കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലക്കോട്ടിലെ ഭീകരക്യാമ്പ് പറഞ്ഞ് കേട്ടത് പോലെയല്ല.... ഇന്ത്യ നല്‍കിയ തെളിവുകള്‍ അമ്പരിപ്പിക്കും!!

Google Oneindia Malayalam News

ഇസ്ലാമാദാബാദ്: പുല്‍വാമയിലെ ഭീകരാക്രമണത്തോടെ ഇന്ത്യ പാകിസ്താന്‍ ബന്ധം ആടിയുലയുകയാണ്. ആക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനില്‍ തന്നെയാണെന്ന് തെളിയിക്കുന്ന നിര്‍ണായക തെളിവുകള്‍ ഇന്ത്യ പാകിസ്താന് കൈമാറിയിരിക്കുകയാണ്. ബാലക്കോട്ടിലെ ഭീകരക്യാമ്പുകളെ കുറിച്ച് ഏറ്റവും വിശദമായ റിപ്പോര്‍ട്ടാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും ഈ റിപ്പോര്‍ട്ട് തന്നെ ഇന്ത്യ ഉയര്‍ത്തി കാണിക്കും.

അതേസമയം യുഎസ്സിന്റെ സഹായവും തെളിവുകള്‍ കൈമാറുന്നതിന് ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ഭീകരക്യാമ്പുകളെ കുറിച്ച് ആരും അറിയാത്ത കാര്യങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎന്‍ അടക്കമുള്ള വേദികളില്‍ ഇക്കാര്യം ഉന്നയിക്കാനാണ് ഇന്ത്യ ശക്തമായ തെളിവുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കശ്മീരിലേക്ക് ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരര്‍ എങ്ങനെയാണ് നുഴഞ്ഞ് കയറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുല്‍വാമയിലെ ആക്രമണം

പുല്‍വാമയിലെ ആക്രമണം

ജെയ്‌ഷെ മുഹമ്മദ് തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇന്ത്യ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാലക്കോട്ടിലെ ക്യാമ്പില്‍ വെച്ചാണ് ഇതിനുള്ള ആസൂത്രണം നടക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണവും തെളിവ് ശേഖരിക്കുന്നതില്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. ഗ്വാണ്ടനാമോ തടവറയിലെ തടവുകാരുടെ നിര്‍ണായക മൊഴികളും ഇന്ത്യ കൈമാറിയിട്ടുണ്ട്.

യുഎസ്സിന്റെ സഹായം

യുഎസ്സിന്റെ സഹായം

യുഎസ്സിന്റെ ഭാഗത്ത് നിന്ന് ലഭിച്ച തെളിവുകളാണ് നിര്‍ണായകമായിരിക്കുന്നത്. ഹഫീസ് റഹ്മാന്‍ എന്ന പാകിസ്താന്‍ സ്വദേശിയെ യുഎസ്സ് പിടികൂടി ഗ്വാണ്ടനാമോയില്‍ എത്തിച്ചിരുന്നു. 2004 ജനുവരിയില്‍ ഇയാള്‍ നല്‍കിയ മൊഴിയില്‍ ബാലക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകളെ കുറിച്ച് പറയുന്നുണ്ട്. ഹഫീസ് അവിടെ നിന്ന് പരിശീലനം നേടിയതായും മൊഴി നല്‍കിയിരുന്നു. ഇത് നിര്‍ണായകമായിരിക്കുകയാണ്.

പാകിസ്താന്‍ ദിനപത്രം

പാകിസ്താന്‍ ദിനപത്രം

ബാലക്കോട്ടില്‍ ജെയ്‌ഷെയുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ പാകിസ്താന്‍ ദിനപത്രത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് കൂടി ഇന്ത്യ തെളിവായി നിരത്തിയിരുന്നു. രണ്ട് പാക് വംശജരെ തീവ്രവാദത്തിന് യുഎസ്സ് വിചാരണ ചെയ്യം മുമ്പ് ബാലക്കോട്ടിലെ ഭീകരക്യാമ്പുകളെ കുറിച്ച് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി നല്‍കിയ സത്യവാങ്മൂലവും ഇന്ത്യ പാകിസ്താന് നല്‍കിയിട്ടുണ്ട്. നേരത്തെയും ഇത്തരം തെളിവുകള്‍ നല്‍കിയിട്ടും പാകിസ്താന്‍ അവഗണിച്ചെന്നും കുറപ്പെടുത്തലുണ്ട്.

കശ്മീരിലേക്ക് പാതകള്‍

കശ്മീരിലേക്ക് പാതകള്‍

കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ നാല് രഹസ്യ വഴികളാണ് ജെയ്‌ഷെ ഭീകരര്‍ ഉപയോഗിച്ചത്. പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ കേല്‍ പാതയിലൂടെയാണ് പ്രധാന ഭീകരരെല്ലാം കശ്മീരില്‍ എത്തുന്നതെന്ന് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികരുടെ കണ്ണുവെട്ടിക്കാന്‍ എളുപ്പമുള്ള പാതകളാണ് ഇത്. അതേസമയം ഈ മേഖലകളില്‍ കൂടുതല്‍ സംരക്ഷണം ഇന്ത്യ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്.

ഭീകരര്‍ക്ക് ഹ്രസ്വകാല കോഴ്‌സുകള്‍

ഭീകരര്‍ക്ക് ഹ്രസ്വകാല കോഴ്‌സുകള്‍

ഭീകരര്‍ക്ക് സീസണലായി പരിശീലനം നല്‍കുന്നതിന് വരെ ജെയ്‌ഷെ സംഘം തയ്യാറായിരുന്നു. ഹ്രസ്വകാല കോഴ്‌സുകള്‍ വരെ ഉണ്ടായിരുന്നു. മുന്ന് മാസത്തെ അഡ്വാന്‍സ് കോമ്പാറ്റ് കോഴ്‌സാണ് പ്രധാനം. ദൗര ഇ ഖാസ് എന്നാണ് ഇതിന്റെ പേര്. അത്യാധുനിക ആയുധ പരിശീലനമാണ് മറ്റൊന്ന്. ദൗര അല്‍ റാദ് എന്നാണ് ഇതിന്റെ പേര്. ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ പരിശീലനത്തിന് തുല്യമായ ആക്രമണ മാര്‍ഗങ്ങളാണ്.

ടൈംടേബിള്‍ ഇങ്ങനെ

ടൈംടേബിള്‍ ഇങ്ങനെ

പുലര്‍ച്ചെ മൂന്നു മണിക്ക് ക്യാമ്പുകള്‍ സജീവമാകും. പ്രാര്‍ത്ഥനയോടെയാണ് തുടക്കം. അഞ്ച് മുതല്‍ എട്ട് മണി വരെ കായിക പരിശീലനമാണ്. ഓട്ടം, പുഷ് അപ്പുകള്‍, ലോംഗ്, ഹൈമ്പുകള്‍ എന്നിവയാണ് പ്രധാനം. എട്ട് മുതല്‍ 9 മണിവരെ പ്രഭാത ഭക്ഷണ സമയം. 9 മുതല്‍ 12.30 വരെ ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന ക്ലാസാണ്. എകെ 47, ഗ്രനേഡ് ലോഞ്ചറുകള്‍, പികാ തോക്കുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, പിസ്റ്റളുകള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള ക്ലാസുകളാണ് ലഭിക്കുക. 12.30 മുതല്‍ 1.30 വരെ നിസ്‌കാരമാണ്. 1.30 മുതല്‍ 3 മണി വരെ വിശ്രമവേളയാണ്.

അത്യാധുനിക തന്ത്രങ്ങള്‍

അത്യാധുനിക തന്ത്രങ്ങള്‍

ഉച്ചയ്ക്ക് ശേഷമുള്ള കൃത്യങ്ങള്‍ ഭയപ്പെടുത്തുന്നവയാണ്. പ്രാക്ടിക്കലാണ് കൂടുതല്‍. സൈന്യത്തെ എങ്ങനെ ആക്രമിക്കാമെന്നാണ് പ്രധാനം. തുടര്‍ന്ന് ഒളിച്ചിരിക്കല്‍, രക്ഷപ്പെടുന്നതെങ്ങനെ തുടങ്ങി കാര്യങ്ങളും, പോകേണ്ട വഴികളും വരെ ഇവര്‍ക്ക് മനസ്സിലാക്കി നല്‍കും. തുടര്‍ന്ന് നിസ്‌കാരം. വൈകീട്ട് 5 മുതല്‍ 6.30 വരെ കായിക വിനോദമാണ്. ഫുട്‌ബോളായിരിക്കും പ്രധാനമായും ഉണ്ടാവുക. പിന്നീട് നിസ്‌കാരവും, രാത്രി ഭക്ഷണവും ഉണ്ടാവും. കുപ്‌വാര വഴി ഇന്ത്യയിലെത്താനുള്ള നാല് വഴികളാണ് ഭീകരര്‍ എപ്പോഴും വരുന്നതെന്ന് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാമെന്ന് പാകിസ്താന്‍.... പക്ഷേ....ഇന്ത്യന്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാമെന്ന് പാകിസ്താന്‍.... പക്ഷേ....

യെദ്യൂരപ്പയെ തള്ളി വികെ സിംഗ്..... വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുത്!!യെദ്യൂരപ്പയെ തള്ളി വികെ സിംഗ്..... വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുത്!!

English summary
india dossier to pak lists infiltration routs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X