കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വർഷം കഴിയുന്തോറും ഇന്ത്യയുടെ ദുഃഖം കൂടി വരുന്നു, പാകിസ്താനും നേപ്പാളും കുതിക്കുന്നു...

  • By Desk
Google Oneindia Malayalam News

വാഷിങ്ടൺ: ഫിൻലാന്റാണ് ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യമെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ 2018ലെ ലോക സന്തോഷ സൂചികയിലാണ് പിൻലാന്റ് ഒന്നാം സ്ഥാനം കൈയ്യടിക്കിയിരിക്കുന്നത്. എന്നാൽ ഇന്ത്യുടെ സ്ഥാനമാണ് കഷ്ടം. ഇന്ത്യയുടെ ദുഃഖം ഓരോ വർഷവും കൂടി കൂടി വരുന്നെന്നാണ് റിപ്പോർട്ട്. പാകിസ്താനും നേപ്പാളിനും പിന്നിലാണ് ഇന്ത്യുടെ സ്ഥാനം. 156 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

പട്ടികയിൽ എഴുപത്തഞ്ചാം സ്ഥാനത്താണ് പാകിസ്താൻ ഉള്ളത് 101-ാം സ്ഥാനത്ത് നേപ്പാളും. 156 രാജ്യങ്ങളുടെ പട്ടികയിൽ 133-ാം സ്ഥാനത്താണ് ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. 2017ലെ പട്ടികയിൽ ഇന്ത്യ 122-ാം സ്ഥാനത്തായിരുന്നു ഇവിടെ നിന്നാണ് ഒരു വർഷം കഴിയുമ്പോഴേക്കും പത്ത് സ്ഥാനം പുറകോട്ട് പോയിരിക്കുന്നത്. 2016ലാണെങ്കിൽ 118-ാം സ്ഥാനത്തും.

Smily

വർഷം കഴിയുമ്പോറും പട്ടികയിൽ പിറകോട്ട് പോയികൊണ്ടിരിക്കുകയാണ് ഇന്ത്യ. അതേസമയം 2017 ല്‍ 80-ാം സ്ഥാനത്തായിരുന്ന പാകിസ്താന്‍ 2018 ല്‍ 75-ാം സ്ഥാനത്ത് എത്തി. ഭൂട്ടാന്‍ 97-ാം സ്ഥാനത്തുമുണ്ട്. 115-ാം സ്ഥാനത്ത് ബംഗ്ലാദേശും 116-ാം സ്ഥാനത്ത് ശ്രീലങ്കയുമാണ്.

പ്രതിശീര്‍ഷ ജി ഡി പി, സാമൂഹിക പിന്തുണ, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക സ്വാതന്ത്ര്യം, ദാനശീലം, അഴിമതിയുടെ അഭാവം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ പട്ടികയിൽ ക്രമപ്പെടുത്തിയിരിക്കുന്നത്. യു എന്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് സൊല്യൂഷന്‍ നെറ്റ്‌വര്‍ക്കാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കുടിയേറ്റക്കാരുടെ പ്രശ്നങ്ങളും 2018ലെ ലോക സന്തോഷ സൂചിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റക്കാർക്കും പ്രാദേശിക ജനനങ്ങൾക്കും സന്തോഷം നൽകുന്നതിൽ ഈ റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ കാര്യമാണെന്ന് ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാലയിലെ പ്രൊഫസറും സഹ എഡിറ്ററുമായ ജോൺ ഹെല്ലിവൽ പറഞ്ഞു.

English summary
Finland is the world's happiest country while troubled Burundi is the most discontent, according to a new UN report released on Wednesday. In addition to its joyful locals, Finland is also home to the happiest immigrants, the study found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X