ആയുധം ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം, ആഗോള തലത്തില്‍ ഇന്ത്യയുടെ ഇറക്കുമതി വിഹിതം 9.5 ശതമാനം
വാഷിങ്ടണ്‍: ആയുധ ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇന്ത്യയെ പിന്തള്ളി സൗദി ഒന്നാം സ്ഥാനത്തെത്തിയെന്ന് സ്വീഡനിലെ സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയായിരുന്നു ലോകത്ത് ആയുധ ഇറക്കുമതിയില്‍ മുമ്പില്‍. റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടതല്‍ ആയുധം വാങ്ങുന്നത്. 2014 18 കാലയളവില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത 58 ശതമാനം ആയുധങ്ങളും റഷ്യയില്‍ നിന്നാണ്. 2009 2013ല്‍ ഇത് 76 ശതമാനമായിരുന്നു.
നിരാശപ്പെടുത്തുന്ന ചിത്രം; കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നു: ആഷിഖ് അബു
സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 24 ശതമാനം കുറവാണ് ഉണ്ടായത്. ഇത് ആയുധങ്ങള്‍ എത്തിക്കുന്നതില്‍ നേരിടുന്ന കാലതാമസം കൊണ്ടാണെന്നും പറയുന്നു. എന്നിരിക്കിലും 9.5 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. റഷ്യയ്ക്ക് പുറമേ ഇസ്രായേല്‍,യുഎസ്എ,ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
അതേസമയം പാകിസ്താന് ആയുധ ഇറക്കുമതിയില്‍ 39 ശതമാനമാണ് കുറവുണ്ടായത്. യുഎസ് ആണ് പാകിസ്താന് ആുധങ്ങള്‍ നല്കുന്നതില് മുഖ്യ പങ്ക് വഹിക്കുന്നത്. പാകിസ്താന്റെ 81 ശതമാനം ആയുധങ്ങളും അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. തുര്‍ക്കിയില്‍ നിന്നും പാകിസ്താന് ഇറക്കുമതി ചെയ്യുന്നുണ്ട്.
ആഗോളതലത്തില്‍ യുഎസ്,റഷ്യ,ഫ്രാന്‍സ്,ജര്‍മ്മനി,ചൈന എന്നീ രാജ്യങ്ങളാണ് ആയുധങ്ങള്‍ കയറ്റി അയക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ സൗദി അറേബ്യ, ഇന്ത്യ, ഈജിപ്ത്, ഓസ്ട്രേലിയ, അല്‍ജീരിയ എന്നിവയാണ്.
കഴിഞ്ഞ 10 വര്‍ഷമായി യുഎസ് ആണ് ലോകത്ത് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുമ്പില്‍. 30 ശതമാനത്തില്‍ നിന്ന് 36 ശതമാനം വര്‍ധനവാണ് യുഎസിന് ആയുധ വ്യാപാരത്തില്‍ നേടിയത്. റഷ്യയുടെ വ്യാപാരത്തില്‍ 17 ശതമാനം ഇടിവുണ്ടാവുകയും ചെയ്തിട്ടുണ്ട്. 42 ശതമാനമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുക.