കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം, അങ്കോർവാട്ട് ക്ഷേത്രം പുതുക്കിപ്പണിയാൻ വീണ്ടും ഇന്ത്യ

Google Oneindia Malayalam News

ലോകത്തെ ഏറ്റവും വലുതും ഉയരും കൂടിയതുമായ ഹിന്ദു ക്ഷേത്രമാണ് അങ്കോർ വാട്ട് . യുനസ്‌കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച ക്ഷേത്രമാണ് ഇത്. മുപ്പതോളം വർഷത്തെ അധ്വാനത്തിലുടെയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്അ.ങ്കോർവാട്ട് ക്ഷേത്രം നിർമ്മിച്ചത് സൂര്യവർമ്മൻ രണ്ടാമനാണെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

സൂര്യവർമന്റെ കാലത്തു നിർമാണം ആരംഭിച്ചെങ്കിലും അത് പൂർത്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും പിന്നീട് ആ പ്രദേശം കീഴടക്കിയ ജയവർമ്മൻ ഏഴാമൻ എന്ന രാജാവാണ് ക്ഷേത്രത്തിന്റെ അവസാനഘട്ട പണികൾ പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നുണ്ട്. ഇപ്പോൾ അങ്കോർവാട്ടിൽ ഉൾപ്പെട്ട തകർന്ന ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന് ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയ്ക്ക് വീണ്ടും ചുമതല ലഭിച്ചിരിക്കുകയാണ്. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി കമ്പോഡിയ സന്ദർശിച്ച ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ പറഞ്ഞു.

angor

400 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നതാണ് അങ്കോർവാട്ട് ക്ഷേത്ര സമുച്ചയം. ഇതിൽ ഉൾപ്പെട്ട 'താ പ്രോഹ'ത്തിലെ ഒരു ഡസനോളം ക്ഷേത്രങ്ങൾ 2007-2010 കാലയളവിൽ പുനർനിർമ്മിച്ചത് ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയാണ്. 1975 മുതൽ 78 വരെ വിമതസൈന്യമായ ഖമർ പട്ടാളത്തിന്റെ ഭരണകാലത്താണ് അങ്കോർവാട്ട് ക്ഷേത്രസമുച്ചയം തകർക്കപ്പെട്ടത്.

പിന്നീട് അധികാരത്തിലെത്തിയ കമ്പോഡിയൻ സർക്കാർ ക്ഷേത്രപുനർനിർമ്മാണത്തിന് വൈദഗ്ദ്ധ്യമുള്ളവരില്ലാത്തതിനാൽ യുനെസ്‌കോയുടെ സഹായം തേടി. ഫ്രാൻസിന്റെയോ ഇന്ത്യയുടെയോ നിർമ്മാണ ശൈലിയാണ് കമ്പോഡിയ ആഗ്രഹിച്ചത്. മാതൃകകളിൽ സ്വീകാര്യമായത് ഇന്ത്യൻ ശൈലിയാണ്.

ഈ 3 രാശിക്കാര്‍ക്ക് ബുധാദിത്യയോഗം; നടക്കാതെ പോയ നിങ്ങളുടെ ആഗ്രഹങ്ങള്‍ പോലും ഇനി നടക്കുംഈ 3 രാശിക്കാര്‍ക്ക് ബുധാദിത്യയോഗം; നടക്കാതെ പോയ നിങ്ങളുടെ ആഗ്രഹങ്ങള്‍ പോലും ഇനി നടക്കും

യുനെസ്‌കോയ്ക്കുള്ള സംഭാവന എന്ന നിലയിൽ ഇന്ത്യൻ സർക്കാരാണ് നിർമ്മാണത്തിന്റെ ചെലവ് വഹിക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന അങ്കോർവാട്ട് (വിഷ്ണുലോകം) ക്ഷേത്രത്തിൽ വിഷ്ണുദേവനെയാണ് ആരാധിച്ചിരുന്നതെങ്കിലും 15-ാം നൂറ്റാണ്ടോടെ ബുദ്ധ ക്ഷേത്രമായി മാറി. ഇവിടത്തെ ലിഖിതങ്ങളിൽ പലതും പല്ലവഗ്രന്ഥ ഭാഷയിലാണ്. നൂറു കണക്കിന് ബുദ്ധവിഗ്രഹങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നെങ്കിലും 10 വിഗ്രഹങ്ങൾക്കു മാത്രമാണ് തലയുള്ളത്. മറ്റുവിഗ്രഹങ്ങളിൽ നിന്ന് അറുത്തുമാറ്റപ്പെട്ട തലകൾ അമേരിക്കയിലെയും ഫ്രാൻസിലെയും സമ്പന്നരുടെ തോട്ടങ്ങളിൽ അലങ്കാര വസ്തുവായി സൂക്ഷിച്ചിരിക്കയാണ്.

എന്നോട് ദേഷ്യം ഒന്നുംകാണിക്കരുത്.. മനപ്പൂര്‍വമല്ല; ആരാധകരോട് ക്ഷമ ചോദിച്ച് റോബിന്‍എന്നോട് ദേഷ്യം ഒന്നുംകാണിക്കരുത്.. മനപ്പൂര്‍വമല്ല; ആരാധകരോട് ക്ഷമ ചോദിച്ച് റോബിന്‍

നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍

ഇന്ത്യ-ആസിയാൻ മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബുധനാഴ്ച കംബോഡിയയിൽ തന്റെ ദ്വിദിന സന്ദർശനം ആരംഭിച്ചു. പര്യടനത്തിന്റെ ആദ്യ ദിവസം, ജയശങ്കർ 12-ാം നൂറ്റാണ്ടിലെ അങ്കോർ വാട്ട് ക്ഷേത്രങ്ങൾ സന്ദർശിച്ചു,

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
India is once again renovating the world's largest Hindu temple, Angkor Wat in Cambodia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X