കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുമെന്ന് താക്കീത്; റഷ്യന്‍ ആയുധ ഇടപാട്

Google Oneindia Malayalam News

ദില്ലി: റഷ്യയുമായുള്ള പ്രതിരോധ ഇടപാട് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്ന് സംശയം ഉയരുന്നു. റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഈ ഇടപാട് നടന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ സ്വതന്ത്ര്യ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സിആര്‍എസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയ്ക്ക് ഭീഷണിയുള്ളത്. അമേരിക്കന്‍ കോണ്‍ഗ്രസിന് വേണ്ടി വിദഗ്ധ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കുന്ന സിആര്‍എസിന്റെത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടല്ല എന്ന കാര്യവും എടുത്തുപറയേണ്ടതാണ്.

t

2018 ഒക്ടോബറിലാണ് റഷ്യയും ഇന്ത്യയും തമ്മില്‍ പ്രതിരോധ കരാറില്‍ ഒപ്പുവച്ചത്. എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം അഞ്ചെണ്ണം വാങ്ങാനായിരുന്നു കരാര്‍. 500 കോടി ഡോളറിന്റെ കരാറാണിത്. റഷ്യയുമായി കരാര്‍ ഒപ്പുവയ്ക്കരുത് എന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കാര്യമാക്കാതെ ആയിരുന്നു ഇന്ത്യയുടെ ഇടപാട്. 2019ല്‍ ആദ്യ ഗഡു റഷ്യയ്ക്ക് ഇന്ത്യ കൈമാറുകയും ചെയ്തു.

ജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തുംജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തും

റഷ്യയുടെ ഏറ്റവും അത്യാധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ് 400. ഇന്ത്യയ്ക്ക് എത്രയും വേഗം ഇവ കൈമാറുമെന്ന് കഴിഞ്ഞ മാസം റഷ്യ അറിയിച്ചിരുന്നു. റഷ്യയില്‍ നിന്ന് തുര്‍ക്കിയും എസ് 400 വാങ്ങിയിട്ടുണ്ട്. തുടര്‍ന്ന് തുര്‍ക്കിക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഇതിനെതിരെ റഷ്യ രംഗത്തുവരികയുണ്ടായി. ഏകപക്ഷീയമായ ഉപരോധങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് റഷ്യയുടെ ഇന്ത്യന്‍ അംബാസഡര്‍ നിക്കോലായ് കുദശേവ് പറഞ്ഞത്. അന്താരാഷ്ട്ര സൗഹൃദങ്ങള്‍ ഇല്ലാതാക്കുന്ന നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപിനരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപി

ചൈനയുടെയും പാകിസ്താന്റെയും പ്രകോപനം അതിര്‍ത്തിയില്‍ ശക്തമായ വേളയിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എസ് 400 വാങ്ങാന്‍ തീരുമാനിച്ചത്. ഇതിനെ എതിര്‍ത്ത അമേരിക്ക, അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനെ അനുകൂലിക്കുകയും ചെയ്യുന്നു. ട്രംപ് ഭരണകൂടത്തിന്റെ കാലാവധി തീരുന്നത് ഈ മാസം 20നാണ്. പിന്നീട് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും.

Recommended Video

cmsvideo
Nurse from Portugal lose her life after vaccination

English summary
India-Russia defence deal may trigger US Sanctions- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X