ഇന്ത്യ ചര്‍ച്ചകള്‍ക്കായി വാതില്‍ തുറന്നിട്ടില്ലെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ്
ഇസ്ലാമാബാദ്: ഇന്ത്യ ഒരിക്കലും ചര്‍ച്ചകള്‍ക്കായി വാതില്‍ തുറന്നിട്ടില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. തീവ്രവാദം ഉപേക്ഷിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ വിഷയമെന്നും അസീസ് പരിഹസിച്ചു.
അടുത്തിടെ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ ഒരു പരാമര്‍ശത്തിന് മറുപടിയായിട്ടാണ് അസീസ് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയത്. തീവ്രവാദം പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ പ്രാപ്തമായ ഏത് രാജ്യമാണ് ഉള്ളത്.

സമഗ്രമായ ചര്‍ച്ചകള്‍ നടന്നാല്‍ കശ്മീര്‍, തീവ്രവാദം തുടങ്ങി എല്ലാ വിഷയങ്ങളും ഉന്നയിക്കാന്‍ സാധിക്കും. ഒരു വിഷയത്തില്‍ മാത്രം കടിച്ചു തൂങ്ങുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകളുടെ വാതില്‍ തുറന്നിട്ടിട്ടും ഇസ്ലാമാബാദില്‍ നിന്ന് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായില്ലെന്നായിരുന്നു പരീക്കറിന്റെ വാക്കുകള്‍.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പാക് സന്ദര്‍ശനത്തോടെ ആരംഭിച്ച ഇന്ത്യ-പാക് ചര്‍ച്ചകള്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തോടെയാണ് മുടങ്ങിയത്. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് തെളിവുകള്‍ നിരത്തി ഇന്ത്യ വാദിച്ചെങ്കിലും അത് അംഗീകരിക്കാന്‍ ഇതുവരെ പാകിസ്താന്‍ യ്യാറായിട്ടില്ല.












Click it and Unblock the Notifications