കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50000 കോടി ഡോളറുമായി സൗദി; കണ്ണുവച്ച് ഇന്ത്യ, റിയാദിലെത്തുന്നത് വന്‍ സംഘം!! ഇരുരാജ്യങ്ങള്‍ക്കും ലാഭം

Google Oneindia Malayalam News

Recommended Video

cmsvideo
50000 കോടി ഡോളറുമായി സൗദി | Oneindia Malayalam

ദില്ലി/റിയാദ്: ഇന്ത്യയുടെ നല്ല വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. സൗദി ഇന്ത്യയില്‍ കോടികളാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇന്ത്യ സൗദിയിലും ഏകദേശം സമാനമായ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ അടുത്ത നിക്ഷേപം ആരെയും ഞെട്ടിപ്പിക്കുന്നതായിരിക്കുമെന്നാണ് സൂചനകള്‍. 50000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് സൗദിയില്‍ ഒരുങ്ങുന്നത്.

സൗദിയിലെ അടിസ്ഥാന സൗകര്യവികസന മേഖലകളില്‍ വിവിധ രാജ്യങ്ങള്‍ നിക്ഷേപത്തിന് തയ്യാറായിക്കഴിഞ്ഞു. സൗദിയില്‍ വന്‍ പ്രൊജക്ടുകളാണ് വരുന്നത്. ഈ പ്രൊജക്ടുകളിലാണ് ഇന്ത്യയും നിക്ഷേപിക്കുന്നത്. ഇന്ത്യന്‍ സംഘം ചൊവ്വാഴ്ച റിയാദിലെത്തും. ഒട്ടേറെ തൊഴിലസരങ്ങള്‍ സൗദിയില്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഒട്ടേറെ നിക്ഷേപങ്ങള്‍

ഒട്ടേറെ നിക്ഷേപങ്ങള്‍

സൗദിയില്‍ ഒട്ടേറെ നിക്ഷേപങ്ങള്‍ക്കുള്ള അവസരമാണ് വരുന്നത്. 50000 കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സൗദിയില്‍ തുടങ്ങിക്കഴിഞ്ഞു. ഈ പദ്ധതിയാണ് ഇന്ത്യയുടെ നോട്ടം. ഇന്ത്യന്‍ സംഘം ചൊവ്വാഴ്ച റിയാദിലെത്തും.

 പൂര്‍ണായി ഉടച്ചുവാര്‍ക്കുന്നു

പൂര്‍ണായി ഉടച്ചുവാര്‍ക്കുന്നു

സൗദിയുടെ സാമ്പത്തിക രംഗം പൂര്‍ണായി ഉടച്ചുവാര്‍ക്കുകയാണ് ഭരണകൂടം. നിയോം പോലുള്ള വന്‍ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യവികസനത്തിന് വന്‍ സാധ്യതയുണ്ട്. പുതിയ റോഡുകള്‍, റെയില്‍വെകള്‍, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട് എന്നിവ ഒരുക്കേണ്ടതുണ്ട്.

കൂടാതെ മറ്റു ചിലതും

കൂടാതെ മറ്റു ചിലതും

ഇതിനുപുറമെ ഖിദ്ദിയ്യ വിനോദ നഗരം, ചെങ്കടല്‍ ടൂറിസ്റ്റ് പ്രൊജക്ട് എന്നിവയും കോടികള്‍ മുടക്കിയുള്ള സൗദിയിലെ പദ്ധതികളാണ്. ഇതിലെല്ലാം ഇന്ത്യയ്ക്കും നോട്ടമുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 ചൊവ്വാഴ്ച റിയാദിലെത്തും

ചൊവ്വാഴ്ച റിയാദിലെത്തും

ഇന്ത്യന്‍ വ്യവസായ സംഘം ചൊവ്വാഴ്ച റിയാദിലെത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തും. അടിസ്ഥാന സൗകര്യം, ഭവന മേഖല എന്നിവയുമായി ബന്ധപ്പെട്ടുള്ള കമ്പനികളിലെ പ്രതിനിധികളാണ് സൗദിയിലെത്തുക. ഇന്ത്യയുടെ വിദേശകാര്യ-വ്യാപാര പ്രോല്‍സാഹന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിനിധികള്‍ പുറപ്പെടുക.

എണ്ണ വരുമാനം വിട്ടു

എണ്ണ വരുമാനം വിട്ടു

എണ്ണ വരുമാനം വിട്ട് സഞ്ചരിക്കുകയാണ് സൗദി അറേബ്യ. മറ്റു ആദായ മാര്‍ഗങ്ങള്‍ അവര്‍ തേടുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നത്. സൗദിയിലെ ഓരോ പദ്ധതികളും ഇന്ത്യ പോലുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് നേട്ടമാണ്. അവസരം മുതലെടുത്ത് ഇന്ത്യ വന്‍ നിക്ഷേപമിറക്കുമെന്നാണ് കരുതുന്നത്.

ആര്‍ക്കാണ് അവസരം

ആര്‍ക്കാണ് അവസരം

വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സൗദി എല്ലാ പ്രൊജക്ടുകളും തയ്യാറാക്കുന്നത്. ഇന്ത്യന്‍ കമ്പനികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് സുവര്‍ണ അവരമാണിത്. റെയില്‍വെ, വിനോദ സഞ്ചാരം, വിമാനത്താവളം, ഭവന നിര്‍മാണം, ഐടി, വിനോദം, തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമാണ് അവസരം ഒരുങ്ങുന്നത്.

ഇന്ത്യയുടെ നിക്ഷേപം ഇങ്ങനെ

ഇന്ത്യയുടെ നിക്ഷേപം ഇങ്ങനെ

സൗദിയിലെ വിവിധ പ്രൊജക്ടുകളിലായി ഇന്ത്യ 150 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. സൗദി ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത് 1600 കോടി ഡോളറും. എന്നാല്‍ പുതിയ പദ്ധതി വരുന്നതോടെ സൗദിയിലെ ഇന്ത്യന്‍ നിക്ഷേപം ഇരട്ടിയാകുമെന്നാണ് കരുതുന്നത്. വരുന്ന ദിവസങ്ങളിലെ ചര്‍ച്ച ഇതില്‍ പ്രധാനമാണ്.

നാലാമത്തെ വ്യാപാര പങ്കാളി

നാലാമത്തെ വ്യാപാര പങ്കാളി

ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. 2016-17 വര്‍ഷത്തില്‍ ഇരുരാജ്യങ്ങളുടെയും വ്യാപാരം 2500 കോടി ഡോളറാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് സൗദിയില്‍ നിന്നാണ്. ഇന്ത്യ മൊത്തം ഇറക്കുന്നതിന്റെ 20 ശതമാനം എണ്ണ സൗദിയുടേതാണെന്നാണ് കണക്കുകള്‍.

ഇന്ത്യയെ ക്ഷണിക്കുന്നു

ഇന്ത്യയെ ക്ഷണിക്കുന്നു

ഇന്ത്യന്‍ കമ്പനികളെ സൗദി അറേബ്യ സൗദിയില്‍ നിക്ഷേപത്തിന് ക്ഷണിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് 400 ലൈസന്‍സുകളാണ് അടുത്തിടെ സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഇഷ്യു ചെയ്തത്. ഇതില്‍ പ്രധാനം സൗദിയിലെ റെയില്‍വെ പ്രൊജക്ടുകള്‍ക്ക് വേണ്ടിയാണ്.

സൗദിയുടെ അവസ്ഥ

സൗദിയുടെ അവസ്ഥ

അതേസമയം, എണ്ണവിലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കുറവ് സൗദിയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ അടുത്തിടെ എണ്ണവില തിരിച്ചുകയറി. ഇതോടെ സൗദി സാമ്പത്തിക രംഗം കെട്ടുറപ്പുള്ളതായി വരുന്നുവെന്നാണ് സാമ്പത്തിക രംഗത്തുള്ളവരുടെ നിരീക്ഷണം. ആഭ്യന്തരമായി തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് ശക്തമായ നടപടികളാണ് സൗദി സ്വീകരിക്കുന്നത്. അതാകട്ടെ, ഒട്ടേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും കാരണമായിട്ടുണ്ട്.

32 ലക്ഷത്തോളം ഇന്ത്യക്കാര്‍

32 ലക്ഷത്തോളം ഇന്ത്യക്കാര്‍

32 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയിലുണ്ടെന്നാണ് കണക്കെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇന്ത്യന്‍ പ്രവാസികള്‍ സൗദിയില്‍ നിന്ന് പ്രതിവര്‍ഷം 100 കോടി ഡോളര്‍ നാട്ടിലേക്ക് അയക്കുന്നുവെന്നാണ് കണക്കുകള്‍. പുതിയ പദ്ധതികള്‍ കൂടി വരുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്കും അതുവഴി ഇന്ത്യക്കാര്‍ക്കും ഗണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരാണ് സുരേഷ് നായര്‍; രാജ്യം നടുങ്ങിയ സ്‌ഫോടനങ്ങള്‍!! ആരുമറിയാത്ത കോഴിക്കോട്ടുകാരന്‍ആരാണ് സുരേഷ് നായര്‍; രാജ്യം നടുങ്ങിയ സ്‌ഫോടനങ്ങള്‍!! ആരുമറിയാത്ത കോഴിക്കോട്ടുകാരന്‍

English summary
India eyes investment opportunity in $500 billion infra projects in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X