രാജ്യത്തിന്റെ ആണവരഹസ്യങ്ങള്‍ ഇന്ത്യ പാകിസ്താന് കൈമാറി...ഉടമ്പടി പ്രകാരമാണ് കൈമാറ്റം
ആണവസൗകര്യങ്ങളുടെ പട്ടിക ഇന്ത്യയും പാകിസ്താനും പരസ്പരം കൈമാറി. തുടര്‍ച്ചയായ 26ാമത്തെ വര്‍ഷമാണ് കൈമാറ്റം.
ദില്ലി: ഇന്ത്യയും പാകിസ്താനും ഇരു രാഷ്ട്രങ്ങളുടേയും പക്കലുള്ള ആണവസൗകര്യങ്ങളുടെ പട്ടിക പരസ്പരം കൈമാറി. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒപ്പുവച്ച ഉഭയകക്ഷി ഉടമ്പടി പ്രകാരമാണ് ആണവസൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റം.
തുടര്‍ച്ചയായ ഇരുപത്തിയാറാമത്തെ വര്‍ഷമാണ് ഇരുരാജ്യങ്ങളും ഇത്തരത്തിലൊരു കൈമാറ്റം നടത്തുന്നത്. ഒരേസമയം ദില്ലിയിലും ഇസ്ലാമാബാദിലുമായാണ് വിവരങ്ങളുടെ കൈമാറ്റം നടന്നത്. ഇരുരാജ്യങ്ങളും ആണവമേഖലകളെ പരസ്പരം ആക്രമിക്കില്ല എന്നാണ് കരാര്‍.

1988 ഡിസംബറിലാണ് ഇന്ത്യയും പാകിസ്താനും ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. 1991 ജനുവരി മുതല്‍ ഈ കരാര്‍ പ്രാബല്യത്തില്‍ വന്നു. അന്നുമുതല്‍ ഇരുരാജ്യങ്ങളും ഈ ഉടമ്പടിക്ക് കീഴില്‍ വരുന്ന വിവരങ്ങള്‍ പരസ്പരം കൈമാറുന്നു. 1992 ജനുവരിയിലാണ് ആദ്യമായി ഈ കൈമാറ്റം നടന്നത്. ഇന്ത്യന്‍ ജയിലുകളിലുള്ള പകിസ്താന്‍ പൗരന്മാരുടേയും മല്‍സ്യത്തൊഴിലാളികളുടേയും വിവരങ്ങളും ഇന്ത്യ കൈമാറി. അതുപോലെ പാക് ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പാകിസ്താനും കൈമാറിയിട്ടുണ്ട്. 2008ലെ കരാര്‍ പ്രകാരമാണിത്. വര്‍ഷത്തില്‍ 2 തവണ ഇങ്ങനെ പട്ടിക കൈമാറാറുണ്ട്.












Click it and Unblock the Notifications