'ഇന്ത്യ ഈടാക്കുന്നത് ഉയർന്ന തീരുവ, പ്രതികാര നടപടിക്കായി കാത്തിരിക്കൂ'; മുന്നറിയിപ്പുമായി ട്രംപ്
ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന തീരുവയാണ് തങ്ങൾക്ക് മേൽ ഇന്ത്യ ഈടാക്കുന്നതെന്നും വ്യാപാരത്തിൽ യാതൊരു നീതിയും പുലർത്തുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു. യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
നൂറ്റാണ്ടുകളായി മറ്റ് രാജ്യങ്ങൾ നമ്മുക്കെതിരെ വലിയ തീരുവ ചുമത്തുന്നു. ഇപ്പോൾ ഇതിന് അവർക്ക് മറുപടി നൽകാനുള്ള നമ്മുടെ അവസരമാണ്. ഇന്ത്യ 100 ശതമാനം തീരുവയാണ് അമേരിക്കക്ക് മേൽ ചുമത്തിയിരിക്കുന്നത്. രാജ്യത്തെ സംവിധാനങ്ങൾ ഒട്ടും നീതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഒരിക്കലും അവർ നമ്മളോട് നീതി കാണിച്ചിട്ടില്ല', ട്രംപ് പറഞ്ഞു. ഏപ്രിൽ 2 മുതൽ പകരത്തിന് പകരം തീരുവ തുടങ്ങുമെന്നും ട്രംപ് അറിയിച്ചു.

' എത്രമാത്രം തീരുവയാണോ യുഎസിന് മേൽ രാജ്യങ്ങൾ ചുമത്തുന്നത് അത്ര തന്നെ തീരുവ അവർക്ക് മേൽ തിരിച്ച് ചുമത്തും. എത്ര നികുതി ഈടാക്കുന്നോ അത്രയും നികുതി ഈടാക്കും. യുഎസിന് തടയിടാൻ ശ്രമിച്ചാൽ തിരിച്ചും അതേ രീതിയിൽ പ്രതികരിക്കും', ട്രംപ് പറഞ്ഞു. മെക്സിക്കോ, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ യുഎസ് ചുമത്തിയ തീരുവ കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.
കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം തീരുവയും ചൈനയ്ക്ക് മേൽ 10 ശതമാനം തീരുവയുമാണ് ട്രംപ് പ്രഖ്യാപിച്ചത്. അതേസമയം യുഎസിനെതിരെ കാനഡയും ചൈനയും രൂക്ഷമായി പ്രതികരിച്ചിരുന്നു. യുഎസിസ്‍ നിന്നുള്ള 107 ബില്യൺ ഉത്പന്നങ്ങൾക്ക് തങ്ങളും തീരുവ ചുമത്തുമെന്നും ജസ്റ്റിൻ ഈ അന്യായ നടപടിക്ക് കാനഡ മറുപടി നൽകാതിരിക്കില്ലെന്നുമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചത്. അമേരിക്ക ഒരു താരിഫ് യുദ്ധമോ, വ്യാപാര യുദ്ധമോ, അല്ലെങ്കിൽ മറ്റെന്ത് തരത്തിലുള്ള യുദ്ധം തുടങ്ങിയാലും അതിനെതിരെ ചൈന അവാസന നിമിഷം വരെ പോരാടും എന്നായിരുന്നു ചൈനയുടെ പ്രതികരണം. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നീ യുഎസ് ഉത്പന്നങ്ങൾക്ക് ചൈന 15 ശതമാനം തീരുവയും പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്ക തിരിച്ച് വരുന്നു; സ്വപ്നം തടയാനൻ ആർക്കും സാധിക്കില്ല; ട്രംപ്
അമേരിക്കയുടെ ആത്മാവ് തിരിച്ചുവന്നുവെന്നും ഇനി അമേരിക്കൻ സ്വപ്നങ്ങൾക്ക് തടയിടാൻ സാധിക്കില്ലെന്നും ഡൊണാൾഡ് ട്രംപ്. മുൻ സർക്കാരുകൾ 4 വർഷം കൊണ്ടോ 8 വർഷം കൊണ്ടോ ചെയ്തതിനേക്കാൾ കൂടുതൽ 43 ദിവസം കൊണ്ട് തങ്ങൾക്ക് ചെയ്യാൻ സാധിച്ചുവെന്നും ട്രംപ് പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇതുവരെ നൂറുകണക്കിന് എക്സിക്യൂട്ടീവ് ഉത്തരവുകളും നടപടികളും കൈക്കൊണ്ടു. വിദേശ സഹായം മരവിപ്പിച്ചു, നിയമവിരുദ്ധമായ കുടിയേറ്റത്തിന് തടയിട്ടു, അന്താരാഷ്ട്ര സംഘടനകളിൽ നിന്നും പിൻമാറി, രാജ്യത്തിന്റെ ഏറ്റവും വിജയകരമായ പ്രസിഡന്റ് ഭരണമാണ് ഇപ്പോൾ നടക്കുന്നത്', ട്രംപ് പറഞഅഞു.












Click it and Unblock the Notifications