കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ എന്ന ഫേസ്ബുക്ക് മാര്‍ക്കറ്റ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സച്ചിനെ അറിയാത്ത ടെന്നീസ് കളിക്കാരി എന്ന് മരിയ ഷറപ്പോവയുടെ വിക്കിപീഡിയ പേജ് ആരോ എഡിറ്റ് ചെയ്തത് പോലെ, ഫേസ്ബുക്കിന്റെ രണ്ടാമത്തെ ഏറ്റവും വലിയ മാര്‍ക്കറ്റ് എന്ന് ഇന്ത്യയുടെ മേല്‍വിലാസം മാറിപ്പോയാല്‍ അത്ഭുതം വേണ്ട. ഇന്ത്യയാണ് ഫേസ്ബുക്കിന്റെ രണ്ടാമത്തെ ഏറ്റവും വലിയ മാര്‍ക്കറ്റ് എന്നാണ് ഫേസ്ബുക്ക് സി ഓ ഓ ഷെരില്‍ സാന്‍ബര്‍ഗ് പറയുന്നത്.

വേഗത്തില്‍ വളരുന്ന മാര്‍ക്കറ്റാണ് ഇന്ത്യ. ഇന്റര്‍നെറ്റ് വ്യാപകമായതോടെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ മാര്‍ക്കറ്റായി ഇന്ത്യ വളര്‍ന്നത്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ കാര്യത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. നൂറ് മില്യണിലധികം ഇന്ത്യക്കാരാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമനായ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഇതില്‍ 84 മില്യണ്‍ ആളുകള്‍ മൊബൈലില്‍ ഫേസ്ബുക്ക് നോക്കുന്നവരാണ്.

facebook

ഫേസ്ബുക്കില്‍ മാത്രമല്ല, ഇന്ത്യയ്ക്ക് ഒന്നാം നമ്പര്‍ സാമ്പത്തിക വ്യവസ്ഥയായി മാറാനുള്ള കഴിവും ഉണ്ട് എന്നാണ് ഫേസ്ബുക്ക് സി ഓ ഓ പറയുന്നത്. ഇന്ത്യക്കാരെ സോപ്പിടാന്‍ വേണ്ടി വെറുതെ പറയുന്നതല്ല ഷെരില്‍ സാന്‍ബര്‍ഗ്. ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡണ്ടായിരിക്കേ യു എസ് ട്രഷറി വകുപ്പ് മേധാവിയായിരുന്നു ഇവര്‍.

ഇന്ത്യയ്ക്ക് ഏറ്റവും വലിയ എക്കോണമി ആകാനുള്ള കഴിവ് ഉണ്ട്. സാമ്പത്തിക രംഗത്തും പ്രത്യേകിച്ച് തൊഴിലുകളുടെ കാര്യത്തിലും. വികസിത രാജ്യങ്ങള്‍ പോലും തൊഴിലുത്പാദന രംഗത്ത് പ്രതിസന്ധിയിലാണ്. മുതല്‍മുടക്കാണ് വികസനത്തിന് ഏറ്റവും അവിഭാജ്യമായ ഘടകമെന്നും ഗൂഗിളിന്റെ ഗ്ലോബല്‍ ഓണ്‍ലൈന്‍ സെയില്‍സ് ആന്‍ഡ് ഓപറേഷന്‍ വൈസ് പ്രസിഡണ്ടായിരുന്ന ഷെരില്‍ പറഞ്ഞു.

English summary
India has the potential to become world’s largest economy, says Facebook COO Sheryl Sandberg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X