കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമുദ്ര മേഖലയിലേക്ക് യുഎസ് നാവികസേനയുടെ കടന്നു കയറ്റം;ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി

Google Oneindia Malayalam News

ദില്ലി; ലക്ഷ്വദ്വീപിനു സമീപത്തെ ഇന്ത്യൻ സമുദ്ര മേഖലയിലേക്ക് യുഎസ് നാവികസേനയുടെ കടന്നുകയറ്റത്തിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി. യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയാണ് കടന്നു കയറിയത്. ലക്ഷ്വദ്വീല്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു യുഎസ് കപ്പൽ എത്തിയത്.

India US

ക്വാഡ് ഗ്രൂപ്പിംഗ് ഉൾപ്പെടുന്ന നാവിക അഭ്യാസത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും പരസ്പര സഹകരണം വർധിച്ച് വരുന്നതിനിടയിലാണ് ഇത്തരമൊരു നടപടി യുഎസിൽ നിന്നും ഉണ്ടായത്. ഏത് രാജ്യത്തിന്റേയും ടെറിട്ടോറിയൽ വാട്ടേഴ്സ് അല്ലാത്ത സമുദ്ര പ്രദേശം ലോകത്തിന്റെ പൊതുസ്വത്താണെന്നാണ് യുഎസ് നിലപാട്. അതുകൊണ്ട് തന്നെ അവിടെ കടന്ന് ചെല്ലാനും സൈനികാഭ്യാസം നടത്താനുള്ള അധികാരമുണ്ടെന്നും യുഎസ് വാദിക്കുന്നു.

ദക്ഷിണ ചൈനാക്കടലിലോ മറ്റേതെങ്കിലും സമുദ്ര മേഖലയിലേക്കോ എപ്പോൾ വേണമെങ്കിലും ഇത്തരത്തിൽ കടക്കാമെന്നും യുഎസ് പറയുന്നു.
അതേസമയം മുൻപും ഇത്തരത്തിൽ ഇന്ത്യയുടെ സുമദ്ര മേഖലയിലേക്ക് അമേരിക്കൻ പടക്കപ്പലുകളും സൈനിക ഗവേഷണക്കപ്പലുകളും കടന്നുകയറിയിട്ടുണ്ടെങ്കിലും അന്ന് നടപടിയെ ഇന്ത്യ വെല്ലുവിളിച്ചിരുന്നില്ല. എന്നാൽ ലോകത്തെവിടേയും 12 നോട്ടിക്കൽ മൈൽ അപ്പുറത്ത് ഒരു തീര രാജ്യത്തിന്റേയും പരമാധികാരത്തെ വകവെയ്ക്കില്ലെന്ന തരത്തിലുള്ള യുഎസ് പ്രസ്താവനയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

അതേസമയം സംഭവത്തിന് ശേഷം നടപടിയിൽ വ്യക്തത തേടി യുഎസ് ഉദ്യോഗസ്ഥരെ ഇന്ത്യ സമീപിച്ചതായാണ് വിവരം. വെള്ളിയാഴ്ച ഉച്ചയോടെ പെന്റഗണും ദില്ലിയും ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. നടപടി അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം ഇത് ഒരു തരത്തിലും ക്വാഡിനെയും ഞങ്ങളുടെ സഹകരണ നിലയെയും ബാധിക്കില്ല. വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നതിനാൽ അതൃപ്തി പരിഹരിക്കാനുള്ള നടപടികൾ നയതന്ത്ര ഉദ്യോഗസ്ഥർ കൈക്കൊള്ളുന്നുണ്ടെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പാലായിൽ 30,000 വോട്ട് പിടിക്കുമെന്ന് ബിജെപി വിലയിരുത്തൽ; ഗുണം ജോസിനോ കാപ്പനോ?,കണക്കിൽ നെഞ്ചിടിപ്പ്പാലായിൽ 30,000 വോട്ട് പിടിക്കുമെന്ന് ബിജെപി വിലയിരുത്തൽ; ഗുണം ജോസിനോ കാപ്പനോ?,കണക്കിൽ നെഞ്ചിടിപ്പ്

ജലീലിനെ മന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടുള്ള വെല്ലുവിളി;ചെന്നിത്തലജലീലിനെ മന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടുള്ള വെല്ലുവിളി;ചെന്നിത്തല

നേമത്ത് ശിവൻകുട്ടി..അരുവിക്കര ഉൾപ്പെടെ 3 ഇടത്ത് കടുപ്പം..തിരുവനന്തപുരത്ത് 11 ഉറപ്പിച്ച് സിപിഎംനേമത്ത് ശിവൻകുട്ടി..അരുവിക്കര ഉൾപ്പെടെ 3 ഇടത്ത് കടുപ്പം..തിരുവനന്തപുരത്ത് 11 ഉറപ്പിച്ച് സിപിഎം

English summary
India is deeply dissatisfied over U.S. Navy Intrusion into the Lakshadweep Islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X