫീസ് തുറന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഹാഫിസ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തുന്നത്.

ഇടവം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍: നല്ല ശരീര ഘടനയുള്ളവരായിരിക്കും, സ്നേഹം ലഭിച്ചില്ലെങ്കില്‍ അപകര്‍ഷതാ ബോധത്തിന് അടിമപ്പെടും!! കുഞ്ഞുങ്ങളെക്കുറിച്ച് വലിയ കാര്യങ്ങള്‍

രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് തുറക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് എതിര്‍പ്പ് നിലനില്‍ക്കെ സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടാണ് ജമാഅത്ത് ഉദ് ദവ സ്ഥാപകനായ ഹാഫിസ് സയീദിന്‍റെ ഈ നീക്കങ്ങള്‍. കശ്മീര്‍ പ്രശ്നനത്തില്‍ ഇതിന് മുമ്പ് പലതവണയും ഇന്ത്യയ്ക്കെതിരെ ആരോപണങ്ങളുമായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയായ ഹാഫിസ് രംഗത്തെത്തിയിട്ടുണ്ട്.

 കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍

1994ല്‍ താന്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ കശ്മീര്‍ പ്രശ്നം ഏറ്റെടുത്ത് പരിഹരിക്കാന്‍ ശ്രമിച്ചുവെന്നും അപ്പോള്‍ ആരും തന്നെ എതിര്‍ത്തില്ലെന്നും ഹാഫിസ് പറയുന്നു. നയതന്ത്രപരമായി ഇന്ത്യ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും അമേരിക്കയെ തങ്ങളുടെ കോടതിയിലെത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമായിരുന്നുവെന്നും ഹാഫിസ് സയീദ് ചൂണ്ടിക്കാണിക്കുന്നു.

 മുസ്ലിം ലീഗ് പാക് വിരുദ്ധം

മുസ്ലിം ലീഗ് പാക് വിരുദ്ധം

പാകിസ്താനില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ മുസ്ലിം ലീഗും പാക് വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് ഹാഫിസ് അഭിപ്രായപ്പെടുന്നു. ഹാഫിസ് സയീദിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചുള്ള ചാനല്‍ പ്രതിനിധിയുടെ ചോദ്യത്തോടാണ് ഹാഫിസ് ഇത്തരത്തില്‍ പ്രതികരിച്ചത്.

 ജിന്നയുടെ ആശയം മാത്രം

ജിന്നയുടെ ആശയം മാത്രം

കശ്മീര്‍ പാകിസ്താന്‍റെ ഭാഗമായിരിക്കണമെന്നാണ് മുഹമ്മദലി ജിന്ന ആഗ്രഹിച്ചിരുന്നത്. ജിന്ന ഇതേ ആശയത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന സയീദ് അതേ ആശമയാണ് താനും പിന്‍തുടരുന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നു. ജിന്നയുടെ ദീര്‍ഘദര്‍ശനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭീകരനേതാവ് പാകിസ്താനിലെ എല്ലാം മുസ്ലിം ലീഗ് നേതാക്കളും ജിന്നയുടെ അനുയായികളെല്ലെന്നും സാക്ഷ്യപ്പെടുത്തുന്നു.

 ഇന്ത്യ വിഭജിക്കാന്‍ ശ്രമിക്കുന്നു

ഇന്ത്യ വിഭജിക്കാന്‍ ശ്രമിക്കുന്നു

പാക് ചാനലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമര്‍ശിച്ച ഹാഫിസ് സയീദ് ഇന്ത്യയാണ് പാകിസ്താനെ രണ്ടായി വിഭജിച്ചതെന്നും ആരോപിക്കുന്നു. ഇപ്പോള്‍ ബലൂചിസ്താനെയും മറ്റ് പ്രവിശ്യകളെയും വിഭജിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്, ഹാഫിസ് സയീദ് പറയുന്നു.

ട്രംപിന് മുന്നറിയിപ്പ്

ട്രംപിന് മുന്നറിയിപ്പ്

ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രസ്താവിച്ച യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ നീക്കത്തിന് സയീദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുസ്ലിം ലോകം മിഡില്‍ ഈസ്റ്റില്‍ അങ്ങോളമിങ്ങോളം യുദ്ധപ്രഖ്യാപനം നടത്തുമെന്നായിരുന്നു സയീദിന്‍റെ താക്കീത്. പാലസ്തീനിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ തുടരുന്ന നിശബ്ദതയെയും സയീദ് അപലപിച്ചിരുന്നു. ഡിസംബര്‍ 12ന് കറാച്ചിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഹാഫിസ് സയീദ് ഇക്കാര്യം വ്യക്തമാക്കിയത്.

 പാര്‍ട്ടി ഓഫീസ്

പാര്‍ട്ടി ഓഫീസ്

ഭീകര സംഘടന രാഷ്ട്രീയത്തിലേയ്ക്ക് പാക് ഭീകര സംഘടന ജമാഅത്ത് ഉദ് ദവ 2018ലെ പാക് പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഹാഫിസ് സയീദ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മിലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ ബാനറിലായിരിക്കും മത്സരിക്കുകയെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ മിലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും രണ്ട് ദിവസം മുമ്പ് സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് പാര്‍ട്ടി ഓഫീസ് തുറന്നിരുന്നു. പാകിസ്താനില്‍ ഹാഫിസ് സയീദിന്റെ നേതൃത്വത്തില്‍ പാകിസ്താനില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നേരത്തെ അമേരിക്ക രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് തുറന്നത്.

നവംബറില്‍ പുറത്തേയ്ക്ക്

നവംബറില്‍ പുറത്തേയ്ക്ക്

പത്ത് മാസത്തോളം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച ഹാഫിസ് സയീദിനെ നവംബറിലാണ് മോചിപ്പിച്ചത്. വീട്ടു തടങ്കലിൽ കഴിഞ്ഞ ജനുവരി 31 മുതൽ സയീദ് ഉള്‍പ്പെടെ പേരെ പാകിസ്താനിലെ ഭീകര വിരുദ്ധ നിയമവും പൊതു നിയമവും അനുസരിച്ച് വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പാക് ഭീകരവിരുദ്ധ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു സയീദിനെ മോചനം. കഴിഞ്ഞ ജനുവരി 30നാണ് ചൗബുര്‍ജിയിലെ ജമാഅത്ത് ഉദ് ദവ ആസ്ഥാനത്ത് ഹാഫിസ് സയീദ് ഉള്‍പ്പെടെ അ‍ഞ്ച് സംഘടനാ പ്രവര്‍ത്തകരെ പാകിസ്താന്‍ തടവിലാക്കുന്നത്. സയീദിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഐക്യരാശഷ്ട്ര സഭാ പ്രമേയങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രാലയം സദീയിദിനെ തടവിലാക്കിയിട്ടുള്ളത്. പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പൊലീസെത്തി സയീദിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

English summary
India divided Pakistan into two parts and now it is working for further division of Balochistan and other provinces.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X