Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ വില കുത്തനെ താഴേക്ക്!! സൗദി ഉള്‍പ്പെടെ നഷ്ടത്തില്‍; ഗള്‍ഫില്‍ നേട്ടം ഖത്തറിന് മാത്രം

ദുബായ്: ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രധാനമായും വ്യാപാര ഇടപാട് നടക്കുന്നത് എണ്ണയിലാണ്. അതുകൊണ്ടുതന്നെ എണ്ണവിലയിലുണ്ടാകുന്ന മാറ്റം ഓരോ രാജ്യങ്ങളെയും നേരിട്ട് ബാധിക്കും. എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ വില കുറയ്ക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്. വില കുറഞ്ഞ് എണ്ണ കിട്ടുന്ന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.

എങ്കിലും എണ്ണയുടെ കാര്യത്തില്‍ വറ്റാത്ത കലവറയാണ് സൗദി അറേബ്യ. വില നിര്‍ണയത്തില്‍ സൗദിക്കുള്ള പങ്ക് ചെറുതല്ല. സൗദി അറേബ്യ കനത്ത സാമ്പത്തിക തിരിച്ചടി നേരിട്ടു എന്നാണ് കഴിഞ്ഞ ദിവസം വിപണിയില്‍ നിന്നുള്ള വാര്‍ത്ത. ഈ സാഹചര്യത്തില്‍ എണ്ണ വില കുറച്ച് നല്‍കുകയാണ് സൗദി. അതിന് പിന്നില്‍ മറ്റൊരു പ്രധാന കാരണവുമുണ്ട്. ഇന്ത്യയ്ക്ക് സന്തോഷം നല്‍കുന്ന വിവരമാണ് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന ഓഹരി വിപണികളെല്ലാം നഷ്ടം നേരിട്ടു എന്നാണ് കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. എണ്ണ വിലയിലെ ഇടിവാണ് ഇതിന് ഒരു കാരണം. മാത്രമല്ല, പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചിരിക്കുന്നു. പലിശ നിരക്ക് പതിയെ ഉയര്‍ത്തിയാല്‍ മതി എന്നാണ് ധാരണ.

2

ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ചൈന ഉള്‍പ്പെടെയുള്ള വന്‍ ശക്തി രാജ്യങ്ങള്‍ കടക്കുന്നു എന്ന ഭീതി വിപണിയിലുണ്ട്. ലോകത്തെ പ്രധാന കമ്പനികള്‍ കൂട്ടത്തോടെ ജോലിക്കാരെ പിരിച്ചുവിട്ടതും ഈ ആശങ്കയുടെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ എണ്ണയ്ക്കുള്ള ആവശ്യത്തില്‍ വലിയ ഇടിവ് വന്നേക്കും. ഇതാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.

3

എണ്ണയെ പ്രധാന വരുമാന മാര്‍ഗമായി ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ് പുതിയ സാഹചര്യത്തില്‍ തിരിച്ചടി കൂടുക. പ്രതിസന്ധി മറികടക്കാന്‍ വില കുറച്ച് എണ്ണ നല്‍കാന്‍ അവര്‍ തയ്യാറാകും. രണ്ടു വര്‍ഷം മുമ്പ് കൊവിഡ് രൂക്ഷമായ ഘട്ടത്തില്‍ ഇങ്ങനെ സംഭവിച്ചിരുന്നു. അന്ന് ഇന്ധന വില കുത്തനെ ഇടിയുകയാണുണ്ടായത്. കൊവിഡിന്റെ ഭീതി വീണ്ടും വന്നിരിക്കുന്നതിനാല്‍ വിപണി മറ്റൊരു തിരിച്ചടിയും പ്രതീക്ഷിക്കുന്നു.

4

ചൈനയില്‍ നിന്നാണ് കൊവിഡിന്റെ ഭീതി വീണ്ടുമുടലെടുത്തിരിക്കുന്നത്. മറ്റു ചില രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. തൊട്ടുപിന്നാലെയാണ് എണ്ണവില ഇടിയാന്‍ തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് വില കുറച്ച് നല്‍കാന്‍ സൗദി അറേബ്യ തീരുമാനിക്കുമെന്നാണ് വിവരം. 10 മാസത്തിന് ശേഷമാണ് സൗദി വില കുറയ്ക്കാന്‍ പോകുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

5

എണ്ണ ഉപയോഗം കുറയുകയും ഉല്‍പ്പാദനം പതിവ് പോലെ തുടരുകയും ചെയ്താല്‍ വില കുത്തനെ ഇടിയുമെന്ന് ഉറപ്പാണ്. സൗദി ഓഹരി വിപണി കഴിഞ്ഞ ദിവസം ഇടിഞ്ഞത് ഇതിന്റെ ലക്ഷണമാണ്. അരാംകോയുടെ ഓഹരിയുടെ വിലയും താഴ്ന്നു. ഫെബ്രുവരിയില്‍ ബാരല്‍ എണ്ണയ്ക്ക് 1.5 ഡോളര്‍ വില അരാംകോ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

6

ഫെബ്രുവരിയില്‍ സൗദിയുടെ എണ്ണയ്ക്ക് വില കുറച്ചാല്‍ 2021 നവംബറില്‍ നല്‍കിയ വിലയ്ക്ക് സമാനമായിരിക്കും. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ എണ്ണ വാങ്ങിക്കൂട്ടും. കൊവിഡ് കാലത്ത് ഇന്ത്യ സമാനമായ രീതിയില്‍ എണ്ണ വന്‍തോതില്‍ സംഭരിച്ചിരുന്നു. ശേഷം റഷ്യ വില കുറച്ചപ്പോള്‍ അവിടെ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്നത്. സൗദിയും വില കുറച്ചാല്‍ ഇന്ത്യയ്ക്ക് ഇരട്ടിമധുരമാകുമെന്ന് തീര്‍ച്ചയാണ്.

7

അതേസമയം, ഇന്ത്യന്‍ കമ്പനികള്‍ വില കുറച്ച് എണ്ണ വാങ്ങുമ്പോഴും അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാറില്ല എന്നത് മറ്റൊരു കാര്യം. ഉയര്‍ന്ന നികുതിയാണ് ഇന്ത്യയില്‍ വില ഇത്രയും അധികമാകാനുള്ള ഒരു കാരണം. കഴിഞ്ഞ ദിവസം യുഎഇയിലെയും ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലെയും ഓഹരി വിപണിയില്‍ തിരിച്ചടി പ്രകടമായിരുന്നു. എന്നാല്‍ ഖത്തര്‍ വിപണി 1.8 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. ഖത്തര്‍ ഇസ്ലാമിക് ബാങ്ക് 4.6 ശമതാനമാണ് ഉയര്‍ന്നത്. ഖത്തര്‍ നാഷണല്‍ ബാങ്ക് 3.6 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+