ഇന്ത്യ-ഇസ്രായേൽ സ്വതന്ത്ര വ്യാപാരക്കരാർ ഉടനെന്ന് മോദി: ഗാസ സമാധാന പദ്ധതിക്കും പിന്തുണ
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംയുക്ത വാർത്താസമ്മേളത്തിനാലാണ് പ്രതികരണം. ഇസ്രായേലുമായ പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടന്നതായും മോദി പറഞ്ഞു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി), ഇന്ത്യ-ഇസ്രായേൽ-യുഎഇ-യുഎസ്എ (I2U2) സംരഭങ്ങളിൽ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
ലോകത്ത് ഭീകരതയ്ക്ക് ഒരിടമില്ലെന്ന കാര്യത്തിൽ ഇന്ത്യയ്ക്കും ഇസ്രായേലിനും വ്യക്തമായ ധാരണയുണ്ടെന്നും മോദി ഊന്നിപ്പറഞ്ഞു. ഏത് രൂപത്തിലുള്ള ഭീകരതയേയും വെച്ചുപൊറുപ്പിക്കില്ല. ഭീകരതയെയും അതിനെ പിന്തുണയ്ക്കുന്ന ശക്തികളെയും ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി എതിർത്ത് മുന്നോട്ട് പോകും. പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും ഇന്ത്യയുടെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും മോദി വിശദീകരിച്ചു.

മൂന്ന് ഭൂഖണ്ഡങ്ങളിലുടനീളം ആഗോള വ്യാപാരം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിപ്ലവകരമായ ചട്ടക്കൂടാണ്
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി. കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങൾ, തടസ്സമില്ലാത്ത ലോജിസ്റ്റിക്സ്, സുസ്ഥിരമായ വളർച്ച എന്നിവയിലൂടെ പരസ്പര ബന്ധം ശക്തിപ്പെടുത്തുതയാണ് ഇടനാഴിയുടെ ലക്ഷ്യം.അതേസമയം ഭക്ഷ്യസുരക്ഷ, ശുദ്ധമായ ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സംയുക്ത നിക്ഷേപങ്ങളും തന്ത്രപരമായ പദ്ധതികളും ലക്ഷ്യം വെയ്ക്കുന്നതാണ് I2U2.
അതിനിടെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളിലെ ഇന്ത്യയുടെ നിലപാടും പ്രധാനമന്ത്രി പങ്കുവെച്ചു. മേഖലയിൽ സമാധാനം സാധ്യമാക്കുന്ന എല്ലാ നടപടികളേയും ഇന്ത്യ സ്ഥിരമായി പിന്തുണച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഗാസ സമാധാന പദ്ധതിയെ ഇന്ത്യ പൂർണമായും പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
'തുടക്കം മുതൽ ഞങ്ങൾ സംഭാഷണങ്ങളെയും സമാധാനപരമായ പരിഹാരങ്ങളെയും പിന്തുണച്ചിട്ടുണ്ട്. ഇത് പശ്ചിമേഷ്യൻ രാജ്യങ്ങളുടേയും മുഴുവൻ മനുഷ്യരാശിയുടെയും ആവശ്യമാണ്. ഇന്ത്യയുടെ നിലപാട് വ്യക്തമാണ്: മനുഷ്യരാശി ഒരിക്കലും സംഘർഷങ്ങൾക്ക് ഇരയാകരുത്. ഗാസ സമാധാന പദ്ധതി സമാധാനത്തിലേക്കുള്ള വഴി ഒരുക്കിയിട്ടുണ്ട്. ഈ ശ്രമങ്ങളെ ഇന്ത്യ പൂർണ്ണമായി പിന്തുണയ്ക്കുന്നു. ഭാവിയിലും എല്ലാ രാജ്യങ്ങളുമായും ഞങ്ങൾ സഹകരണവും സംഭാഷണവും തുടരും, പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമായ യുപിഐ ഇസ്രായേലിലും ലഭ്യമാക്കാൻ ധാരണയായതായും പ്രധാനമന്ത്രി അറിയിച്ചു. ഇത് ഫിൻടെക് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കും.ഇരു രാജ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൈബർ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങി ഒന്നിലധികം മേഖലകളിലായി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.
-
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications