Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യയെ എതിരില്ലാതെ തിരഞ്ഞെടുത്തു; ഇന്ത്യക്കിത് എട്ടാമൂഴം

യുണൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രക്ഷാസമിതിയുടെ സ്ഥിരാംഗമല്ലാത്ത രാജ്യമായിട്ടാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയിലെത്തുന്നത്. ഏഷ്യ-പസഫിക് കാറ്റഗറിയില്‍ നിന്നാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. ഈ മേഖലയില്‍ നിന്ന് ഒരു രാജ്യങ്ങളും മല്‍സരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. 2021-22 വര്‍ഷങ്ങളിലേക്കാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

Recommended Video

cmsvideo
    India elected unopposed to UN
    i

    രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്നത് ഇന്ത്യയുടെ ഏറെ കാലത്തെ ആവശ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ഇന്ത്യയുടെ ആവശ്യം ശരിവച്ചിരുന്നു. 15 അംഗ രക്ഷാസമിതിയിലെ അഞ്ച് ഓപണ്‍ സീറ്റുകളിലൊന്നിലേക്കാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് മുമ്പ് 2010ലാണ് ഇന്ത്യ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

    മൂന്നില്‍ രണ്ട് വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ജയിക്കുകയുള്ളൂ. അതായത് 128 രാജ്യങ്ങളുടെ പിന്തുണ ലഭിക്കണം. 2010ല്‍ ഇന്ത്യ 187 വോട്ട് നേടിയിരുന്നു. ലാറ്റിന്‍ അമേരിക്കന്‍-കാരീബിയന്‍ ഗ്രൂപ്പില്‍ നിന്ന് എതിരില്ലാതെ ഇത്തവണ തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള ഒരു രാജ്യം മെക്‌സിക്കോയാണ്. പടിഞ്ഞാറന്‍ യൂറോപ്പ്, അതര്‍ ഗ്രൂപ്പ് എന്നിവയ്ക്കുള്ള സീറ്റുകളിലേക്ക് കാനഡ, അയര്‍ലാന്റ്, നോര്‍വെ എന്നിവര്‍ മല്‍സരിക്കുന്നു. ആഫ്രിക്കന്‍ ഗ്രൂപ്പിനുള്ള സീറ്റിലേക്ക് കെനിയയും ജിബൂത്തിയും മല്‍സരിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

    15 അംഗ രക്ഷാസമിതിയില്‍ അഞ്ച് രാജ്യങ്ങള്‍ക്കാണ് സ്ഥിരാംഗത്വം. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവയാണിവ. ഇവര്‍ക്കാണ് വീറ്റോ അധികാരമുള്ളത്. ബാക്കി പത്ത് രാജ്യങ്ങള്‍ സ്ഥിരാംഗത്വമില്ലാത്തവരാണ്. ഇതില്‍ പകുതി സീറ്റിലേക്കാണ് എല്ലാവര്‍ഷവും തിരഞ്ഞെടുപ്പ് നടക്കാറ്. ഒരോ അംഗത്തിനും രണ്ട് വര്‍ഷമാണ് കാലാവധി. ഇന്ത്യ ആഗോള തലത്തില്‍ പ്രധാന ശക്തിയായി മാറിയ ഈ സാഹചര്യത്തില്‍ പുതിയ അംഗത്വ കാലം സ്ഥിരാംഗത്വം നേടാന്‍ അവസരമൊരുക്കുമെന്ന് കരുതുന്നു. ഇന്ത്യയ്ക്ക് ആഗോള സമിതികളില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് അമേരിക്ക അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+