എതിര്‍പ്പ് ശക്തം, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം ബുദ്ധിമുട്ടാകുമെന്ന് ചൈന

Subscribe to Oneindia Malayalam

ബെയ്ജിങ്: അന്താരാഷ്ട്ര ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയെ അംഗമാക്കണമെന്ന ആവശ്യത്തെ എതിര്‍ക്കുമെന്ന് ആവര്‍ത്തിച്ചുറപ്പിച്ച് ചൈന. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടില്ല എന്നതാണ് ചൈന ചൂണ്ടിക്കാണിക്കുന്ന കാരണം. ഗ്രൂപ്പില്‍ ഇന്ത്യ അംഗമാകുന്നിനെ ശക്തമായി എതിര്‍ക്കുമെന്ന് ചൈന വ്യക്തമാക്കി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്ന കാര്യത്തില്‍ വിവേചന രഹിതമായ നിലപാട് ആവശ്യമാണെന്നും ചൈന പറഞ്ഞു. ചൈനീസ് വിദേശ കാര്യ സഹ മന്ത്രി ലീ ഹ്യുലെയ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യക്കു ലഭിക്കുന്ന ഇളവ് പാകിസ്ഥാനും ലഭിക്കണമെന്നും ലീ ഹ്യുലെയ് ആവശ്യപ്പെട്ടു.

കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

'പുതിയ സാഹചര്യത്തില്‍' ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് ലീ ഹ്യുലെയ് പറഞ്ഞത്. എന്നാല്‍ ഈ പുതിയ സാഹചര്യം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.എന്നാല്‍ ആണവ വ്യാപാരം നിയന്ത്രിക്കുന്ന ഗ്രൂപ്പിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും ഇന്ത്യ കൂടി അംഗമാകുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

modi-jinpin

നിലവില്‍ 48 അംഗങ്ങളാണ് അന്താരാഷ്ട്ര ആണവ വിതരണ ഗ്രൂപ്പില്‍ ഉള്ളത്. ഇന്ത്യയെക്കൂടി അംഗമാക്കുന്നതിനെ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ചൈന എതിര്‍ത്തു വിരികയാണ്. പാകിസ്താനും ആണവ വിതരണ ഗ്രൂപ്പില്‍ അംഗമാകുന്നതിന് അപേക്ഷിച്ചിട്ടുണ്ട്.

ഡബ്ബിംഗ് കഴിഞ്ഞതും ഒന്നും പറയാതെ ഇറങ്ങിപ്പോയ മോഹന്‍ലാല്‍, ഷാജികൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം !!

English summary
India's Bid To Join Nuke Club NSG Has Become 'More Complicated': China
Please Wait while comments are loading...