
ലക്ഷ്യം വെക്കുന്നത് ചൈനയെ; അമേരിക്ക നയിക്കുന്ന ഇന്തോ പസഫിക് സാമ്പത്തിക കൂട്ടായ്മയില്‍ ഇന്ത്യയും
ടോക്യോ: ഇന്തോ-പസഫിക് സാമ്പത്തിക കൂട്ടായ്മയുടെ ഭാഗമായി ഇന്ത്യ. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നിര്‍ദേശിച്ച 12 അംഗ കൂട്ടായ്മയിലാണ് ഇന്ത്യ ഭാഗമാകുന്നത്. 'ക്വാഡ്' നേതൃതല യോഗത്തിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയിലാണ് നരേന്ദ്ര മോദി കൂട്ടായ്മയില്‍ ചേരുമെന്ന് വ്യക്തമാക്കിയത്. വെര്‍ച്വലായാണ് 10 രാഷ്ട്രത്തലവന്മാര് യോഗത്തില്‍ പങ്കെടുത്തത്.
ഓസ്ട്രേലിയ, ബ്രൂണെ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെ പ്രാരംഭ പങ്കാളികളാക്കിയാണ് ജോ ബൈഡന് ടോക്കിയോയില്‍ ഐ പി ഇ എഫ് ആരംഭിച്ചത്. ഈ രാജ്യങ്ങളാണ് ലോക ജി ഡി പിയുടെ 40 ശതമാനവും പ്രതിനിധീകരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളുടെ പങ്കാളിത്തം, മേഖലയിലെ വളര്‍ച്ച എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ചൈനയുടെ സാമ്പത്തിക ആധിപത്യത്തെ ചെറുക്കാനാണ് പ്രധാനമായും കൂട്ടായ്മ ലക്ഷ്യമിടുന്നത്.
'ഇത് (ഐപിഇഎഫ്) ഈ മേഖലയില്‍ അമേരിക്കയ്ക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലാണ്. യു എസ് സാമ്പത്തിക നേതൃത്വം പുനഃസ്ഥാപിക്കുന്നതിലും ഇന്തോ-പസഫിക് രാജ്യങ്ങളെ അവതരിപ്പിക്കുന്നതിലും ഒരു പ്രധാന വഴിത്തിരിവ് അടയാളപ്പെടുത്തുന്നു.നിര്‍ണായക പ്രശ്നങ്ങളോടുള്ള ചൈനയുടെ സമീപനത്തിന് ബദല്‍ ആയിരിക്കും കൂട്ടായ്മ,'' യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞു.
പൃഥ്വിരാജിന്റെ റെക്കോഡ് പഴങ്കഥ; ഇഷ്ട നമ്പറിനായി കാറുടമ ചെലവാക്കിയത് 8.80 ലക്ഷം രൂപ!
അതേസമയം മേഖലയുടെ സമാധാനത്തിനും സമൃദ്ധിക്കും വഴിയൊരുക്കാന്‍ ഇന്ത്യ പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു. വിശ്വസനീയമായ വിതരണ ശൃംഖലകളുടെ അടിസ്ഥാനം 3 ടി (ട്രസ്റ്റ്, ട്രാന്‍സ്പറന്‍സി, ടൈംലിനസ്) ആയിരിക്കണം എന്ന് മോദി പറഞ്ഞു. ഇന്ത്യ സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി പ്രതിജ്ഞാബദ്ധമാണ്. ഒപ്പം പങ്കാളികള്‍ക്കിടയിലെ ആഴത്തിലുള്ള സാമ്പത്തിക ഇടപെടല്‍ തുടര്‍ വളര്‍ച്ചയ്ക്കും സമാധാനത്തിനും സമൃദ്ധിക്കും നിര്‍ണായകമാണെന്ന് വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു.
തുര്‍ക്കിയിലായാലും പോസ് ചെയ്യാന്‍ മറക്കരുത്; കനിഹയുടെ കിടിലന്‍ ചിത്രങ്ങള്‍
ഐ പി ഇ എഫിന് കീഴിലുള്ള സഖ്യ രാജ്യങ്ങളുമായി സഹകരിക്കാനും പുരോഗതിയിലേക്ക് പ്രവര്‍ത്തിക്കാനും ഇന്ത്യക്ക് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്വാഡ് നേതൃതല യോഗത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. അതിനിടെ ഇന്ത്യയും അമേരിക്കയും പുതിയ നിക്ഷേപസഹായ കരാറില്‍ ഒപ്പ് വെച്ചു. വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്രയും അമേരിക്കന്‍ അന്താരാഷ്ട്ര വികസന ധനകാര്യ കോര്പറേഷന് സി ഇ ഒ സ്കോട്ട് നഥാനും ആണ് കരാറില്‍ ഒപ്പുവെച്ചത്. നിക്ഷേപ കാര്യങ്ങള്‍ക്ക് പിന്തുണ നല്കുന്ന ഡി എഫ് സിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള നിയമോപാധിയാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്.