ഇന്ത്യക്കും പാകിസ്താനുമെതിരെ ആസൂത്രിത മാല്‍വെയര്‍ ആക്രമണം, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്...
ഇന്ത്യക്കും പാകിസ്താനുമെതിരെ ആസൂത്രിത മാല്‍വെയര്‍ ആക്രമണം നടക്കുന്നുവെന്ന് മുന്നറിയിപ്പ്. സെമാന്റിക് കോര്‍പ്പ് എന്ന ഡിജിറ്റല്‍ സെക്യൂരിറ്റി കമ്പനിയാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആസൂത്രിത ഗൂഢാലോചന കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരംഭിച്ചതാണെന്നും കമ്പനി പറയുന്നു.
ഇന്ത്യക്കും പാകിസ്താനുമെതിരെയുള്ള മാല്‍വെയര്‍ യുദ്ധം സ്‌പോണ്‍സര്‍ ചെയ്യുന്നത് ഒരാള്‍ ആണെന്നാണ് സെമാന്റിക് കോര്‍പ്പിന്റെ കണ്ടെത്തല്‍. ഇത് ഏതെങ്കലുമൊരു രാജ്യമാകാമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. ഡോക്‌ലാം പ്രശ്‌നത്തിന് ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിച്ചു കൊണ്ട് അയവു വരുത്തിയതേയുള്ളൂ. മാല്‍വെയര്‍ ആക്രമണത്തെ ഈ വിഷങ്ങളുമായി കൂട്ടിച്ചേര്‍ത്തു വായിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തിന്റെ സ്‌പോണ്‍സര്‍ ആരാണെന്ന് സെമാന്റിക് കോര്‍പ്പ് കണ്ടെത്തിയിട്ടില്ല. ചാരന്‍മാര്‍ക്ക് ഈ മാല്‍ വെയറുകള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications