കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും റഷ്യയും അഞ്ചു കരാറുകളില്‍ ഒപ്പ് വെച്ചു

  • By Akhila
Google Oneindia Malayalam News

മോസ്‌കോ: ഇന്ത്യയും റഷ്യയും അഞ്ചു കരാറുകളില്‍ ഒപ്പുവെച്ചു. കൂടംകുളം നിലയത്തിലെ രണ്ട് യൂണിറ്റുകള്‍ കൂടി റഷ്യ നിര്‍മ്മിക്കാനും ധാരണ യായി. യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി റഷ്യയിലെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച രാത്രിയാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ മോദി എത്തിയത്. പീറ്റേഴ്‌സില്‍ വെച്ച് നടക്കുന്ന സാമ്പത്തിക ഉച്ചക്കോടിയില്‍ വെച്ചാണ് കരാറുകളില്‍ ഒപ്പുവെച്ചത്.

റഷ്യന്‍ സഹകരണത്തോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച കൂടംകുളം ആണവനിലയമായിരുന്നു സുപ്രധാന കരാര്‍. കഴിഞ്ഞ എട്ടുമാസത്തിനിടെ രണ്ടാം വട്ടമാണ് നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ കൂടികാഴ്ച നടത്തുന്നത്. പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്നും പുടിന്‍ പറഞ്ഞു.

ഊര്‍ജം, പ്രതിരോധം മേഖലയില്‍

ഊര്‍ജം, പ്രതിരോധം മേഖലയില്‍

ഊര്‍ജം, പ്രതിരോധം മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. കൂടംകുളം ആണവനിലയത്തിലെ രണ്ടും യൂണിറ്റുകള്‍ റഷ്യയില്‍ നിര്‍മ്മിക്കുവാനാണ് ധാരണയായത്.

ആദ്യ യൂണിറ്റ്-പ്രവര്‍ത്തനം

ആദ്യ യൂണിറ്റ്-പ്രവര്‍ത്തനം

കൂടംകുളം ആണവനിലയത്തിലെ 1000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റിയാക്ടറിന്റെ താപം കുറക്കുന്നതിനായി വീണ്ടും ഇന്ധനം നിറക്കുന്നതിന് വേണ്ടിയായിരുന്നു ഏപ്രിലില്‍ ആദ്യം യൂണിറ്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചത്.

കൂടംകുളം-വൈദ്യുതി ഉത്പാദനം

കൂടംകുളം-വൈദ്യുതി ഉത്പാദനം

2014ലാണ് കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ഇതേ വര്‍ഷം തന്നെ വാണിജ്യപരമായ വൈദ്യുതി ഉത്പാദനം തുടങ്ങിയെങ്കിലും 2016 ജൂണിലാണ് പൂര്‍ണതോതില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയത്.

സോവിയേറ്റ് പ്രസിഡണ്ടുമായി കരാര്‍

സോവിയേറ്റ് പ്രസിഡണ്ടുമായി കരാര്‍

തിരുനെല്‍വേലി ജില്ലയിലാണ് കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്നത്. 1988 നവംബര്‍ 20ന് അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയും മുന്‍ സോവിയേറ്റ് പ്രസിഡണ്ട് മിഖായേല്‍ ഗോര്‍ബച്ചേവുമാണ് കൂടംകുളം കരാര്‍ ഒപ്പ് വയ്ക്കുന്നത്.

കൂടംകുളം-പ്രക്ഷോഭം

കൂടംകുളം-പ്രക്ഷോഭം

ജപ്പാനിലെ ഫുകുഷിമ ആണവനിലയം പോലെ കൂടംകുളത്തും ആണവചോര്‍ച്ചയുണ്ടാകുമോ എന്ന ആശങ്കയിലാണ്. അതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരം പ്രക്ഷോഭത്തിലാണ്.

ഇന്ത്യയുമായുള്ള സൗഹൃദം തുടരും

ഇന്ത്യയുമായുള്ള സൗഹൃദം തുടരും

പാകിസ്താനുമായുള്ള ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തിന് തടസമാകില്ലെന്നും റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിന്‍ പറഞ്ഞു. മിസൈല്‍ സംവിധാനം അടക്കമുള്ള വിഷയങ്ങളില്‍ റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഏകരാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടം

തീവ്രവാദത്തിനെതിരായ പോരാട്ടം

കാശ്മീര്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ആഭ്യന്തര വിഷയമാണ്. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് എപ്പോഴും റഷ്യയുടെ പിന്തുണയുണ്ടാകുമെന്നും പുടിന്‍ പറഞ്ഞു.

English summary
India Russia sign 5 agreement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X