ഇന്ത്യ ഞെട്ടലിൽ; അതിര്‍ത്തിയില്‍ ചൈനയുടെ ഗ്രാമം; പെന്റഗണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് അരുണാചല്‍ സര്‍ക്കാര്‍
ഇന്ത്യ ഞെട്ടലിൽ; അതിര്‍ത്തിയില്‍ ചൈനയുടെ ഗ്രാമം; പെന്റഗണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് അരുണാചല്‍ സര്‍ക്കാര്‍
അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് അരുണാചൽ സർക്കാർ. ചൈന ഗ്രാമം ഉണ്ടാക്കിയെന്നും ഇപ്പോഴിത് സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം. ഇതോടെ അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് അരുണാചൽ സര്‍ക്കാര്‍ ശെരിവയ്ക്കുകയായിരുന്നു. അരുണാചല്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 100 വീടുകളടങ്ങിയ ഈ ഗ്രാമം നിലവില്‍ സൈനിക ക്യാംപായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. വിഷയത്തിൽ പല റിപ്പോർട്ടുകൾ നില നിൽക്കുന്നതിന് പിന്നാലെയാണ് ഇത്തരത്തിലുളള സ്ഥിരീകരണം അരുണാചല്‍ സര്‍ക്കാര്‍ നടത്തിയത്.

എന്നാൽ, ചൈന ഗ്രാമം ഉണ്ടാക്കിയെന്ന് നേരത്തെ അമേരിക്കയുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേന തന്ത്ര പരമായ നീക്കങ്ങളും നിർമ്മാണങ്ങളും തുടരുന്നതായി അമേരിക്കയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. . അരുണാചലിനും ടിബറ്റിനുമിടയിലുള്ള തര്‍ക്ക മേഖലയില്‍ ചൈനീസ് സേന ഒരു ഗ്രാമം തന്നെ പണിതെന്നാണ് യു.എസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റെറഗൺ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ അധീനതയിലുള്ള നാല് കിലോമീറ്റര്‍ ഉള്ളിലേക്കാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നത്.

യു.എസ് കോണ്‍ഗ്രസ്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈന നടത്തുന്ന കടന്നുകയറ്റങ്ങള്‍ വിവരിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമ്പോഴും നിയന്ത്രണ രേഖയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈന ശ്രമിക്കുകയാണെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പെന്റെഗൺ റിപ്പോർട്ട് ഇങ്ങനെ; " തർക്ക സ്ഥലത്ത് നൂറു വീടുകളുള്ള ഒരു ഗ്രാമമാണ് ചൈന നിർമ്മിച്ചിരിക്കുന്നത്. ചൈന ഈ പ്രദേശം കൈയ്യടക്കാനുള്ള നീക്കമായാണ് നൂറു വീടുകളുള്ള ഒരു ഗ്രാമം ഉണ്ടാക്കിയതെന്ന് പെൻറഗൺ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയും ചൈനയും തമ്മിൽ വൻ സൈനിക സന്നാഹം യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് ഇരു വശത്തും തുടരുന്നതിലെ ആശങ്കയും റിപ്പോർട്ട് പ്രകടിപ്പിക്കുന്നു. അതിർത്തിയിലെ തർക്കം ചർച്ച ചെയ്യാൻ കഴിഞ്ഞ മാസം ചേർന്ന കമാൻഡർ തല ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ചൈന പിൻമാറ്റത്തിന് തയ്യാറാവാത്തതാണ് ചർച്ച പരാജയപ്പെടാനുളള പ്രധാന കാരണമെന്ന് റിപ്പോർട്ട് വിലയിരുത്തൽ. നയ തന്ത്രതലത്തിലെ നീക്കങ്ങളും ഇപ്പോൾ വഴിമുട്ടി നിൽക്കുകയാണ്.
50,000 ത്തോളം സൈനികരെയാണ് ഇന്ത്യയുടെ യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്നത്. ഈ ശൈത്യകാലത്തും യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ ചൈന സൈനിക വിന്യാസം തുടരുമെന്നും ഉറപ്പാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു."
ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

അമേരിക്കയുടെ നിലവിലെ വിലയിരുത്തൽ ഇതാണ്; "ഇരു രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുളള സമാധാന ശ്രമം ഇഴഞ്ഞു നീങ്ങുന്നു. കഴിഞ്ഞ ഗൽവാനിൽ നടന്ന ഇന്ത്യ ചൈന സംഘർഷത്തിന് ശേഷം യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതി അതേ നിലയിൽ തുടരുന്നു എന്ന സൂചനയാണ് പെന്റെഗൺ റിപ്പോർട്ടിലുള്ളത്. ചൈന കൂടുതൽ നടപടികളിലൂടെയും തന്ത്രത്തിലൂടെയും തർക്ക സ്ഥലത്തിൽ അവകാശം ഉറപ്പിക്കാനാണ് നോക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ വർഷം സെപ്തംബറിൽ ചൈനീസ് സേന പാങ്കോംഗ് തീരത്ത് ആകാശത്തേക്ക് വെടിയുതിർത്തു എന്നും പതിറ്റാണ്ടുകൾക്ക് ശേഷമാണ് വെടിവയ്പ് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇരു രാജ്യങ്ങളും പരസ്പരം മുന്നറിയിപ്പ് നൽകാൻ ആകാശത്തേക്ക് വെടിവച്ചു എന്നതും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. "
Recommended Video

അതേസമയം, ടിബറ്റ് സ്വയംഭരണ പ്രദേശത്തിനും ഇന്ത്യയുടെ അരുണാചൽ പ്രദേശിനും ഇടയിലുള്ള തർക്ക പ്രദേശത്തിനുള്ളിൽ ചൈന 100 വീടുകളുള്ള ഒരു വലിയ ഗ്രാമം നിർമ്മിച്ചതായും ചൈന ഉൾപ്പെടുന്ന സൈനിക, സുരക്ഷാ സംഭവ വികാസങ്ങളെക്കുറിച്ച് കോൺഗ്രസിന് നൽകിയ വാർഷിക റിപ്പോർട്ടിൽ യു എസ് പ്രതിരോധ വകുപ്പ് അവകാശപ്പെടുന്നതായും പ്രമുഖ മാധ്യമ സ്ഥാപനമായ ബിസിനസ്സ് സ്റ്റാൻഡ് റിപ്പോർട്ട് ചെയ്തിരുന്നു.
-
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications