സമാധാനത്തിന് ഏറ്റവും വലിയ തടസ്സം ഇന്ത്യയെന്ന് പാകിസ്താന് നേതാവ്!
ഇസ്ലാമാബാദ്: ഉപഭൂഖണ്ഡത്തില്‍ ശാന്തിയും സമാധാനവും വളര്‍ത്തുന്നതിന് ഏറ്റവും വലിയ തടസ്സം ഇന്ത്യയാണെന്ന് പാകിസ്താനിലെ ഒരു നേതാവ്. ആസാദ് ജമ്മു കാശ്മീര്‍ എന്ന സംഘടനയുടെ പ്രസിഡണ്ടായ സര്‍ദാര്‍ മുഹമ്മദ് യാക്കൂബ് ഖാനാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. കറാച്ചിയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ നയങ്ങളില്‍ ഒരു കണ്ണ് വേണമെന്ന് ഇദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചതായും പാകിസ്താനിലെ ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീരി ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന് എപ്പോഴും പിന്തുണ നല്‍കിയിട്ടുള്ള രാജ്യമാണ് പാകിസ്താന്. ബലൂച്ചിസ്ഥാനിലും പഞ്ചാബിലും സിന്ധിലും നടന്ന ഭീകരാക്രമണങ്ങളില്‍ റോയുടെ പങ്ക് വെളിവാക്കുന്ന തെളിവുകള്‍ പാകിസ്താന്റെ പക്കല്‍ ഉള്ളത് കൊണ്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തത് കൊണ്ടാണ് ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഞായറാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിക്കേണ്ടിവന്നത്. കശ്മീര്‍ പ്രശ്നം ഇപ്പോള്‍ ചര്‍ച്ച ചെയ്തേ പറ്റൂ എന്ന കടുംപിടുത്തം ഇന്ത്യ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിനിധിയെ അയക്കുന്നതില്‍ നിന്നും പാകിസ്താന് പിന്‍വാങ്ങുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications