കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ രംഗത്ത് സുസ്ഥിര വികസനം സാധ്യമാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്ന് യുനെസ്‌കോ

  • By അക്ഷയ്‌
Google Oneindia Malayalam News

പാരീസ്: വിദ്യാഭ്യാസ രംഗത്ത് സുസ്ഥിര വികസനം സാധ്യമാക്കാന്‍ ഇതുവരെയും ഇന്ത്യക്ക് സാധ്യമായിട്ടില്ലെന്ന് യുനെസ്‌കോ. സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലെത്തുന്നതില്‍ ഇന്ത്യ അരനൂറ്റാണ്ട് പിറകിലാണെന്നും യുനെസ്‌കോ വിലയിരുത്തി.

രാജ്യത്ത് പ്രൈമറി വിദ്യാഭ്യാസം 2051 ഓടെയും ലോവര്‍ സെക്കന്ററിയില്‍ 2062 ഓടെയും അപ്പര്‍ സെക്കന്ററിയില്‍ 2087 ഓടെയുമാണ് പൂര്‍ണ്ണമായും നേടാന്‍ കഴിയുകയെന്നും ഗ്ലോബല്‍ എഡ്യുക്കേഷന്‍ മോണിറ്ററിങ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് സുസ്ഥിര വികസനം നടപ്പാക്കുന്നതിന് 2030 വരെ കാത്തിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

UNESCO

ഈ റിപ്പോര്‍ട്ട് പ്രകാരം 6 കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. 29 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ല. നാല്‍പത് ശതമാനം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് മനസിലാകാത്ത ഭാഷയിലാണ് ഇപ്പോഴും പഠിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മുപ്പത്തി രണ്ട് ശതമാനത്തോളം സാക്ഷരത കൈവരിക്കുന്നതില്‍ എത്രയോ പിറകിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയില്‍ പരിസ്ഥിതി വിഷയങ്ങളും പഠന വിധേയമാക്കണമെന്നും യുനെസ്‌കോ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

English summary
India will be half a century late in achieving its universal education goals, according to a UNESCO report released on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X