കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ലോകത്തെ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ രാജ്യം

  • By Sruthi K M
Google Oneindia Malayalam News

വാഷിംങ്ടണ്‍: ഇന്ത്യ ലോകത്തെ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ രാജ്യമെന്ന് കണ്ടെത്തല്‍. സ്വതന്ത്ര ഓണ്‍ലൈന്‍ ഗവേഷണ വെബ്‌സൈറ്റായ നുംബയോ ഡോട്‌കോമാണ് ഇതു സംബന്ധിച്ച സര്‍വ്വെ പുറത്തുവിട്ടത്. സ്വിറ്റ്‌സര്‍ലാന്റാണ് ഏറ്റവും ജീവിതച്ചെലവേറിയ രാജ്യം.

2014ലെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ജീവിത നിലവാരം, ആരോഗ്യനില, ഗതാഗതം, മലിനീകരണം,കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ വിവിരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വെ ഫലം പുറത്തുവിട്ടത്. ചൗയലീയ എന്ന വെബ്‌സൈറ്റാണ് ജീവിതച്ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

india

119 രാജ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ രാജ്യം ഇന്ത്യയാണ്. പാകിസ്ഥാന്‍, നേപ്പാള്‍,ടുണീഷ്യ,അള്‍ജീരിയ എന്നീ രാജ്യങ്ങളാണ് ജീവിതച്ചെലവ് കുറഞ്ഞ മറ്റു രാജ്യങ്ങള്‍.

സ്വിറ്റ്‌സര്‍ലാന്റാണ് ആര്‍ഭാട ജീവിതത്തില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്. ഉപഭോക്തൃ വില സൂചിക 126.03 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോര്‍വെയാണ് ജീവിതച്ചെലവേറിയ രണ്ടാമത്തെ രാജ്യം.

English summary
India is the cheapest country to live in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X