മലേഷ്യയില്‍ ഭരണം മാറി; ഇന്ത്യയുമായി വീണ്ടും അടുക്കുന്നു, പാമോയില്‍ കരാര്‍ ഒപ്പുവച്ചു
ക്വാലാലംപൂര്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഉടക്കിയ മലേഷ്യ വീണ്ടും അടുക്കുന്നു. മലേഷ്യയില്‍ അടുത്തിടെയുണ്ടായ ഭരണമാറ്റത്തിന് ശേഷമാണിത്. ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാന്‍ മലേഷ്യ തീരുമാനിച്ചു. മലേഷ്യയില്‍ നിന്ന് രണ്ട് ലക്ഷം ടണ്‍ പാമോയില്‍ ഇന്ത്യയിലേക്ക് ഇറക്കുകയും ചെയ്യും. ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം മലേഷ്യയാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഈ ഇടപാടുകള്‍ നടക്കുമെന്ന് വ്യാപാരികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുവെന്നായിരുന്നു നേരത്തെ മലേഷ്യയുടെ നിലപാട്. ആള്‍ക്കൂട്ട കൊലപാതകങ്ങളും കശ്മീര്‍ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് മലേഷ്യന്‍ പ്രധാമന്ത്രി മഹാതീര്‍ മുഹമ്മദ് നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. തുടര്‍ന്ന് മലേഷ്യയുമായുള്ള വ്യാപാര ഇടപാടുകള്‍ ഇന്ത്യ കുറച്ചിരുന്നു. 2019ലെ ആദ്യ നാല് മാസത്തെ ഇറക്കുമതിയും 2020ലെ ആദ്യ നാല് മാസത്തെ ഇറക്കുമതിയും താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വ്യാപാരം പകുതിയായി കുറഞ്ഞിരുന്നു.
എന്നാല്‍ മഹാതീര്‍ മുഹമ്മദ് ഒഴിയുകയും മാര്‍ച്ച് അവസാനത്തോടെ പുതിയ സര്‍ക്കാര്‍ മലേഷ്യയില്‍ അധികാരത്തിലെത്തുകയും ചെയ്തതോടെയാണ് ഇന്ത്യയുമായി വീണ്ടും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍. എന്നാല്‍ വിഷയത്തില്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. മലേഷ്യന്‍ വാണിജ്യ മന്ത്രി മുഹമ്മദ് ഖൈറുദ്ദീന്‍ അമാന്‍ റസാലി ഉടന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം.
മലേഷ്യന്‍ പാമോയിലിന് നിലവില്‍ വില കുറഞ്ഞിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് നേട്ടമാണ്. അതേസമയം, ഇന്ത്യയിലെ പാമോയില്‍ വ്യവസായം ശക്തിപ്പെടുത്താന്‍ മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കണമെന്ന് ചില വ്യവസായികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications