കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ മിസൈല്‍ ഉടമ്പടിയില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെയ്ക്കും

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: വ്യോമമേഖലയില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൈമാറാനുള്ള 39000 കോടിയുടെ ഉടമ്പടി ഇന്ത്യയും റഷ്യയും ഒപ്പ് വെയ്ക്കും. റഷ്യയുടെ അത്യാധുനിക മിസൈലായ എസ് 400 ട്രയംഫ് ഇന്ത്യയ്ക്ക് കൈമാറുകയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഉടമ്പടി.

അമേരിക്കയുടെ എഫ് 35 വിമാനങ്ങള്‍ പോലും വെടിവെച്ചിടാന്‍ കഴിയുന്നവയാണ് എസ് 400. ഇത്തരം അഞ്ച് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനാണ് തീരുമാനം. 400 കിലോമീറ്റര്‍ പരിധിയില്‍ മുന്നൂറിലധികം ശത്രു മിസൈലുകള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടങ്ങിയവ തിരിച്ചറിയാനും വെടിവച്ച് വീഴ്ത്താനും ഇവയ്ക്ക് കഴിയും.

modi-putin

48 എംഐ വി5 ഹെലികോപ്ടറുകള്‍ വാങ്ങാനും പദ്ധതിയുണ്ട്. സൈനികരെയും ചരക്കും കടത്താനാണ് വ്യോമസേന ഇവ ഉപയോഗിക്കുന്നത്. ചെറുകിട ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 200 കാമോവ് 226 ടി ഹെലികോപ്ടറുകള്‍ നിര്‍മ്മിക്കാനുള്ള കരാറിന്റെ കാര്യവും ചര്‍ച്ചയിലുണ്ടാകും. ഇതിനായി 100 കോടി ഡോളറാണ് ചെലവ് കണക്കാക്കുന്നത്.

ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുതിനും കരാറില്‍ ഒപ്പു വെയ്ക്കുക. പുതിയ വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ പാകിസ്താന്റെയും ചൈനയുടെയും വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയ്ക്ക് സാധിക്കും.

English summary
In a game-changing arms acquisition, India is going to ink a Rs 39,000 crore deal for five new-generation Russian S-400 Triumf air defence missile systems, which can destroy incoming hostile aircraft, stealth fighters, missiles and drones at ranges of up to 400-km.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X