Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമത്തില്‍ എതിര്‍പ്പില്ലെന്ന് യുഎസ്, ഇന്ത്യ ജനാധിപത്യം നടപ്പാക്കുന്നുണ്ടെന്ന് പോമ്പിയോ

വാഷിംഗ്ടണ്‍: പൗരത്വ ബില്ലില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി അമേരിക്ക. ഇന്ത്യന്‍ ജനാധിപത്യത്തെ യുഎസ് ബഹുമാനിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞു. പലര്‍ക്കും ആശങ്കകള്‍ വന്ന പൗരത്വ നിയമത്തിലും മതസ്വാതന്ത്ര്യത്തിലും ഇന്ത്യക്കുള്ളില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നേരത്തെ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൗരത്വ നിയമത്തില്‍ അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷണ കമ്മീഷനും വിമര്‍ശനം ഉന്നയിച്ചിരുന്നു.

1

അതേസമയം ഈ രണ്ട് വിഷയങ്ങളിലും ഇന്ത്യ, അമേരിക്കയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം തന്നെ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി പോമ്പിയോയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും കൂടിക്കാഴ്ച്ച നടത്തിയിരുന്ന. ഇതിന് പിന്നാലെ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.

അമേരിക്ക എപ്പോഴും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിലും, എല്ലായിടത്തും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. ഞങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ബഹുമാനിക്കുന്നു. അവര്‍ എതിര്‍പ്പുകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ട്. അതുകൊണ്ട് ആശങ്കകളില്ലെന്നും പോമ്പിയോ പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വളരെ സൂക്ഷിച്ചാണ് പോമ്പിയോ മറുപടി നല്‍കിയത്. ഇന്ത്യയെ ചൊടിപ്പിക്കരുതെന്ന ഉദ്ദേശവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.

പൗരത്വ നിയമം മതത്തിന്റെ പേരിലുള്ള വേര്‍തിരിവാണോ എന്ന ചോദ്യം തുടര്‍ച്ചയായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ഉന്നയിച്ചിരുന്നു. പൗരത്വ നിയമത്തിലെ ചര്‍ച്ചകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവരെ സഹായിക്കുന്നതാണ് ബില്‍. ഇത്തരം രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ ബില്ലിന്റെ വിജയം. ഇതില്‍ മതത്തിന്റെ വിഷയമില്ലെന്നും മനുഷ്യത്വപരമായ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+