കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനത്തിന് ഏറ്റവും വലിയ തടസ്സം ഇന്ത്യയെന്ന് പാകിസ്താന്‍ നേതാവ്!

  • By Muralidharan
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഉപഭൂഖണ്ഡത്തില്‍ ശാന്തിയും സമാധാനവും വളര്‍ത്തുന്നതിന് ഏറ്റവും വലിയ തടസ്സം ഇന്ത്യയാണെന്ന് പാകിസ്താനിലെ ഒരു നേതാവ്. ആസാദ് ജമ്മു കാശ്മീര്‍ എന്ന സംഘടനയുടെ പ്രസിഡണ്ടായ സര്‍ദാര്‍ മുഹമ്മദ് യാക്കൂബ് ഖാനാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. കറാച്ചിയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong> ചര്‍ച്ചയില്‍ നിന്നും പാകിസ്താന്‍ പിന്മാറി, മോദി സര്‍ക്കാരിന്റെ പരാജയം?</strong> ചര്‍ച്ചയില്‍ നിന്നും പാകിസ്താന്‍ പിന്മാറി, മോദി സര്‍ക്കാരിന്റെ പരാജയം?

ഇന്ത്യന്‍ നയങ്ങളില്‍ ഒരു കണ്ണ് വേണമെന്ന് ഇദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചതായും പാകിസ്താനിലെ ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീരി ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന് എപ്പോഴും പിന്തുണ നല്‍കിയിട്ടുള്ള രാജ്യമാണ് പാകിസ്താന്‍. ബലൂച്ചിസ്ഥാനിലും പഞ്ചാബിലും സിന്ധിലും നടന്ന ഭീകരാക്രമണങ്ങളില്‍ റോയുടെ പങ്ക് വെളിവാക്കുന്ന തെളിവുകള്‍ പാകിസ്താന്റെ പക്കല്‍ ഉള്ളത് കൊണ്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

pakistanimage

ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തത് കൊണ്ടാണ് ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഞായറാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിക്കേണ്ടിവന്നത്. കശ്മീര്‍ പ്രശ്‌നം ഇപ്പോള്‍ ചര്‍ച്ച ചെയ്‌തേ പറ്റൂ എന്ന കടുംപിടുത്തം ഇന്ത്യ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിനിധിയെ അയക്കുന്നതില്‍ നിന്നും പാകിസ്താന്‍ പിന്‍വാങ്ങുകയായിരുന്നു.

English summary
A Pakistani leader has alleged that India is the biggest hurdle in the way of peace and progress in the subcontinent, media reported. Azad Jammu and Kashmir President Sardar Mohammad Yaqoob Khan while addressing a press conference in Karachi urged the international community to keep an eye on Indian policies in the region, reported Dawn online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X