കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പില്‍ ചൈനയെ മുട്ടുകുത്തിച്ച് ഇന്ത്യ, സ്ത്രീ ശാക്തീകരണ കമ്മിറ്റി അംഗം!!

Google Oneindia Malayalam News

യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭയില്‍ ചൈനയ്ക്ക് മേല്‍ വിജയവുമായി ഇന്ത്യ. സ്ത്രീകളുടെ തുല്യതയ്ക്കും സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയുള്ള പ്രിന്‍സിപ്പല്‍ ഗ്ലോബല്‍ ബോഡിയില്‍ ഇന്ത്യ അംഗമായിരിക്കുകയാണ്. ചൈനയുമായി നടന്ന മത്സരത്തിലാണ് വിജയം. അന്താരാഷ്ട്ര തലത്തിലും ഐക്യരാഷ്ട്രസഭയിലും അടക്കം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കിടെ ഈ വിജയം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഐക്യരാഷ്ട്രസഭയില്‍ കാര്യമായി ഒരു വിഷയത്തിലും ചൈന ഇന്ത്യയെ പിന്തുണയ്ക്കാറില്ല. എന്നാല്‍ ഇവിടെ മറ്റുള്ളവര്‍ ഇന്ത്യക്കൊപ്പം നിന്നിരിക്കുകയാണ്.

1

യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ അഥവാ സിഎസ്ഡബ്ല്യു. 54 അംഗ കമ്മിറ്റിയാണ് ഇക്കോസോക്ക്. 2021ലെ സെഷന്റെ ആദ്യ പ്ലീനറി യോഗമാണ് ജനറല്‍ അസംബ്ലിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്നത്. രണ്ട് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏഷ്യ-പസഫിക് രാജ്യങ്ങളിലേക്കുള്ള കാറ്റഗറിയിലുള്ള സീറ്റുകളിലാണ് മത്സരം നടന്നത്. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ചൈന എന്നിവരാണ് മത്സരിച്ചത്.

അഫ്ഗാനിസ്ഥാന്‍ അവരുടെ അവരുടെ യുഎന്‍ അംബാസിഡര്‍ ആദില റാസിന്റെ നേതൃത്വത്തിലാണ് മത്സരിച്ചത്. അവര്‍ക്ക് 39 വോട്ടുകള്‍ ലഭിച്ചു. ഇന്ത്യക്ക് 38 വോട്ടുകളും ലഭിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമായ ചൈനയ്ക്ക് വെറും 27 വോട്ടുകളാണ് നേടാനായത്. വിജയിക്കാന്‍ ആവശ്യം 28 വോട്ടുകളാണ്. ഇത് പോലും നേടാന്‍ ചൈനയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ അംഗത്വവും ചൈനയ്ക്ക് നേടാന്‍ സാധിച്ചില്ല. സ്ത്രീ ശാക്തീകരണത്തിനായും ലിംഗ നീതിക്കായുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിനുള്ള വിജയമാണ് ഉണ്ടായതെന്ന് ഇന്ത്യയുടെ യുഎന്‍ അംബാസിഡര്‍ ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു.

ചൈന ഇന്ത്യയെ പരാജയപ്പെടുമെന്നായിരുന്നു മുമ്പ് കരുതിയിരുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ അത് പ്രകടമായില്ല. വേള്‍ഡ് കോണ്‍ഫറന്‍സ് ഓണ്‍ വുമണിന്റെ 25ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യ യുഎന്നിലെ കമ്മിറ്റിയില്‍ അംഗമായിരിക്കുന്നത്. വുമണ്‍ കോണ്‍ഫറന്‍സ് ലോകമെങ്ങും ആഘോഷിക്കുന്നതാണ്. ഇത് ആരംഭിച്ചത് ചൈനയില്‍ നിന്നാണ്. ചൈന ഈ കോണ്‍ഫറന്‍സിന്റെ അവകാശം സ്ഥാപിക്കാന്‍ സ്ഥിരം ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്. ചൈനയുടെ സ്ത്രീശാക്തീകരണം എന്ന വാദത്തിനുള്ള കനത്ത തിരിച്ചടിയാണിത്. ഇന്ത്യയും അഫ്ഗാനിസ്ഥാനെയും കൂടാതെ അര്‍ജന്റീന, ഓസ്ട്രിയ, ഡൊമിനിക്കന്‍ റിപബ്ലിക്ക്, ഇസ്രയേല്‍, ലാത്വിയ, നൈജീരിയ, തുര്‍ക്കി, സാമ്പിയ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍. നാല് വര്‍ഷമാണ് കാലാവധി.

English summary
india elected as member of un commission on the status of women beats china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X