കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിദ്വീപിന് 250 മില്യൺ ഡോളറിന്റെ ധനസഹായം കൈമാറി ഇന്ത്യ:നന്ദി പറഞ്ഞ് മാലിദ്വീപ്!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ 250 മില്യൺ ഡോളറിന്റെ ധനസഹായം കൈമാറി ഇന്ത്യൻ സർക്കാർ. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഉഭയകക്ഷി പങ്കാളിയായ മാലിദ്വീപിന് ഇന്ത്യ പ്രഖ്യാപിച്ച ഏറ്റവും വലിയ സാമ്പത്തിക സഹായ പാക്കേജാണ് ഇതെന്നാണ് മാലിദ്വീപ് വിദേശകാര്യമന്ത്രി ഷാഹിദ് അബ്ദുല്ല പറഞ്ഞു. മാലിദ്വീപ്- ഇന്ത്യ പങ്കാളിത്തത്തിന് ഇന്ത്യ ഉയർന്ന മുൻഗണന നൽകുമെന്ന് വീണ്ടും തെളിയിട്ടുണ്ട്. പകർച്ചാവ്യാധി മൂലം അതിർത്തികൾ അടയ്ക്കാൻ ഞങ്ങൾ നിർബന്ധിതരായി. പക്ഷേ, ഞങ്ങളുടെ സുഹൃത്തുക്കൾ അവരുടെ ഹൃദയത്തിലേക്കുള്ള വാതിലുകൾ അടയ്ക്കാൻ തയ്യാറല്ലെന്ന് തെളിയിച്ചുകഴിഞ്ഞു. ഇതുപോലുള്ള സമയങ്ങളിലെല്ലാം ഇന്ത്യ നല്ലൊരു സുഹൃത്തായി ഒപ്പം നിന്നുവെന്നും മാലിദ്വീപ് വിദേശകാര്യ മന്ത്രി ട്വീറ്റിൽ കുറിച്ചു.

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്

കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സൊലി ഇന്ത്യയോട് സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാലിദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ വെച്ചാണ് ധനസഹായം കൈമാറ്റം ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭ്യന്തര ട്രഷറി ബോണ്ടുകളിലൂടെയാണ് ഇന്ത്യ ധനസഹായം കൈമാറിയിട്ടുള്ളതെന്നും മാലിദ്വീപ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ധനസഹായം മാലിദ്വീപ് സർക്കാരിന്റെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 maledweep-1

2018 ഡിസംബറിൽ 1.4 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജാണ് കമ്മ്യൂണിറ്റി പ്രൊജക്ടായി പ്രഖ്യാപിച്ചിരുന്നത്. മാലിദ്വീപിന് അടുത്ത ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന തുകയാണ് ഇന്ത്യയിൽ നിന്നുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാലിദ്വീപിലെ ഗ്രേറ്റർ മാലി കണക്ടിവിറ്റി പ്രൊജക്ടിന് ഫണ്ട് നൽകാൻ സന്നദ്ധത അറിയിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തിയിരുന്നു. മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദിനെയാണ് ഇക്കാര്യം അറിയിച്ചത്.

English summary
India handover soft loan of $250 million to Maldives as financial aid during Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X