കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്ക് ഇന്ത്യയുടെ അടുത്ത അടി: ഹോങ്കോംഗ് വിഷയം യുഎന്നില്‍ ഉയര്‍ത്തി ഇന്ത്യ

Google Oneindia Malayalam News

ജനീവ: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ ചൈനക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടം മനുഷ്യാവകാശ സമിതിയില്‍ ഹോങ്കോംഗ് വിഷയം ഉയര്‍ത്തിയ ഇന്ത്യ ചൈനക്ക് കൃത്യമായ സന്ദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഹോംങ്കോംഗ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായ ഇന്ത്യ വിഷയത്തിലിടപെട്ട് സംസാരിക്കുന്നത്. ബന്ധപ്പെട്ട കക്ഷികൾ പ്രശ്‌നങ്ങൾ "കൃത്യമായും ഗൗരവമായും വസ്തുനിഷ്ഠമായും" അഭിസംബോധന ചെയ്യണമെന്ന് ഇന്ത്യ യുഎന്‍ സമിതിയില്‍ ആവശ്യപ്പട്ടു.

ജൂൺ 30 മുതൽ ജുലൈ 21 വരെ ജനീവയിൽ നടക്കുന്ന മനുഷ്യാവകാശ കൗൺസിലിന്റെ 44-ാമത് സെഷനിൽ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധായ രാജീവ് കുമാർ ചന്ദറാണ് ഹോംങ്കോങ് വിഷയം ഉന്നയിച്ചത്.
വലിയ ഇന്ത്യൻ സമൂഹത്തെ കണക്കിലെടുത്ത് ചൈനയിലെ ഹോങ്കോംഗ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയനിലെ സമീപകാല സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് രാജീവ് കുമാർ ചന്ദര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

china-india-

Recommended Video

cmsvideo
Modi in Leh At Border | Oneindia Malayalam

ഈ സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്ന നിരവധി പ്രസ്താവനകൾ ഞങ്ങൾ കേട്ടിട്ടുണ്ട്. ബന്ധപ്പെട്ട കക്ഷികൾ‌ ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുകയും അവ ശരിയായും, ഗൗരവത്തോടെയും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്യുമെന്നും ഞങ്ങൾ‌ പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.

അതിനിടെ, പാക്കിസ്ഥാൻ സ്റ്റോക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തെ അപലപിച്ചു കൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ ചൈന നൽകിയ പ്രസ്താവനയെ യുഎസും ജര്‍മ്മനിയും എതിര്‍ത്തിരുന്നു.
ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷിയും പ്രധാനമന്ത്രിയും ഇമ്രാൻ ഖാനും നേരത്തെ രംഗത്ത് എത്തിയിരുന്നു.

രക്ഷപ്പെടാനുള്ള പഴുതുകള്‍ അടയുന്നു; അമ്മയും സഹോദരിയും കൊലപാതക കേസില്‍ കുടുങ്ങും; പൊലീസ് നീക്കംരക്ഷപ്പെടാനുള്ള പഴുതുകള്‍ അടയുന്നു; അമ്മയും സഹോദരിയും കൊലപാതക കേസില്‍ കുടുങ്ങും; പൊലീസ് നീക്കം

English summary
India raises Hong Kong issue at United Nations Human Rights Council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X