കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 50 കപ്പലുകള്‍ കൈമാറണം; ഖത്തറിന് മുന്നില്‍ ഉപാധിയുമായി ഇന്ത്യ... അല്ലെങ്കില്‍ 7 വര്‍ഷം കഴിയും

Google Oneindia Malayalam News

ന്യൂഡല്‍ഹി/ദോഹ: ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ശതകോടികളുടെ വരുമാനം ഖത്തറിന് ഉറപ്പാക്കുന്നത് ഈ കൊച്ചുരാജ്യത്തിന്റെ കൈവശമുള്ള പ്രകൃതി വാതകമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങള്‍ ഖത്തറില്‍ നിന്നാണ് പ്രധാനമായും പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നത്. പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനും സംഭരണ സൗകര്യമൊരുക്കാനും ഇന്ത്യ രൂപീകരിച്ച കമ്പനിയാണ് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്.

ഈ കമ്പനിയാണ് ഖത്തറുമായുള്ള ഇറക്കുമതി കരാര്‍ തയ്യാറാക്കുന്നത്. ഖത്തറുമായി നേരത്തെ തയ്യാറാക്കിയ കരാര്‍ തുടരണമെങ്കില്‍ ഇന്ത്യ പുതിയ ഉപാധി വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം...

പ്രിയങ്ക ഗാന്ധി വീണ്ടും; വിട്ടുകൊടുക്കാതെ മോദി... യുപിയില്‍ വാഗ്ദാനപ്പെരുമഴ, വല്ലതും നടക്കുമോപ്രിയങ്ക ഗാന്ധി വീണ്ടും; വിട്ടുകൊടുക്കാതെ മോദി... യുപിയില്‍ വാഗ്ദാനപ്പെരുമഴ, വല്ലതും നടക്കുമോ

1

വളരെ ചെറിയ രാജ്യമാണ് ഖത്തര്‍. ജനസംഖ്യയും കുറവ്. ഖത്തറിലെ ജനസംഖ്യയില്‍ 20 ലക്ഷത്തിലധികം വിദേശികളാണ്. ഇന്ത്യക്കാര്‍ ഒട്ടേറെ. വലിയ വരുമാനം ലഭിക്കുന്ന ആസ്തിയായി പ്രകൃതി വാതകം വേണ്ടോളമുണ്ട് ഖത്തറിന് കൈവശം. ഖത്തറും ഇറാനും അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് പ്രകൃതി വാതക പാടങ്ങളുള്ളത്. ഖത്തറിനെ സമ്പന്നമാക്കുന്ന പ്രകൃതി വാതകം ആ രാജ്യത്ത് നിന്ന് ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

Also Read: പഴയ രണ്ട് രൂപാ കോയിന്‍ കൈയ്യിലുണ്ടെങ്കില്‍ നേടാം 5 ലക്ഷം

2

ഒരു വര്‍ഷം 75 ലക്ഷം ടണ്‍ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന കരാര്‍ ഖത്തറുമായി നിലവിലുണ്ട്. ഈ കരാറിന്റെ കാലാവധി 2028ലാണ് അവസാനിക്കുക. കരാര്‍ അവസാനിക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പ് ഈ കരാര്‍ പുതുക്കുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കും. അതായത്, അടുത്ത വര്‍ഷം മുതല്‍ ചര്‍ച്ച തുടങ്ങാനാണ് പെട്രോനെറ്റിന്റെ തീരുമാനം. ഈ ചര്‍ച്ചയില്‍ ഖത്തറിന് മുമ്പില്‍ സുപ്രധാന ഉപാധി വയ്ക്കാനാണ് പെട്രോനെറ്റിന്റെ തീരുമാനം.

Also Read: ഈ പ്രത്യേകതയുള്ള കറന്‍സി കൈയ്യിലുണ്ടോ? നേടാം 3 ലക്ഷം രൂപ വരെ

3

ഖത്തര്‍ ഗ്യാസും പെട്രോനെറ്റുമാണ് കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുക. നേരത്തെയുള്ള കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പ്രകൃതി വാതകത്തിന്റെ 50 കപ്പല്‍ ചരക്ക് കൈമാറാനുണ്ട്. വിലയുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം കൈമാറ്റം നടന്നിട്ടില്ല. 2015ല്‍ കൈമാറാനുള്ളതാണ് ഈ ചരക്ക്. പുതിയ ചര്‍ച്ച ആരംഭിക്കുമ്പോള്‍ ഇന്ത്യ ഈ ചരക്കിന്റെ കാര്യം വീണ്ടും ഉന്നയിക്കും.

10 രാജ്യങ്ങളോട് 'യുദ്ധം പ്രഖ്യാപിച്ച്' തുര്‍ക്കി; അംബാസഡര്‍മാരെ പുറത്താക്കാന്‍ ഉത്തരവ്,കടുപ്പിച്ച് ഉര്‍ദുഗാന്‍10 രാജ്യങ്ങളോട് 'യുദ്ധം പ്രഖ്യാപിച്ച്' തുര്‍ക്കി; അംബാസഡര്‍മാരെ പുറത്താക്കാന്‍ ഉത്തരവ്,കടുപ്പിച്ച് ഉര്‍ദുഗാന്‍

4

വില ഉയര്‍ന്ന സാഹചര്യത്തില്‍ 2015ല്‍ ഇന്ത്യ 50 ലോഡ് ചരക്ക് വാങ്ങിയിരുന്നില്ല. 10 ലക്ഷം ടണ്‍ പ്രകൃതി വാതകം ഇന്ത്യ അധികമായി ഇറക്കുമതി ചെയ്യാന്‍ തയ്യാറായാല്‍ വില കുറയ്ക്കുന്ന കാര്യം ആലോചിക്കാമെന്നാണ് ഖത്തര്‍ നിലപാട് എടുത്തതത്രെ. അന്ന് കൈമാറാതിരുന്ന ചരക്കുകള്‍ കൈമാറണമെന്ന ഉപാധിയാണ് ഇന്ത്യ മുന്നോട്ട് വെക്കുക എന്ന് പെട്രോനെറ്റ് ഫിനാന്‍സ് ഡയറക്ടര്‍ വികെ മിശ്ര പറഞ്ഞു.

Also Read: ഇന്ത്യയില്‍ കുതിച്ചുയരാന്‍ സാധ്യതയുള്ള 5 ഇന്റര്‍നെറ്റ് സ്റ്റോക്കുകള്‍; പട്ടികയില്‍ ഐആര്‍സിടിസിയും

5

ഇന്ത്യ ആവശ്യപ്പെടുന്ന പോലെ ഖത്തര്‍ പഴയ ചരക്കുകള്‍ കൈമാറാന്‍ തയ്യാറായില്ലെങ്കില്‍ ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യത അടയും. പിന്നീട് കൈമാറ്റം സാധ്യമാകണമെങ്കില്‍ 2029 ആകും. നിലവിലെ ദീര്‍ഘകാല കരാര്‍ കഴിയുന്നത് 2028ലാണ്. അതിന് ശേഷമേ തുടര്‍ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകൂ. കരാര്‍ പുതുക്കുന്ന ചര്‍ച്ച അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കെയാണ് ഇന്ത്യ പുതിയ തീരുമാനവുമായി രംഗത്തുവന്നിട്ടുള്ളത്.

ഈ ചിത്രത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയുമോ? പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ മേനോന്‍

6

പഴയ ചരക്കുകള്‍ അടുത്ത വര്‍ഷം കൈമാറണമെന്ന് പെട്രോനെറ്റ് ഖത്തറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് മിശ്ര പറയുന്നു. വിഷയം കരാര്‍ പുതുക്കല്‍ ചര്‍ച്ചയിലും ഇന്ത്യ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഗെയില്‍, ഒഎന്‍ജിസി എന്നീ എണ്ണ കമ്പനികളാണ് പെട്രോനെറ്റിന് പിന്നിലെ ശക്തി.

7

പഴയ ചരക്കുകള്‍ ഇന്ത്യയിലെത്തിക്കുന്നതിന് പെട്രോനെറ്റിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട് എന്നാണ് വിവരം. അതേസമയം, വിലയില്‍ വന്ന വ്യത്യാസമാണ് കൈമാറ്റം വൈകിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഖത്തര്‍ഗ്യാസ് എടുക്കുന്ന തീരുമാനം വളരെ നിര്‍ണായകമായിരിക്കും. ഖത്തര്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യ എങ്ങനെ വിഷയം കൈകാര്യം ചെയ്യുമെന്നതും കാത്തിരുന്ന് കാണാം.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
India Qatar LNG Deal; India's Condition to Handed Over 50 Undelivered cargoes for Renewing Contract
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X