Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയില്‍ വന്‍ പദ്ധതിയുമായി ഇന്ത്യ; നന്ദി പറഞ്ഞ് പലസ്തീന്‍ എംബസി, 25 ലക്ഷം ഡോളറിന് പുറമെ

പലസ്തീനിലെ ഗാസ നിവാസികള്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ഗാസയില്‍ മൂന്ന് പദ്ധതികള്‍ ഇന്ത്യയുടെ സഹായത്തോടെ പൂര്‍ത്തിയാക്കും. ഒരു സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, അവയവം ഘടിപ്പിക്കുന്ന കേന്ദ്രം, വൊക്കേഷനല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റൂട്ട് എന്നിവയാണ് പലസ്തീന്‍കാര്‍ക്ക് വേണ്ടി ഇന്ത്യ ഒരുക്കാന്‍ പോകുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അല്‍ഹിന്ദിന് തിരിച്ചടി; യുഎഇ പാസ്‌പോര്‍ട്ട് സേവന കരാര്‍ റദ്ദാക്കി, മറ്റു 3 രാജ്യങ്ങളിലും പുതിയ ടെന്‍ഡര്‍
അല്‍ഹിന്ദിന് തിരിച്ചടി; യുഎഇ പാസ്‌പോര്‍ട്ട് സേവന കരാര്‍ റദ്ദാക്കി, മറ്റു 3 രാജ്യങ്ങളിലും പുതിയ ടെന്‍ഡര്‍

ബ്രസല്‍സില്‍ കഴിഞ്ഞ ദിവസം പലസ്തീന്‍ ഡോണര്‍ ഗ്രൂപ്പിന്റെ യോഗം നടന്നിരുന്നു. ഈ വേളയിലാണ് ഇന്ത്യ മൂന്ന് പദ്ധതികള്‍ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചത് എന്ന് ജയശങ്കര്‍ പറഞ്ഞു. പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കത്തില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത് എന്നും ജയശങ്കര്‍ വ്യക്തമാക്കി. 2028-29 കാലത്തേക്കുള്ള യുഎന്‍ രക്ഷാസമിതി നോണ്‍ പെര്‍മനന്റ് അംഗത്വത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ഇന്ത്യ മല്‍സരിക്കുന്നുണ്ട്.

india help gaza palestine

പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യുഎന്‍ആര്‍ഡബ്ല്യുഎക്ക് ഇന്ത്യ എല്ലാ വര്‍ഷവും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. 50 ലക്ഷം ഡോളറാണ് ഓരോ വര്‍ഷവും ഇന്ത്യ നല്‍കുക. അടുത്തിടെ ആദ്യഘഡുവായി 25 ലക്ഷം ഡോളര്‍ നല്‍കിയിരുന്നു. ഈ ഏജന്‍സിയുടെ ഏറ്റവും പ്രധാനപ്പെട്ട ഡോണര്‍ ആയി ഇന്ത്യ മാറുകയാണ്. പല രാജ്യങ്ങളും സാമ്പത്തിക സഹായം കുറയ്ക്കുന്ന വേളയിലാണ് ഇന്ത്യ സഹായം തുടരുന്നത്.

കേരളത്തില്‍ 10000 കോടി രൂപയുടെ പദ്ധതി വരുന്നു; ടാറ്റ ഗ്രൂപ്പിന്റെ കപ്പല്‍ നിര്‍മാണം, ചിത്രം മാറും
കേരളത്തില്‍ 10000 കോടി രൂപയുടെ പദ്ധതി വരുന്നു; ടാറ്റ ഗ്രൂപ്പിന്റെ കപ്പല്‍ നിര്‍മാണം, ചിത്രം മാറും

അതേസമയം, ഇന്ത്യയുടെ തീരുമാനത്തെ ഡല്‍ഹിയിലെ പലസ്തീന്‍ എംബസി സ്വാഗതം ചെയ്തു. പലസ്തീന്‍ ജനതയ്ക്ക് വേണ്ടി മൂന്ന് പദ്ധതികള്‍ നടപ്പാക്കുന്നത് ഗാസയുടെ പുനരുദ്ധാരണത്തിന് സഹായകമാകും. അടിസ്ഥാന സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇതുപകരിക്കുമെന്നും പലസ്തീന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.

രണ്ട് വര്‍ഷത്തിലധികം നീണ്ട ഇസ്രായേലിന്റെ ശക്തമായ ആക്രമണം ഗാസയെ പൂര്‍ണമായും നശിപ്പിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. പല വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഗാസയിലെ ജനങ്ങള്‍ ജീവിതം തിരിച്ചുപിടിക്കുന്നത്. ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്ന മട്ടാണ്. ഈ വേളയില്‍ ആശുപത്രി നിര്‍മിക്കാനുള്ള ഇന്ത്യയുടെ ഉദ്യമം പലസ്തീന്‍കാര്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്ന് എംബസി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+