Get Updates
Get notified of breaking news, exclusive insights, and must-see stories!

സൺഫ്ലെവർ എണ്ണയുടെ ഇറക്കുമതി കുറയും; 70% യുക്രൈനിൽ നിന്ന്; ഇന്ത്യയിൽ ഉളളത് 45 ദിവസത്തെ സ്റ്റോക്കുകൾ

ഡൽഹി: റഷ്യ - യുക്രൈൻ യുദ്ധം ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരിക്കുകയാണ്. വിതരണ ശൃംഖലയെയും യുദ്ധം രീതിയിൽ ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലേക്കുളള എണ്ണയുടെ ഇറക്കുമതി 70 ശതമാനത്തോളം വരുന്നത് യുക്രൈനിൽ നിന്നാണ്. സാധാരണ ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന എണ്ണകൾ 60 ദിവസം വരെ സോക്കാക്കി സൂക്ഷിക്കാറുണ്ട്. എന്നാൽ , യുദ്ധ സാഹചര്യത്തിൽ ഇനി 45 ദിവസത്തെ സോക്കുകൾ മാത്രമാണ് ബാക്കി ഉളളത്.

എന്നാൽ, യുദ്ധത്തിന് പിന്നാലെ വിതരണ ശൃംഖല നിയന്ത്രിക്കാൻ അദാനി വിൽമർ രംഗത്ത് എത്തിരിക്കുന്നു. വിതരണ ശൃംഖല നിയന്ത്രിക്കാൻ ആവശ്യമായ എണ്ണയുണ്ടെന്ന് അദാനി വിൽമർ സിഇഒ ആംഗ്ഷു മല്ലിക് വ്യക്തമാക്കി. യുദ്ധ സാഹചര്യത്തിൽ വിതരണ ശൃംഖല സാധാരണ നിലയിലേക്ക് മടങ്ങേണ്ടതുണ്ട്.

നിലവിൽ ഇന്ത്യയിൽ ഏകദേശം 45 ദിവസത്തെ എണ്ണയുടെ സ്റ്റോക്കുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മാധ്യമായ ഇക്കണോമിക് ടെസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിതരണ ശൃംഖലയുടെ പ്രതിസന്ധി ഘട്ടത്തിൽ സാധാരണ സൂര്യകാന്തി എണ്ണയിൽ നിന്ന് പാം ഓയിലിലേക്കും സോയാബീൻ എണ്ണയിലേക്കും ആളുകൾ മാറുന്നു.

1

ഇത്തരം എണ്ണകളിലേയ്ക്ക് 50 ശതമാനത്തിൽ ഡിമാൻഡ് മാറുന്നുണ്ട്. 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ വിതരണ ശൃംഖല സാധാരണ നിലയിൽ തിരിച്ച് എത്തും. ഇതു വരെ ശൃംഖലയെ കൈകാര്യം ചെയ്യാൻ ആവശ്യമായ എണ്ണ ഇന്ത്യയിൽ ഉണ്ട്. അതേസമയം, ഇന്ത്യയിലെ ഉപഭോക്താക്കളിൽ അധികവും സൂര്യകാന്തി എണ്ണയാണ് ഉപയോഗിക്കുന്നത്.

2

എന്നാൽ, പ്രതിസന്ധി ഘട്ടത്തിൽ ചിലർ ശുദ്ധീകരിച്ച നിലക്കടല എണ്ണയിലേക്കും മാറുന്നു. ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന എണ്ണയായി റൈസ് ബ്രാൻ ഓയിലും ഉയർന്നു. പല കമ്പനികളും ഇപ്പോൾ റൈസ് ബ്രാൻ ഓയിലുകളെ പ്രോത്സാഹിപ്പിക്കുന്നു. അരി , തവിട് എന്നിവയുടെ വില കുറവാണ്. സൂര്യകാന്തി എണ്ണയെക്കാൾ വിലയിലും വ്യത്യാസം ഉളളതായി കാണാം.

3

യുക്രൈൻ - റഷ്യ യുദ്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്താണ് അർത്ഥമാക്കുന്നത്? പാചക എണ്ണ കമ്പനികൾക്കും എഫ്എംസിജി കമ്പനികളെ ഇത് എങ്ങനെ ബാധിക്കും ?

ഇന്ത്യയിൽ എത്തുന്ന സൂര്യകാന്തി എണ്ണയുടെ 70 ശതമാനവും യുക്രൈനിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നിലവിൽ രാജ്യത്തേക്കുളള 45 ദിവസത്തെ സ്റ്റോക്കുകൾ ഉണ്ട്. 60 ദിവസത്തെ സ്റ്റോക്കുകൾ സാധാരണയായി സൂക്ഷിക്കാറുണ്ട്. ഇന്ത്യ 23 ദശലക്ഷം മെട്രിക് ടൺ എണ്ണ ഉപയോഗിക്കുന്നു. ഇതിൽ , സൂര്യകാന്തി എണ്ണ മൂന്ന് ദശലക്ഷം ടൺ മാത്രമാണ് ഉപയോഗിക്കുന്നത്. അതായത് ഏകദേശം 12 % മുതൽ 13 % വരെ.

4

എന്നാൽ, സാധാരണയായി പ്രതിസന്ധി ഘട്ടത്തിൽ പാം ഓയിലിലേക്കും സോയാബീൻ ഓയിലിലേക്കും ഉപയോക്താക്കൾ മാറുന്നുണ്ട്. അതായത്, ഏകദേശം 50% പേർ ഇത് ഉപയോഗിക്കുന്നു. 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ യുദ്ധ സാഹചര്യം മാറിയേക്കും. തുടർന്ന് വിതരണ മേഖല സാധാരണ നിലയിൽ എത്തും. ഇതുവരെ എണ്ണയുടെ അഭാവം ഉണ്ടാകില്ലെന്നാണ് സൂചന.

5

വിതരണ ശൃംഖലയിൽ എണ്ണയുടെ വിതരണത്തിൽ പേടിയില്ലെന്ന്ആംഗ്ഷു മല്ലിക് പറയുന്നു.
അന്താരാഷ്‌ട്ര തലത്തിൽ, എണ്ണയുടെ വില ഉയരുകയാണെങ്കിൽ, ഇത് മറ്റ് ഇനങ്ങളായ പാം ഓയിലിനെയും സോയാബീനിനെയും ബാധിക്കും. അതേസമയം, വിദേശത്ത് വിലക്കയറ്റ പ്രവണത കണ്ടിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ വില വളരെ കൃത്യതയോടെ സ്ഥിരതയുള്ളതാണ്. 45 ദിവസത്തെ സ്റ്റോക്കുകൾ ഉണ്ട്. അതേസമയം, യുദ്ധ സാഹചര്യം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഇറക്കുമതി പ്രായോഗികം ആണോ എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.

6

45 ദിവസത്തെ സ്റ്റോക്കുകൾ കഴിഞ്ഞാൽ എന്ത് സംഭവിക്കും? വില ഉയരുമെന്ന് നിങ്ങളും പ്രതീക്ഷിക്കുന്നുണ്ടോ?

ധാരാളം ഇറക്കുമതിക്കാർ ഇതിനകം അർജന്റീനിയൻ വിതരണക്കാരുമായി കരാർ ചെയ്തിട്ടുണ്ട്. ഇന്ത്യ അർജന്റീനയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. ഈ ഇറക്കുമതിയിൽ ഞങ്ങളും പങ്കാളികൾ ആയി. അതിനാൽ ഞങ്ങൾക്ക് അർജന്റീനയിൽ നിന്ന് രണ്ട്, മൂന്ന് ഇറക്കുമതി ചെയ്യുന്ന പാഴ്സലുകൾ ഏപ്രിലിൽ ലഭിക്കും.

7

മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ആളുകൾ സോയാബീൻ എണ്ണയിലേക്ക് മാറുന്നു. ഇവിടുത്തെ ആളുകൾക്ക് ഇഷ്ട എണ്ണകളുടെ പട്ടികയിൽ ഇടം പിടിച്ചത് സോയാബീൻ എണ്ണയാണ്. 50% പേർ ഇത് ഉപയോഗിക്കുന്നു. നിലവിൽ വിലകൾ കുതിച്ചുയരുകയാണ്. റഷ്യയും - യുക്രൈനും യുദ്ധം ഉടൻ അവസാനിപ്പിക്കണം. അല്ലെങ്കിൽ വിപണി മേഖലകളെ സാരമായി തന്നെ യുദ്ധം ബാധിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.

നിങ്ങളിൽ ഏത് തരത്തിലുള്ള സാധനങ്ങളാണ് ഇപ്പോൾ വ്യാപാരത്തിനുളളത് ?

7

രാജ്യത്തെ എല്ലാ തുറമുഖങ്ങളിലെ ഇറക്കുമതിക്കാരും പായ്ക്ക് ചെയ്ത എണ്ണയാണ് ഉപയോഗിക്കുന്നത്. സാധാരണയായി 60 ദിവസം വരെ ഇറക്കുമതി ചെയ്യുന്ന എണ്ണ ഇന്ത്യ ഉപയോഗിക്കുന്നു. എന്നാൽ, യുദ്ധ സാഹചര്യം ഇനിയുളള എണ്ണയുടെ ഇറക്കുമതിയെ പ്രതിരോധത്തിൽ ആക്കും. യുക്രൈനിൽ നിന്ന് ഫെബ്രുവരി ആദ്യ രണ്ടാഴ്ചയിൽ ഏകദേശം 1.5 ലക്ഷം ടൺ എണ്ണ ഇറക്കുമതിയ്ക്കായി എത്തിയിരുന്നു. എന്നാൽ, ഇത് ഇന്ത്യൻ തീരങ്ങളിൽ എത്തിയിട്ടില്ല. പാഴ്‌സലുകൾ ഇനിയും എത്താൻ ഉണ്ട്. ഇത് ഉടൻ എത്തും. അർജന്റീനിൽ നിന്നുളളവയും ഇന്ത്യയിൽ എത്തേണ്ടതുണ്ട്.

9

എന്നാൽ, പ്രതിസന്ധി ഉണ്ടായാലും രാജ്യത്തെ പിടിച്ചു നിർത്താൻ കഴിയും. കടുകെണ്ണയുടെ വലിയ വിളവെടുപ്പ് മാർച്ച് മുതൽ ആരംഭിക്കും. ഇത് കുറഞ്ഞത് ഒരു ദശലക്ഷം ടണിൽ അധിക എണ്ണ രാജ്യത്ത് കൊണ്ടു വരും.

സൂര്യകാന്തി എണ്ണയ്ക്ക് പകരം മറ്റ് ചില എണ്ണകൾ ഉപയോഗിക്കാം. എന്നാൽ, നിലവിലുള്ള മറ്റ് എണ്ണകൾ എന്തൊക്കെയാണ്, അവ എത്രത്തോളം പ്രായോഗികമാണ്?

Recommended Video

cmsvideo
    Russian army struggling to take over Kyiv and karkhiv, running out of food and fuel
    10

    റൈസ് തവിട്, നിലക്കടല എണ്ണ എന്നിവ ഉപയോഗിക്കാം. ഇത് ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന രണ്ട് മികച്ച എണ്ണകളാണ്. കാരണം ദക്ഷിണേന്ത്യയിൽ എപ്പോഴും ഉപയോഗിക്കുന്നതാണ് നിലക്കടല എണ്ണ. റൈസ് ബ്രാൻ ഓയിൽ വളരെ ആരോഗ്യകരമായ എണ്ണയായി ഉയർന്നു വന്നിട്ടുണ്ട്. ഇതിന് പുറമെ, കമ്പനികളും റൈസ് ബ്രാൻ ഓയിനെ പ്രോത്സാഹിപ്പിക്കുന്നു. റൈസ് ബ്രാൻ ഓയിൽ വില സൂര്യകാന്തി എണ്ണയേക്കാൾ കുറവാണെന്നുംആംഗ്ഷു മല്ലിക്
    വ്യക്തമാക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+