Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകെ ഉള്ളത് 180 രാഷ്ട്രങ്ങള്‍, ഇന്ത്യ 180ാം സ്ഥാനത്ത്, പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ വന്‍ നാണക്കേട്

ദില്ലി: ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഇന്ത്യക്ക് വലിയ നാണക്കേട്. 180 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരാണ് ഇന്ത്യ. ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്മാര്‍ക്കിനെയാണ് പട്ടിക അടയാളപ്പെടുത്തുന്നത്. 180ാം സ്ഥാനത്തെത്തിയത് ഇന്ത്യക്ക് ആഗോള തലത്തില്‍ തന്നെ വലിയ നാണക്കേടാണ്. നിലവിലെ ശാസ്ത്രീയ പാരിസ്ഥിതിക സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ എല്ലാ പരിസ്ഥിതി മേഖലയിലും ഏറ്റവും കുറഞ്ഞ സ്‌കോറുകളാണ് ഇന്ത്യക്കുള്ളത്. അതാണ് ഇന്ത്യ എല്ലാ രാജ്യങ്ങളുടെയും പിന്നിലായി പോകാന്‍ കാരണം. ഇപിഐ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. 2012ല്‍ 19.5 പോയിന്റുമായി 179ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പത്ത് വര്‍ഷം കൊണ്ട് .6 പോയിന്റ് കുറഞ്ഞാണ് ഏറ്റവും അവസാനമെത്തിയിരിക്കുന്നത്.

1

മറ്റ് റിപ്പോര്‍ട്ടുകളെ അപേക്ഷിച്ച് പരിസ്ഥിതി പ്രവൃത്തി സൂചികയുടെ കണക്കുകള്‍ വളരെ കൃത്യതയുള്ളതാണ്. കാരണം ഓരോ രാജ്യത്തെയും പാരിസ്ഥിതിക മേഖലയില്‍ സംഭവിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവര്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക. 2002ലാണ് ഈ സൂചിക ആരംഭിക്കുന്നത്. അതേസമയം 2020ല്‍ ഇന്ത്യക്ക് 168ാം സ്ഥാനമുണ്ടായിരുന്നു. ഇത് 2021ല്‍ 177ാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. 2022ല്‍ വളരെ പിന്നിലായി 180ാം സ്ഥാനത്തും എത്തുകയായിരുന്നു. ഒരു രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസ വ്യവസ്ഥയുടെ ചൈതന്യം, ആരോഗ്യം എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിസ്ഥിതി പ്രവൃത്തി സൂചിക കണക്കാക്കുന്നത്.

വായു മലിനീകരണം, ജല മലിനീകരണം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുതല്‍ മുടക്ക്, പരിഗണന എന്നിവ കൂടി പരിഗണിച്ചാണ് പരിസ്ഥിതി പ്രവൃത്തി സൂചിക തയ്യാറാക്കുന്നത്. ഡെന്മാര്‍ക്ക് കഴിഞ്ഞാല്‍ ബ്രിട്ടന്‍, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ആദ്യ പത്ത് സ്ഥാനങ്ങള്‍ നേടിയ രാജ്യങ്ങളുടെ പോയിന്റ് നില 77 മുതല്‍ 65 വരെയുള്ള നിലവാരം കാത്തുസൂക്ഷിച്ചപ്പോള്‍ 180ാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് 18 പോയിന്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞു. ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്കും മോശം റേറ്റിംഗാണ് കിട്ടിയത്. പക്ഷേ ഇവരൊക്കെ ഇന്ത്യയേക്കാള്‍ മുന്നിലെത്തി. ശ്രീലങ്കയ്ക്ക് 34.7 പോയിന്റ്, പാകിസ്താന്‍ 24.6 പോയിന്റ്, ബംഗ്ലാദേശ് 23.1 പോയിന്റ് എന്നിങ്ങനെയാണ് നേടിയത്.

ഇന്ത്യയില്‍ ലോക ശരാശരിയേക്കാണ് താഴെയാണ് പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം. വായുമലിനീകരണം അടക്കമുള്ള ഒട്ടേറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇന്ത്യ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവ സുസ്ഥിര വികസനത്തേക്കാള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

റാങ്കിംഗില്‍ മുകളിലെത്തിയ ആദ്യ പത്ത് രാജ്യങ്ങളും പത്ത് വര്‍ഷക്കാലം കൊണ്ട് തങ്ങളുടെ പോയിന്റ് മെച്ചപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് പക്ഷേ കുറവാണ് രേഖപ്പെടുത്തിയത്. ഡെന്മാര്‍ക്ക്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഹരിതഗൃഹ വാതക ന്യൂട്രാലിറ്റി 2050ഓടെ കൈവരിക്കുമെന്ന പ്രതീക്ഷയാണ് റിപ്പോര്‍ട്ടിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+