കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഇന്ത്യ സൈനിക നീക്കം നടത്തിയേക്കും; ഇമ്രാന്‍ ഖാന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഇന്ത്യ സൈനീക നീക്കം നടത്തിയേക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യഹത്യയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം കണ്ണ് തുറക്കണമെന്ന പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വീറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്.

modiimran

<strong>കര്‍ണാടക ബിജെപിയില്‍ കൂട്ട രാജി!! 150 പ്രവര്‍ത്തകര്‍ രാജിവെച്ചു, ഭീഷണി മുഴക്കി നേതാക്കളും</strong>കര്‍ണാടക ബിജെപിയില്‍ കൂട്ട രാജി!! 150 പ്രവര്‍ത്തകര്‍ രാജിവെച്ചു, ഭീഷണി മുഴക്കി നേതാക്കളും

കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ സൈനീക നീക്കം നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്താനില്‍ നിന്ന് ജമ്മു കാശ്മീരിലേക്ക് ഭീകരവാദികള്‍ നുഴഞ്ഞ് കയറിയെന്ന മാധ്യമ വാര്‍ത്തകളേയും ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചു.

'അഫ്ഗാനിസ്ഥാനില്‍ നിന്ന് ജമ്മു കാശ്മീരിലേക്ക് ഭീകരവാദികള്‍ നുഴഞ്ഞ് കയറിയെന്നാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചിലര്‍ ഇന്ത്യയുടെ ദക്ഷിണ മേഖലകളിലേക്ക് കടന്നെന്നും. ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാന്‍ ഇന്ത്യ കശ്മീരില്‍ നടത്തുന്ന നടപടികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്', ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

താഴ്വരയില്‍ നരഹത്യയ്ക്ക് മുതിരുകയാണ് ഇന്ത്യയെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇന്ത്യന്‍ പ്രൊപ്പഗാണ്ടയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും ഖുറേഷി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് 100 ഭീകരര്‍ കടക്കുമെന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ അവര്‍ പ്രചരിപ്പിക്കുകയാണെന്നും ഷാ ആരോപിച്ചിരുന്നു.

അതേസമയം ഇന്ത്യയോട് ഇനി സമാധാന ചര്‍ച്ച ആവശ്യപ്പെടില്ല എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തേ പറഞ്ഞിരുന്നു. പാകിസ്താന്‍ നിരന്തരം സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ ഇതെല്ലാം തള്ളിക്കളയുകയാണുണ്ടായത്.അവരോട് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞാനിതുവരെ സമാധാനത്തിനായി നടത്തിയ നീക്കങ്ങളൊക്കെ വെറുതെയായി. ഇനി ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല, ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

<strong>'മതേതര ശ്രീകൃഷ്ണ ജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നു'.. പരിഹസിച്ച് സുരേന്ദ്രന്‍</strong>'മതേതര ശ്രീകൃഷ്ണ ജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നു'.. പരിഹസിച്ച് സുരേന്ദ്രന്‍

<strong>പാലായില്‍ നിഷ സ്ഥാനാര്‍ത്ഥിയായേക്കും; കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുകല്‍, യുഡിഎഫിന് താല്‍ക്കാലിക ആശ്വാസം</strong>പാലായില്‍ നിഷ സ്ഥാനാര്‍ത്ഥിയായേക്കും; കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുകല്‍, യുഡിഎഫിന് താല്‍ക്കാലിക ആശ്വാസം

English summary
India may attempt a false flag operation in kashmir says Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X