പ്രതിരോധ മിസൈല്‍ ഉടമ്പടിയില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെയ്ക്കും
ദില്ലി: വ്യോമമേഖലയില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൈമാറാനുള്ള 39000 കോടിയുടെ ഉടമ്പടി ഇന്ത്യയും റഷ്യയും ഒപ്പ് വെയ്ക്കും. റഷ്യയുടെ അത്യാധുനിക മിസൈലായ എസ് 400 ട്രയംഫ് ഇന്ത്യയ്ക്ക് കൈമാറുകയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഉടമ്പടി.
അമേരിക്കയുടെ എഫ് 35 വിമാനങ്ങള്‍ പോലും വെടിവെച്ചിടാന്‍ കഴിയുന്നവയാണ് എസ് 400. ഇത്തരം അഞ്ച് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനാണ് തീരുമാനം. 400 കിലോമീറ്റര്‍ പരിധിയില്‍ മുന്നൂറിലധികം ശത്രു മിസൈലുകള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടങ്ങിയവ തിരിച്ചറിയാനും വെടിവച്ച് വീഴ്ത്താനും ഇവയ്ക്ക് കഴിയും.

48 എംഐ വി5 ഹെലികോപ്ടറുകള്‍ വാങ്ങാനും പദ്ധതിയുണ്ട്. സൈനികരെയും ചരക്കും കടത്താനാണ് വ്യോമസേന ഇവ ഉപയോഗിക്കുന്നത്. ചെറുകിട ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 200 കാമോവ് 226 ടി ഹെലികോപ്ടറുകള്‍ നിര്‍മ്മിക്കാനുള്ള കരാറിന്റെ കാര്യവും ചര്‍ച്ചയിലുണ്ടാകും. ഇതിനായി 100 കോടി ഡോളറാണ് ചെലവ് കണക്കാക്കുന്നത്.
ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുതിനും കരാറില്‍ ഒപ്പു വെയ്ക്കുക. പുതിയ വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ പാകിസ്താന്റെയും ചൈനയുടെയും വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല











Click it and Unblock the Notifications