അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്: യുഎസ്
വാഷിങ്ടണ്‍: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന് യുഎസ്. ഉറി ക്യാമ്പില്‍ പാകിസ്താന്‍ നടത്തിയ ആക്രമണം ഭീകരാക്രമണമാണെന്നും അതിന് തിരിച്ചടിയായി പാക് അധിനവേശ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത് ഇത്തരം സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും യുഎസ് പറഞ്ഞു.
സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ മറ്റേത് രാജ്യക്കാളേറെ യുഎസ് പൂര്‍ണമായി പിന്തുണയ്ക്കുന്നു, എന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള സാഹചര്യങ്ങളില്‍ ജാഗ്രത വേണമെന്നും വൈറ്റ് ഹൗസിന്റെ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള പീറ്റര്‍ ലവോയ് മാധ്യമങ്ങളോട് പറഞ്ഞു.

ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ കടന്ന് വരവിനുള്ള എല്ലാ കാര്യങ്ങളും അമേരിക്ക ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അറിയിച്ചു. ഒബാമയുടെ നേതൃത്വത്തിലുള്ള ഭരണനിര്‍വ്വഹണം ഇന്ത്യയുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു.












Click it and Unblock the Notifications