കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ എത്ര ലക്ഷം ലൈംഗികത്തൊഴിലാളികള്‍... കേട്ടാല്‍ ഞെട്ടും

Google Oneindia Malayalam News

ദില്ലി: മനുഷ്യ സംസ്‌കാരത്തിന്റെ അത്ര തന്നെ പഴക്കമുണ്ട് വേശ്യാവൃത്തിയ്ക്ക് എന്നാണ് ചില നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്‍മാരും ഒക്കെ പറയുന്നത്. അതിന്റെ സത്യാവസ്ഥ എന്താണെന്ന് കണ്ടെത്തുകയോ കണ്ടെത്താതിരിയ്ക്കുകയോ ചെയ്യട്ടെ. ഇന്ത്യയെ സംബന്ധിച്ച് ഒരു ഞെട്ടിപിയ്ക്കുന്ന കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്.

രാജ്യത്ത് ഒമ്പത് ലക്ഷത്തോളം സ്ത്രീ ലൈംഗികത്തൊഴിലാളികള്‍ ഉണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടി. കൃത്യമായി പറഞ്ഞാല്‍ 8.6 ലക്ഷം. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. അപ്പോള്‍ ശരിയ്ക്കും ഉള്ള കണക്ക് എത്ര വലുതാകും എന്ന് ഊഹിയ്ക്കാവുന്നതല്ലേ ഉള്ളൂ.

ദില്ലി സ്വദേശിയായ വേദ്പാല്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

 ഒമ്പത് ലക്ഷം?

ഒമ്പത് ലക്ഷം?

രാജ്യത്ത് ഒമ്പത് ലക്ഷത്തോളം സ്ത്രീ ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

അംഗീകൃത തൊഴിലാളികള്‍

അംഗീകൃത തൊഴിലാളികള്‍

രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ലൈംഗിക തൊഴിലാളികളുടെ എണ്ണവും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതെ ജോലി വെളിപ്പെടുത്തിയവരുടെ എണ്ണവും ചേര്‍ത്ത് 8.6 ലക്ഷം വരും ഇത്.

 ഒന്നാം സ്ഥാനം ആര്‍ക്ക്

ഒന്നാം സ്ഥാനം ആര്‍ക്ക്

ലൈംഗികത്തൊഴിലാളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മിക്കവര്‍ക്കും ആദ്യം ഓര്‍മ വരിക മുംബൈയിലെ ചുവന്ന തെരുവ് ആയിരിയ്ക്കും. എന്നാല്‍ ലൈംഗികത്തൊഴിലാളികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കല്ല.

ആന്ധ്രയാണ് മുന്നില്‍

ആന്ധ്രയാണ് മുന്നില്‍

രാജ്യത്ത് ഏറ്റവും അധികം ലൈംഗികത്തൊഴിലാളികളുള്ള സംസ്ഥാനം ആന്ധ്ര പ്രദേശ് ആണ്. ഒന്നര ലക്ഷത്തിലധികം സ്ത്രീകള്‍ ഇവിടെ ലൈംഗികത്തൊഴിലാളികളാണ്.

ദില്ലി രണ്ടാമത്

ദില്ലി രണ്ടാമത്

രണ്ടാം സ്ഥാനം ദില്ലിയ്ക്കാണ്. ഇവിടെ 61,000 സ്ത്രീകള്‍ ഈ തൊഴില്‍ ചെയ്ത് ജീവിയ്ക്കുന്നുണ്ട്.

മൂന്നും നാലും?

മൂന്നും നാലും?

റെഡ് സ്ട്രീറ്റ് ഉള്ള മഹാരാഷ്ട്ര ലൈംഗികത്തൊഴിലാളികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണ്. കര്‍ണാടകയ്ക്കാണഅ മൂന്നാം സ്ഥാനം.

പഴയ കണക്ക്

പഴയ കണക്ക്

ഈ കണക്ക് ഏറ്റവും പുതിയതാണെന്ന് ആരും കരുതേണ്ടതില്ല. 2009 ല്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. കൃത്യമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികത്തൊഴിലാളികളുടെ എണ്ണം 6.96 ലക്ഷം ആണത്രെ.

ആറ് വര്‍ഷം

ആറ് വര്‍ഷം

ആ കണക്ക് രേഖപ്പെടുത്തിയിട്ട് ഇപ്പോള്‍ ആറ് വര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. എന്തായിരിയ്ക്കും ഇപ്പോള്‍ ഇന്ത്യയിലെ സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ എണ്ണത്തിന്റെ അവസ്ഥ എന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് പോലും യാതൊരു ധാരണയും ഇല്ല.

ദക്ഷിണേന്ത്യ

ദക്ഷിണേന്ത്യ

എണ്ണത്തില്‍ ഒന്നാം സ്ഥാനം ആന്ധ്ര പ്രദേശിനാണ്. മൂന്നാം സ്ഥാനം കര്‍ണാടകയ്ക്കും. സത്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആണോ ലൈംഗികത്തൊഴിലാളികളുടെ എണ്ണം കൂടുതലുള്ളത്.

 കേരളത്തില്‍ കുറവ്

കേരളത്തില്‍ കുറവ്

ലൈംഗിക തൊഴിലാളികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒരുപക്ഷേ കേരളം പിറകിലായിരിയ്ക്കും. എന്നാല്‍ കേരളത്തില്‍ പെണ്‍വാണിഭ സംഘങ്ങളുടെ വര്‍ദ്ധന ഞെട്ടിയ്ക്കുന്നതാണ്.

English summary
DesertsIndia has close to 9 lakh female sex workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X