Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ, യുഎഇ മാത്രമല്ല, 40 രാജ്യങ്ങളുണ്ട്; റഷ്യന്‍ എണ്ണ നിന്നാലും പ്രശ്‌നമില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയുടെ ക്രൂഡ് ഓയില്‍ ആണ് ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത്. വില കുറച്ചു കിട്ടുന്നതിനാലാണ് ഇന്ത്യ റഷ്യയെ കൂടുതല്‍ ആശ്രയിക്കുന്നത്. എന്നാല്‍ യുക്രൈന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയ്‌ക്കെതിരായ നടപടി ശക്തമാക്കുമെന്നും റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ചുമത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.

ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നാറ്റോ സേനാ മേധാവി മാര്‍ക്ക് റുട്ടിയും മുന്നറിയിപ്പ് നല്‍കി. ഈ വേളയില്‍ ഇന്ത്യയുടെ നിലപാട് എന്താകും എന്ന് ലോക മാധ്യമങ്ങള്‍ ഉറ്റുനോക്കുകയാണ്. കാരണം, ഇന്ത്യ ഇറക്കുന്ന 35 ശതമാനത്തിലധികം എണ്ണ റഷ്യയില്‍ നിന്നാണ്. കടുത്ത ഭാഷയില്‍ ഇന്ത്യ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍...

india crude oil import from-

റഷ്യയുടെ എണ്ണ വരവ് നിലച്ചാല്‍ ഇന്ത്യയ്ക്ക് ഒന്നും സംഭവിക്കില്ല എന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്ലാന്‍ ബി ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. പതിവായി എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് പുറമെ പുതിയ ചില രാജ്യങ്ങളുമായും ഇന്ത്യ ക്രൂഡ് ഓയില്‍ ഇടപാട് നടത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഗയാന ഉള്‍പ്പെടെ അടുത്തിടെ എണ്ണ കയറ്റുമതി ആരംഭിച്ച രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ബ്രസീല്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നു. കൂടാതെ ആഭ്യന്തരമായി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുമുണ്ട്. എന്തു സംഭവിച്ചാലും നേരിടാന്‍ സാധിക്കുമെന്ന് ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

40 രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നു

നേരത്തെ 27 രാജ്യങ്ങളില്‍ നിന്ന് മാത്രമായിരുന്നു ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത്. ഇപ്പോള്‍ 40 രാജ്യങ്ങളായി ഇത് ഉയര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ഏതെങ്കിലും ഒരു വഴി അടഞ്ഞാലും ഇന്ത്യയ്ക്ക് കുഴപ്പമില്ലെന്നും പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയര എനര്‍ജി തുടങ്ങിയ സ്വകാര്യ ഇന്ത്യന്‍ കമ്പനികളും റഷ്യയെ വലിയ തോതില്‍ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണിയും ഇന്ത്യയുടെ മറുപടിയും.

നിലവില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്നത് റഷ്യയാണ്. ചൈന കൂടുതല്‍ ആശ്രയിക്കുന്നതും റഷ്യയെ ആണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, എന്നീ രാജ്യങ്ങളാണ് പിന്നിലുള്ളത്. അടുത്ത കാലത്തായി അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയും ഇന്ത്യ വന്‍തോതില്‍ കൂട്ടിയിട്ടുണ്ട്. റഷ്യയുടെ എണ്ണ നിലച്ചാല്‍ ഒരുപക്ഷേ, അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യയ്ക്ക് വര്‍ധിപ്പിക്കേണ്ടി വരും. കൂടാതെ പാരമ്പര്യമായി ഇറക്കുമതി ചെയ്യുന്ന സൗദി, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങളെയും കൂടുതലായി ആശ്രയിക്കാന്‍ സാധിക്കും.

അതേസമയം, നാറ്റോയുടെയും അമേരിക്കയുടെയും പ്രതികരണം ഇരട്ട നിലപാടാണ് എന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. 50 ദിവസത്തിനകം റഷ്യ യുക്രൈനുമായി സമാധാന കരാറിലെത്തണം എന്നാണ് ട്രംപിന്റെ ഭീഷണി. അല്ലെങ്കില്‍ റഷ്യയ്‌ക്കെതിരെ 100 ശതമാനം ചുങ്കം ചുമത്തുമെന്നും റഷ്യയുടെ ചരക്കുകള്‍ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+