ഇന്ത്യ-ജര്‍മനി എയര്‍ ബബിള്‍ ധാരണ താല്‍ക്കാലികമായി റദ്ദാക്കി;' ഇരു രാജ്യങ്ങളും സര്‍വ്വീസ് നിര്‍ത്തി
ദില്ലി: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ റദ്ദാക്കി. ഇരു രാജ്യങ്ങളിലേയും എയര്‍ലൈന്‍സ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. എയര്‍ ഇന്ത്യക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും ലുഫ്താന്‍സ എയര്‍ലൈന്‍, സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെ നിര്‍ത്തിവെച്ചിരുന്നു. എയര്‍ ഇന്ത്യയും ദില്ലിയില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.

'ജര്‍മ്മന്‍ അധികൃതര്‍ അനുമതി പിന്‍വലിച്ചതോടെ ഫ്രാങ്ക്ഫോര്ട്ടിലേക്കും പുറത്തേക്കുമുള്ള എയര്‍ ഇന്തായ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ദില്ലി ഫ്രാങ്ക്ഫോര്‍ട്ട് സെക്ടറില്‍ 10 വിമാനങ്ങളും ദില്ലിക്കും ബംഗ്ളൂരുവിനുമിടയില് രണ്ട് വിമാനങ്ങളും ഒക്ടോബര്‍ 2 വരെ സര്‍വ്വീസ് നടത്തില്ലെന്ന്' എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു.
ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി ലുഫ്താന്‍സ് ചൊവ്വാഴ്ച്ച അറിയിച്ചിരുന്നു. സെപ്തംബര്‍ 20 വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഒക്ടോബറില്‍ സര്‍വ്വീസ് നടത്താനുള്ള അപേക്ഷ നിരസിച്ചതോടെയാണ് നടപടി.
Recommended Video
ധാരണ പ്രകാരം ആഴ്ചയില്‍ 20 സര്‍വ്വീസുകളാണ് ലുഫാതാന്സ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മൂന്നോ നാലോ സര്‍വ്വീസുകള്‍ മാത്രം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതേടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരുന്നുവെങ്കിലും ജര്‍മനി അടക്കമുള്ള 16 രാജ്യങ്ങളുമായി ഇന്ത്യ ഏര്‍പ്പെട്ട എയര്‍ ബബിള്‍ കരാര്‍ പ്രകാരം പ്രത്യേകം വിമാന സര്‍വ്വീസുകള്‍ അനുവദിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications